എൽ പി എസ് വള്ളക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്


എൽ പി എസ് വള്ളക്കടവ്
വിലാസം
വള്ളക്കടവ്

തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-01-201743321




ചരിത്രം

വളളക്കടവ് എല്‍.പി.എസ്. ആമുഖം തിരുവനന്തപുരം കോര്‍പ്പറേ‍ഷന്റെ പരിധിയിലാണ് ഈ സ്കൂള്‍ വരുന്നത്. വള്ളക്കടവ് വാര്‍ഡില്‍ കിഴക്കു പടി‍ഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന വള്ളക്കടവ് ജമാഅത്ത് പള്ളിയുടെ അടുത്താണ് ഈ സ്കൂളിന്റെ സ്ഥാനം. സ്കൂളില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കാനായി എത്തുന്നത്.

ചരിത്രം വിദ്യാഭ്യാസ – സാമൂഹ്യ – സാമ്പത്തിക മേഖലകളില്‍ പിന്നോക്കാ വസ്ഥയിലുള്ള ജനങ്ങള്‍ തിങ്ങിപാര്‍ത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ്, മുസ്ലിം സമുദായത്തില്‍പെട്ട അംഗങ്ങളാണ് കൂടുതലും ഈ പ്രദേശത്ത് താമസിച്ചിരുന്നത്. അതിനാല്‍ പെണ്‍കുട്ടികളെ 10 വയസിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന സമ്പ്രദായം നിലവിലില്ലായിരുന്നു. ഈ അവസരത്തില്‍ ശ്രീമാന്‍ എം.കെ.അസീസ് സാഹിബിന്റെയും ജമഅത്ത് ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ. സി.എച്ച്.മുഹമ്മദ്കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവില്‍ ഈ സ്കൂള്‍ സ്ഥാപിതമായി.

      01.06.1976 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യത്തെ മാനേജരായി

വള്ളക്കടവ് എ.കെ.അസീസ് നഗറിലെ ഐക്യഭവനില്‍ താമസക്കാരനായ അസീസ് സാഹിബ് അവര്‍കളും ഹെഡ്മിസ്ട്രസ്സായി നബീസത്ത് ബീവിയും ചുമതലയേറ്റു.

   ഒന്നാം ക്ലാസില്‍ 6 ഡിവിഷനിലായി 249 കുട്ടികളും 6 പ്രൈമറി അദ്ധ്യാപിക

മാരേയും ഒരൂ അറബി അദ്ധ്യാപകനേയും ചേര്‍ത്ത് 7 അദ്ധ്യാപകര്‍ ചുമതലയേറ്റു. 1979-1980 കാലഘട്ടത്തില്‍ ഈ സ്കൂളിനോട് ചേര്‍ന്ന് വി.എം.ജെ യു.പി.എസ്സും കൂടി ആരംഭിച്ചു. ഈ മാനേജുമെന്റിന്റെ കീഴില്‍ തന്നെ 1984 കാലഘട്ടമായപ്പോഴേക്കും ഹൈസ്കൂളും തുടര്‍ന്ന് 1993 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും പ്രവര്‍ത്തനം ആരംഭിച്ചു.

   1978-79 ല്‍ 19 ഡിവിഷനുകളിലായി 874 കുട്ടികളും 19 പ്രൈമറി

അദ്ധ്യാപകരും 3 അറബി അദ്ധ്യാപകരും ഇവിടെയുണ്ടായിരുന്നു. നോര്‍ത്ത് സബ് ജില്ലയില്‍ പ്രൈമറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികല്‍ പഠിച്ചിരുന്ന വിദ്യാലയമാരുന്നു വള്ളക്കടവ് എല്‍.പി.എസ്സ്. 1989 കാലഘട്ടമായ പ്പോഴേക്കും ഇരുപത് ഡിവിഷനായി കുറഞ്ഞു. ക്രമേണ ഡിവിഷനുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. അന്താരാഷ്ട വിമാനത്താവളത്തിന്റെ വികസനത്തോടനുബന്ധിച്ച് സ്ഥലമെടുപ്പിന്റെ ഭാഗമായി ഈ പ്രദേശത്തെ ആളുകളെ കുടിയൊഴിപ്പിക്കുകയും ധാരാളം ആളുകല്‍ ഈ പ്രദേശത്തു നിന്നും താമസം മാറി പോവുകയും ചെയ്തു. 2005-2006 വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം ഒന്നാം ക്ലാസ് കൂടി ആരഭിച്ചു. വള്ളക്കടവ് സ്വദേശിയാണ് ഇപ്പോഴത്തെ മാനേജര്‍.

