എസ് സി എൽ പി എസ് കോട്ടക്കൽ മാള/എന്റെ ഗ്രാമം
കോട്ടക്കൽ/മാള
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് മാള. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 35 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 50 കി. മി ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 13.5 കി. മി ദൂരത്തിലുമാണ് മാള സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ ജില്ലയിലെ വളരെ വാണിജ്യ പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് മാള. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ മാള നിയമസഭാമണ്ഡലത്തെ പലപ്പോഴായി പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രശസ്തനായ മലയാള ചലച്ചിത്ര താരം മാള അരവിന്ദനും, ചലച്ചിത്രഗാന രചയിതാവും ഗസൽ എഴുത്തുകാരനുമായ പ്രദീപ് അഷ്ടമിച്ചിറയും ഇവിടത്തുകാരാണ്.
ആരാധനാലയങ്ങൾ
![](/images/thumb/9/92/Synagogue.png/300px-Synagogue.png)
മാള സിനഗോഗ് (മാള ജൂതപ്പള്ളി) ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സിനഗോഗുകളിൽ ഒന്നാണ് , ഇത് കേരളത്തിലെ ചരിത്രപ്രസിദ്ധമായ മലബാർ ജൂതന്മാരാൽ നിർമ്മിച്ചതാണ് . ദക്ഷിണേന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമായ മാളയിലാണ് ഇത് സ്ഥിതിചെയ്യുന്നത്
പൊതുസ്ഥാപനങ്ങൾ
- മാള ഗ്രാമ പഞ്ചായത്ത്
![Panchayath](/images/0/06/Mala_Grama_panchayath.jpg)
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ മാള ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്താണ് മാള ഗ്രാമ പഞ്ചായത്ത്. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 35 കി. മി ദൂരത്തിലും ഇരിങ്ങാലക്കുട നിന്നും 15 കി.മീ. ദൂൂരത്തിലും ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 14 കി. മി ദൂരത്തിലുമാണ് മാള സ്ഥിതി ചെയ്യുന്നത്.
- മാള ഗവ. ഹോസ്പിറ്റൽ
![ഹോസ്പിറ്റൽ](/images/thumb/7/73/%E0%B4%97%E0%B4%B5._%E0%B4%B9%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BD_%E0%B4%AE%E0%B4%BE%E0%B4%B3.png/300px-%E0%B4%97%E0%B4%B5._%E0%B4%B9%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BD_%E0%B4%AE%E0%B4%BE%E0%B4%B3.png)
മാള പോലീസ് സ്റ്റേഷനും മാള പള്ളിപ്പുറത്തിനും ഇടയിലായി സൊക്കോർസോ കോൺവെന്റ് ഗ്ൾസ് ഹയർസെക്കന്ററി സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനമാള മാള ഗവ. ഹോസ്പിറ്റൽ.