ജി.എച്ച്.എസ്സ്.എസ്സ്. പുനലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുനലൂർ

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് പുനലൂർ. കിഴക്കൻ മേഘയിൽ തമിഴ്നാട് സംസ്ഥാനവുമായി ഏറ്റവും സമീപം സ്ഥിതി ചെയുന്ന നഗരം ആണ് പുനലൂർ. കൊല്ലം നഗരത്തിൽ നിന്നും 45 കിലോമീറ്റർ വടക്കുകിഴക്കും തിരുവനന്തപുരം നഗരത്തിൽ നിന്നും 65 കിലോമീറ്റർ വടക്കും. പത്തനംതിട്ട യിൽ നിന്നും 50 കിലോമീറ്റരറും ആണ് പുനലൂർ അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. കടൽനിരപ്പിൽ നിന്ന് 34 മീറ്റർ ഉയരത്തിൽ ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ പുനലൂർ പേപ്പർ മിൽ‍സ് (1888ൽ ഒരു ബ്രിട്ടീഷുകാരൻ സ്ഥാപിച്ചത്, ഇന്ന് ഡാൽമിയ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ), കല്ലടയാറിനു കുറുകെ ഉള്ള പുനലൂർ തൂക്കുപാലം എന്നിവയാണ്. പുനലൂർ ഇന്ന് നഗരസഭാ (municipality) ഭരണത്തിൻ കീഴിലാണ്.

പേരിനു പിന്നിൽ

പുനലൂർ എന്ന പേര് വന്നത് പുനൽ , ഊര് എന്നീ മലയാളം വാക്കുകളിൽ നിന്നാണ്. പുനൽ എന്നാൽ പുഴ എന്നും ഊര് എന്നാൽ സ്ഥലം എന്നും അർത്ഥം. അതിനാൽ പുനലൂർ എന്നാൽ പുഴ ഉള്ള സ്ഥലം എന്നർത്ഥം. കല്ലടയാറ് ഉള്ളതിനാലാകണം ഈ പേര് ലഭിച്ചത്.

പുനലൂർ

ജല നഗരം എന്നർത്ഥം വരുന്ന കൊല്ലത്തെ നഗരമാണ് പുനലൂർ. പശ്ചിമഘട്ടത്തിന്റെ മടിത്തട്ട് എന്നും അറിയപ്പെടുന്നു.

ഭൂമിശാസ്ത്രം

അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. 9.0°N 76.93°E. സമുദ്രനിരപ്പിൽ നിന്ന് 56 മീറ്റർ (183 അടി) ആണ് പുനലൂരിന്റെ ശരാശരി ഉയരം.

പുനലൂർ തൂക്കുപാലം

പുനലൂർ തൂക്കുപാലം

പുനലൂരിലെ തൂക്കുപാലം ഇത്തരത്തിലെ തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലം ആണ്. ആൽബർട്ട് ഹെന്റി എന്ന ബ്രിട്ടീഷ് എഞ്ചിനീയർ 1877-ൽ കല്ലടയാറിനു കുറുകേ നിർമ്മിച്ച ഈ തൂക്കുപാലം 2 തൂണുകൾ കൊണ്ട് താങ്ങിയിരിക്കുന്നു. വാഹനഗതാഗതത്തിന് മുൻപ് ഈ തൂക്കുപാലം ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഇത് ഒരു സ്മാരകം ആയി നിലനിർത്തിയിരിക്കുന്നു. (ഇന്ന് ഈ പാലത്തിലൂടെ വാഹനഗതാഗതം ഇല്ല). പാലത്തിന്റെ നിർമ്മാണം 6 വർഷം കൊണ്ടാണ് പൂർത്തിയായത്.

തീവണ്ടിപ്പാത

തീവണ്ടിപ്പാത

തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ‌പ്പാത പുനലൂർ വഴിയായിരുന്നു. കാർഷികമായും വ്യാവസായികമായും അതിപ്രാധാന്യമുണ്ടായിരുന്ന ഈ ഭൂപ്രദേശങ്ങളിലൂടെ പശ്ചിമ ഘട്ടത്തിനു് ഇരുവശത്തേക്കും കേരളവും തമിൾനാടുമായി യാത്രാസൌകര്യം ഒരുക്കുന്നതിനു് ഈ പാത നിർണ്ണായകമായിത്തീർന്നു.

വിനോദസഞ്ചാരം

പുനലൂരിന് അടുത്തുള്ള പ്രശസ്ത വിനോദ സഞ്ചാര സ്ഥലങ്ങൾ ആണ്

  • തെൻ‌മല (21 കിലോമീറ്റർ അകലെ)
  • പാലരുവി വെള്ളച്ചാട്ടം (35 കിലോമീറ്റർ അകലെ)
  • അമ്പനാടൻ മലനിരകൾ (40കിലോമീറ്റർ അകലെ)

അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രത്തിന് പടിഞ്ഞാറേ അറ്റത്തായി ആണ് പുനലൂർ സ്ഥിതി ചെയ്യുന്നത്.

ശ്രദ്ധേയരായ ആളുകൾ

  • പുനലൂർ ബാലൻ (1927–1987).
  • ലളിതാംബിക അന്തർജനം (1909–1987).
  • എം ജെ രാധാകൃഷ്ണൻ (ഛായാഗ്രാഹകൻ).

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ശ്രീനാരായണ കോളേജ്

പുനലൂരിലെ ആരാധ്യനായ ഗുരുനാഥൻ

കെ വി സതഽ൮തൻ സാർ അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു ഈ ദു:ഖ അവസരത്തിൽ

ഒരായിരം ആദരാഞ്ജലികള് നേരുന്നു