  പ്രഥമാധ്യാപികയായ ശ്രീമതി. റഷീദ.എം  ഉള്‍പ്പെടെ 9 അദ്ധ്യാപകരും 156

വിദ്യാര്‍ഥികളും ഇപ്പോള്‍ നിലവിലുണ്ട്

== ഭൗതികസൗകര്യങ്ങള്‍ ==സ്ക്കൂളിനു ചുറ്റു മതിലുണ്ട്. വിശാലമായ കളിസ്ഥലമുണ്ട്.

    കുടിവെള്ളം, വൈദ്യുതി സൗകര്യം(എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും)ഉണ്ട്.
    എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ഉപകരണങ്ങള്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബുള്‍ ബുള്‍

2010-11 അധ്യയനവര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കായുള്ള ബുള്‍ ബുള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഇതില്‍ 12 കുട്ടികള്‍ സജീവ പ്രവര്‍ത്തകരാണ്.ഇവര്‍ക്ക് പ്രത്യേക യൂണിഫോമുണ്ട്. സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ചുമതലകള്‍ നിര്‍വഹിക്കാറുണ്ട്.ഓരോ അധ്യയനവര്‍ഷവും മ്യൂസിയത്തില്‍ വച്ചു നടത്താറുള്ള ബുള്‍ ബുള്‍ മീറ്റില്‍ കുട്ടികള്‍ പങ്കെടുക്കാറുണ്ട്.വെള്ളിയാഴ്ച ഒരു ദിവസം കുട്ടികള്‍ ബുള്‍ ബുള്‍ യൂണിഫോമില്‍ വരുകയും അവര്‍ക്ക് വേണ്ട ക്ലാസ് ടീച്ചര്‍ നല്‍കുകയും ചെയ്യുന്നു.

  • ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍

ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ കൊറിയോഗ്രാഫി,കഥകള്‍,പാട്ടുകള്‍,സ്കിറ്റുകള്‍,സംഭാഷണങ്ങള്‍ എന്നിവ ഓരോ ക്ലാസ്സും നടത്തുന്നു.എല്ലാ മാസവും ബാലസഭകളില്‍ മികച്ചവ അവതരിപ്പിക്കുന്നു.ടീച്ചറിന്റേയും കുട്ടികളുടേയും ആശയവിനിമയം ഇംഗ്ലീഷില്‍ തന്നെ നടത്തുന്നു.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • സ്പോര്‍ട്സ് ക്ലബ്ബ്

== മാനേജ്മെന്റ് == മാനേജര്‍ - ശ്രീ.സൈഫുദ്ദീന്‍ ഹാജി - വള്ളക്കടവ്

== മുന്‍ സാരഥികള്‍ == എ.നബീസത്ത് ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1976 to 30-05-1998)

   എ.എം.ഐഷാ ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1998 to 31-03-2000)
   കെ.എച്ച്.ആമിനാമ്മാള്‍ ഹെഡ് മിസ്ട്രസ്സ് (01-04-2000  to 31-05-2004)

പ്രശംസ

വഴികാട്ടി

{{#multimaps: 8.5267144,76.8795933 | zoom=12 }}

"https://schoolwiki.in/index.php?title=എൽ_പി_എസ്_വള്ളക്കടവ്&oldid=231913" എന്ന താളിൽനിന്ന് ശേഖരിച്ചത്