അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/സ്വാതന്ത്ര്യദിനം ആഘോഷിച്ചു/ക‍ൂട‍ുതൽ വായിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 31 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പതാക ഉയർത്തൽ

ആഗസ്റ്റ് 15.സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ആഗസ്റ്റ് 15 :സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് സാർ പതാക ഉയർത്തി. പ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ ശ്രീ.ഭാസ്കരൻ ബത്തേരി വിദ്യാർഥികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ദേശഭക്തിഗാനാലാപനം,, ഡിസ്പ്ലേ, തുടങ്ങിയവയുമുണ്ടായിരുന്നു .തുടർന്ന് സ്കൗട്ട് ഗൈഡ്,എൻസിസി,ജെ ആർ സി .വിദ്യാർത്ഥികൾ ബത്തേരി നഗരത്തിൽ സ്വാതന്ത്ര്യദിന റാലി നടത്തുകയും ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിക്കുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ ശ്രീ.ഷാജി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി. ആനിയമ്മ  തുടങ്ങിയവർ നേതൃത്വം നൽകി.

ശ്രീ ഭാസ്കരൻ ബത്തേരി

ശ്രീ ഭാസ്കരൻ ബത്തേരി സ്വാതന്ത്ര്യദിനസന്ദേശം നൽകി.

പ്രസിദ്ധ സഞ്ചാരസാഹിത്യകാരനും എഴുത്തുകാരനുമായ ശ്രീ ഭാസ്കരൻ ബത്തേരിയാണ് ഇപ്രാവശ്യത്തെ സ്വാതന്ത്ര്യദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകിയത് . ഒരു മുൻ സൈനികനായ ശ്രീ.ഭാസ്കരൻ ബത്തേരി തന്റെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.സ്വാതന്ത്ര്യാനന്തര ഭാരതം നേരിടുന്ന വെല്ലുവിളികൾ വിദ്യാർത്ഥികൾ എന്ന നിലയ്ക്ക് ഭാവിയിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ .രാജ്യത്തിൻറെ നന്മയ്ക്കായി അവർ ചെയ്യേണ്ട കാര്യങ്ങൾ മുതലായ വിഷയങ്ങളിൽമേൽ അദ്ദേഹം വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി .

സ്വാതന്ത്ര്യദിന റാലി വീഡിയോ കാണാം. താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

https://www.youtube.com/watch?v=c6qZIdiRJhQ

[1]

യുപി സ്കൂൾ വിദ്യാർത്ഥികളുടെ ഡിസ്പ്ലേ.

ഡിസ്പ്ലേ

സ്വാതന്ത്രദിന പരിപാടികൾ അനുബന്ധിച്ച് യുപി സ്കൂളിലെ വിദ്യാർഥികൾ ഡിസ്പ്ലേ അവതരിപ്പിച്ചു. 50 ഓളം വിദ്യാർത്ഥികൾ അടങ്ങുന്ന ടീം വളരെ മനോഹരമായി അവതരിപ്പിച്ച ഡിസ്പ്ലേ എല്ലാവരിലും കൗതുകമുള്ളവാക്കി. യുപി സ്കൂൾ അധ്യാപകർ തന്നെയാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചത്.

ദേശഭക്തിഗാനാലാപനം.

ദേശഭക്തിഗാനാലാപനം

സ്വാതന്ത്രദിന ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനാലാപനം നടത്തി പത്തോളം വിദ്യാർഥികൾ അടങ്ങുന്ന ടീം വളരെ മനോഹരമായി ദേശഭക്തിഗാനാലാപനം നടത്തി.വിദ്യാർഥികൾ പ്രത്യേകമായ യൂണിഫോം ധരിച്ചായിരുന്നു അണിനിരന്നത് അത് മനോഹരമായ കാഴ്ചയായിരുന്നു

നഗരവീഥിയെ ആവേശമണിയിച്ച് സ്കൗട്ട് ഗൈഡ്, ncc സ്വാതന്ത്ര്യദിന റാലി.

സ്കൗട്ട് ഗൈഡ്, ncc സ്വാതന്ത്ര്യദിന റാലി

ബത്തേരി നഗരവീഥിയെ ആവേശമാണിയിച്ച്  അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ്, ncc വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിനറാലി .സ്കൂളിലെ സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് ശേഷമാണ് സ്കൗട്ട് ഗൈഡ് ncc വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യദിനറാലി ബത്തേരി നഗരം ചുറ്റിയെത്തിയത്. ഭാരതത്തിന്റെ രാഷ്ട്രപിതാവിനെ അനുസ്മരിച്ചും,ധീരരായ സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചും വിദ്യാർഥികൾ മുദ്രാവാക്യം ഏറ്റുചൊല്ലി.

...

............


ഗാലറി