പി.യു.എം.എൽ.പി.എസ് ഓടായിക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മമ്പാട്  ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഓടായിക്കൽ പി.യു.എം.എൽ.പി സ്കൂൾ 1983 ൽ സ്ഥാപിതമായി അക്കാലങ്ങളിൽ നാല് മുറികളും ഓഫീസ് മുറിയും ഉൾപ്പടെ  ഒരു ബിൽഡിങ്ങിൽ നിന്നും അധ്യയനം ആരംഭിച്ച സ്കൂൾ നിലവിൽ 14  ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഒരു അടുക്കളയും  രണ്ട് കെട്ടിടങ്ങളും ആയി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് ഉന്നതിയിൽ എത്തിയിരിക്കുന്നു.

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ വിവിധ ഡിവിഷനുകളിലായി തരംതിരിച്ച് ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നു. ഓരോ ക്ലാസ് മുറിയിലും ക്ലാസിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ മികച്ച ഫർണിച്ചറുകൾ ഫാനുകൾ ലൈറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പ്രീ പ്രൈമറിയും ഒന്നാം ക്ലാസും  മനോഹരങ്ങളായ ചുവർ ചിത്രങ്ങൾ കൊണ്ടും പെയിന്റിംഗ് കൊണ്ട് ആകർഷകമാക്കിയിരിക്കുന്നു. ലാപ്ടോപ്പുകളും പ്രൊജക്ടറുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ ക്ലാസ് റൂം പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളിലെ വിവരസാങ്കേതികവിദ്യയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ മികച്ച കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുള്ള 2 ശൗചാലയങ്ങളും  6 മൂത്രപ്പുരകളും നിർമിച്ചിട്ടുണ്ട്. .

കുട്ടികളിലെ കായികശേഷി വികസിപ്പിക്കുന്നതിനും, അതിനു പരിശീലനം നൽകി അവരെ പ്രാപ്തരാക്കുന്നതിനും പര്യാപ്തമായ വിശാലമായ സ്കൂൾ ഗ്രൗണ്ട്.

കാൽനടയായി സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികളെ യാത്ര ക്ലേശങ്ങൾ അനുഭവപ്പെടാതെ സുഖമായി സ്കൂളിൽ എത്തിക്കുന്നതിന് സ്കൂൾ ബസ് സൗകര്യം.

ഭൗതികമായ സാഹചര്യങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ സജ്ജീകരിച്ചു കൊണ്ട് വികസന പാതയിലൂടെ അതിവേഗം സഞ്ചരിക്കുന്ന സ്കൂൾ അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്നു

പ്രമാണം:48432 School photo 1.jpeg