ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ലിറ്റിൽ കൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ്

ആമുഖം


വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതികവിദ്യ പ്രയോഗക്ഷമതയെ ഹൈടെക് പദ്ധതിയുടെ മികവ് വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐസിടി നൈപുണികളും അധിക പഠന സാധ്യതകളും വികസിപ്പിക്കേണ്ടതുണ്ട്. ഐസിടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് നൂതന സാങ്കേതികവിദ്യ അടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.

ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക്ടോപ് പബ്ലിഷിങും,നിർമ്മിതബുദ്ധി, മീഡിയ ആന്റ് ഡോക്യുമെന്റേഷൻ,ബ്ളോക്ക് പ്രോഗ്രാമിങ്,എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലന പദ്ധതി അവസരമൊരുക്കുന്നു.


ലിറ്റിൽ കൈറ്റ്സ് 2022-2023 ലെ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റുകൾ കാഴ്ചവയ്ക്കുന്ന നിരവധി പ്രവർത്തനങ്ങളുടെ  ഫലമായി എല്ലാവർഷവും എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ്  മാർക്കോടുകൂടി  ഉന്നത വിജയം കൈവരിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.ഓരോ വർഷവും വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട് .

ഹിരോഷിമ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട  ഡിജിറ്റൽ പോസ്റ്റർ രചന, വീഡിയോ നിർമ്മാണം,ഡിജിറ്റൽ മാഗസിനുകൾ എന്നിവ തയ്യാറാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ സ്കൂളിന്റെ ദൈനംദിന അച്ചടക്ക പരിപാലനത്തിലും കുട്ടികൾ നേതൃത്വം നൽകുന്നുണ്ട്.

  • അമ്മ അറിയാൻ- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാർക്ക് ഐസിടി പരിശീലന ക്ലാസ് എടുത്തു. അമ്മമാർക്ക് കമ്പ്യൂട്ടർ കമ്പ്യൂട്ടർ പരിജ്ഞാനവും മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങളെക്കുറിച്ചും അതിൽ ഒളിഞ്ഞിരിക്കുന്ന വിവിധ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. കൂടാതെ വിവരസാങ്കേതികവിദ്യയുടെ വ്യത്യസ്ത തലങ്ങളും  പരിചയപ്പെടുത്തി.
  • YIP ക്ലാസ്-
  • ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഐ സി ടി പരിശീലന ക്ലാസ്

റോബോട്ടിക് ഫെസ്റ്റ് -2025

വിവരസാങ്കേതിക രംഗത്ത് ഫ്രീഡം സോഫ്റ്റ്‌വെയറുടെയുമായി ബന്ധപ്പെട്ട് റോബോട്ടിക് ഫെസ്റ്റ് നടന്നു. പ്രോഗ്രാമിംഗ്, ഹാർഡ്‌വെയർ ,സോഫ്റ്റ്‌വെയർ ,റോബോട്ടിക്സ് ,സ്ക്രാച്ച് തുടങ്ങിയ വിവിധ ഇനങ്ങളിൽ ഉള്ള കുട്ടികൾ തങ്ങളുടെ വിവരസാങ്കേതിക കഴിവുകൾ ,അറിവുകൾ പ്രദർശിപ്പിച്ചു, എച്ച് എം മനുദാസ് ഉദ്ഘാടനം നിർവഹിച്ചു . SITC അനുജിത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡെപ്യൂട്ടി എച്ച് എം ലീന ആശംസകൾ നേർന്നു. കൈറ്റ് മാസ്റ്റർമാരായ റിജോ, അമൽ, ബിനിത ,ആതിര എന്നീ അധ്യാപകരും സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും നേതൃത്വം നൽകി.

ഫ്രീഡം സോഫ്റ്റ്‌വെയർ ഡെ-2025

ഫ്രീഡം സോഫ്റ്റ്‌വെയർ ഡെ യുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗം ഹനാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിവരസാങ്കേതിക രംഗത്തെ പുതിയ അറിവുകൾ സ്വായത്തമാക്കാനും അത് മറ്റുള്ളവരിലേക്ക് പകരുന്നതിനും ഈ ദിനം വളരെ സഹായകമായി .ഇതുകൂടാതെ സൈബർ രംഗത്തെ കുറ്റകൃത്യങ്ങളെ കുറിച്ചും സൈബർ രംഗത്തെ വിവിധ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി .ഭാവിയിൽ വിവരസാങ്കേതിരംഗത്ത് അറിവ് നേടി ഉത്തമ പൗരന്മാർ ആകാൻ സഹായിക്കുന്ന തരത്തിലുള്ള ക്ലാസുകളിലൂടെ ബോധവൽക്കരണം നടന്നു 'ഇതു കൂടാതെ ശാസ്ത്രമേളയോട് അനുബന്ധിച്ചുള്ള വിവിധ മത്സരങ്ങളും നടത്തി.

എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് മത്സരം

പൊതുവിദ്യാഭ്യാസവകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് സംഘടിപ്പിച്ച എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് മത്സരത്തിൽ സംസ്ഥാനതലത്തിൽ

kite reels മത്സരം

തിര‍‍ഞ്ഞെടുക്കപ്പെട്ട 100 സ്കൂളുകളിൽ നമ്മുടെ സ്കൂളും ഉൾപ്പെട്ടു.