ഗവ.എച്ച്.എസ്സ്.വീയപുരം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2023

പ്രവേശനോത്സവം

മാരിവില്ലിൻ്റെ വർണ്ണത്തിളക്കത്തോടെ വീയപുരം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം. നവാഗതരെ അക്ഷരപ്പൂക്കളും വർണ്ണബലൂണുകളും നൽകി മേളപ്പെരുക്കത്തോടെ വരവേറ്റു. സ്കൂളിലെ വിവിധ ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുത്ത സ്കൂളിലെ വിദ്യാർത്ഥികളാണ് കുരുന്നുകളെ മേളത്തോടെ സ്വീകരിച്ചത്. തുടർന്ന് നടന്ന പ്രവേശനോത്സവ പരിപാടികൾ ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി ചെയർപേഴ്സൺ എ ശോഭ ഉദ്ഘാടനം ചെയ്തു.പഠനോപകരണ വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ ജഗേഷ് എം നിർവ്വഹിച്ചു. നവാഗതർക്കുള്ള സന്ദേശം പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ സുരേന്ദ്രൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് കമറുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാധ്യാപിക ഷൈനി ഡി സ്വാഗതവും പി.ടി.എ അംഗം ഷാജഹാൻ, എസ്.എം.സി അംഗം പ്രസാദ് സി എന്നിവർ ആശംസയും പറഞ്ഞു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ഗോപകുമാർ പാർത്ഥസാരഥിയുടെ നേതൃത്വത്തിൽ നാടൻ പാട്ടും വിവിധ കലാപരിപാടികളും അരങ്ങേറി.

ക്ലബ് രൂപീകരണം

ജൂൺ രണ്ടാം തിയതി ഇക്കോ ക്ലബ് രൂപീകരണം നടന്നു.

മിൽമാപാർലർ@സ്കൂൾ

വീയപുരം സ്കൂളിൽ മിൽമാപാർലർ@സ്കൂൾ തുടങ്ങി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ എ പാർലറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുപ്രവർത്തകനായ മാത്യു കൂടാരത്തിലിന് മിൽമ ഉല്പന്നങ്ങൾ നൽകി ആദ്യ വില്പന നടത്തി.  ക്ഷീരവികസനവകുപ്പും വിദ്യാഭ്യാസവകുപ്പും പി.ടി.എ യുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയാണിത്. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുക, മയക്കുമരുന്നുകൾ തടയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. സ്കൂളിലെ എസ്.പി.സി യൂണിറ്റിൻ്റെ കീഴിൽ നടത്തുന്ന ഹോണസ്റ്റി ഷോപ്പിനോട് ചേർന്നാണ് മിൽമ പാർലർ നടത്തുന്നത്. സ്കൂൾ എച്ച്.എം ഷൈനി ഡി, പ്രിൻസിപ്പൽ ഗോപകുമാർ പി, വാർഡ് മെമ്പർ ജഗേഷ് എം, മിൽമ എ.എം.ഒ അഖിൽ കുമാർ, പ്രമോട്ടർ രേഷ്മ റജി, മർച്ചൻ്റൈസർ ജി.സിനു, പി.ടി.എ പ്രസിഡൻ്റ് കമറുദ്ദീൻ, എന്നിവർ പ്രസംഗിച്ചു.