ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ജ‌ൂൺ 19 - വായനാ ദിനം

പി. എൻ പണിക്കരുടെ സേവനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യവും പരിചയപ്പെടുത്താൻ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി. എൻ പണിക്കരെക്കുറിച്ചുള്ള ശബ്ദ രേഖ കേൾപ്പിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി. ക്ലാസ്സടിസ്ഥാനത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ സ്കൂൾ വരാന്തയിൽ പ്രദർശനം നടത്തുകയും കുട്ടികൾ അവ വായിക്കുകയും ചെയ്തു.


പ്രവൃത്തിപരിചയമേള – മികച്ച പങ്കാളിത്തം

2019 – 20 അധ്യയനവർഷത്തിൽ പാപ്പിനിശ്ശേരി ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ സ്കൂളിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനങ്ങളും ഗ്രേഡുകളും നേടുന്നതിന് നമ്മുടെ കുട്ടികൾക്ക് സാധിച്ചു.


സഹപഠന ക്യാമ്പ്

എല്ലാ കുട്ടികൾക്കും എല്ലാ പഠനനേട്ടങ്ങളും പരമാവധി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്.

ഈ ലക്ഷ്യത്തോടെ 2019 – 20 അധ്യയനവർഷത്തിൽ നടത്തിയ ഒരു പ്രവർത്തനമാണ് ഏകദിന സഹപഠന ക്യാമ്പ്. രചനാശില്പശാല, നാടൻപാട്ടുകളുടെ അവതരണം, ലഘുപരീക്ഷണങ്ങളുടെ അവതരണം, നക്ഷത്രനിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിൽ വളരെ നന്നായി നടത്തുകയുണ്ടായി. ഈ പ്രവർത്തനങ്ങൾ കൂടാതെ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു. പ്രശസ്ത ക്ലിനിക്കൽ സൈക്കോള ജിസ്റ്റായ ശ്രീ. അമീർ ആണ് ക്ലാസിനു നേതൃത്വം നൽകിയത്.

ഓർമച്ചെപ്പ്

പൂർവ വിദ്യാർത്ഥി സംഗമം

പഠനോത്സവം - 2020

വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും മികവ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്നിൽ പ്രകടിപ്പിക്കുന്നതിനായി 2020 മാർച്ച് പത്തിന് പഠനോത്സവം സംഘടിപ്പിച്ചു. കുട്ടികൾ തന്നെയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പരിപാടിക്ക് സ്വാഗതം ആശംസിച്ചതും അധ്യക്ഷത വഹിച്ചതും ആശംസാഭാഷണം നടത്തിയതും കുട്ടികൾ തന്നെയായിരുന്നു. അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. മലയാളം, ഇംഗ്ലീഷ്, അറബിക്, ഗണിതം, ശാസ്ത്രം എന്നിങ്ങനെ എല്ലാ വിഷയങ്ങളെ അധികരിച്ചും കുട്ടികൾ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയുണ്ടായി.