ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സംയുക്ത ഡയറി പ്രകാശനം

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സ്വതന്ത്ര രചന പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം തയ്യാറാക്കിയ പ്രവർത്തന പരിപാടിയാണ് സംയുക്ത ഡയറി. ഡയറിക്കുറിപ്പുകൾ ചേർത്ത് കുഞ്ഞെഴുത്തുകൾ എന്ന പേരിൽ പുസ്തകം തയ്യാറാക്കി. ഇതിന്റെ പ്രകാശനം സി.ആർ.സി. കോ ഓർഡിനേറ്റർ ശ്രീ. മിഥുൻ മാസ്റ്റർ നിർവഹിച്ചു.

പഠനയാത്ര

ഈ വർഷത്തെ പഠനയാത്ര കുറ്റ്യാടി ആക്ടീവ് പ്ലാനറ്റിലേക്കായിരുന്നു.

2024 ഫെബ്രുവരി 13 ന് നടത്തിയ പഠനയാത്രയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

കായികമേള

സ്കൂൾ വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 5 ന് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കായിക മത്സരങ്ങൾ നടത്തി.

സ്കൂൾ വാർഷികം

2023-24 അധ്യയന വർഷത്തെ സ്കൂൾ വാർഷികം വിവിധ പരിപാടികളോടെ 2024 മാർച്ച് 9 ശനിയാഴ്ച ആഘോഷിച്ചു. കുട്ടികളുടെ മികച്ച കലാപ്രകടനം കൊണ്ട് പരിപാടി മനോഹരമായി. ഇതിന് മുന്നോടിയായി നടന്ന കായികമേളയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവസാന്നിധ്യം ഉണ്ടായിരുന്നു.