സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ) ('കേരളത്തിലെ രണ്ടാമത്തെ ശുദ്ധജലതടാകമായ വെള്ളായണികായലിനും ശ്രീ അയ്യങ്കാളിയുടെ ജന്മദേശമായ വെങ്ങാനൂരിനും ഇടയിലുള്ള പ്രദേശമാണ് വെണ്ണിയൂർ ദേശം. അന്ധവിശ്വാസങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ രണ്ടാമത്തെ ശുദ്ധജലതടാകമായ വെള്ളായണികായലിനും ശ്രീ അയ്യങ്കാളിയുടെ ജന്മദേശമായ വെങ്ങാനൂരിനും ഇടയിലുള്ള പ്രദേശമാണ് വെണ്ണിയൂർ ദേശം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്ന ഈ ഗ്രാമം ആദ്യ കാലങ്ങളിൽ 'കാവുംപുറം' എന്നാണറിയപ്പെട്ടിരുന്നത്.

കൃഷി ഉപജീവനമാർഗ്ഗമായിരുന്ന ഈ പ്രദേശത്ത് 'വെൺ-നീർ' ശുദ്ധജലം സുലഭമായി ലഭിക്കുന്ന ഒരു പ്രദേശമായതിനാലാണ് വെണ്ണിയൂർ എന്ന പേര് സ്ഥലപ്പേരായി ലഭിച്ചത്.