എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


GS club

ഗണിതക്ലബ്ബ് പ്രവർത്തനങ്ങൾ

2023. 24 വർഷത്തെ ആദ്യ ഗണിത ക്ലബ്ബ് യോഗം 24.6 23 ശനിയാഴ്ച ചേർന്നു. ഗണിത ക്ലബ്ബ് കൺവീനറായി Shifin (7A) യെ തെരഞ്ഞെടുത്തു. ഓരോ ക്ലാസിൽ നിന്നും ഓരോ ലീഡർമാരേയും തെരഞ്ഞെടുത്തു.അന്നേ ദിവസം തന്നെ ക്ലബ്ബിൻ്റെ ആദ്യ പ്രവർത്തനമായി ഓരോ ക്ലാസിനോടും ഗണിതമാഗസിനുകൾ തയ്യാറാക്കാനായി നിർദ്ദേശം നൽകി. ഗണിത കഥകൾ ,കവിതകൾ , പസിലുകൾ,പാറ്റേണുകൾ, ടാൻഗ്രാം തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള തയ്യാറാക്കിയ മാഗസിനുകൾ സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു.

       ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഗണിത പാറ്റേണുകൾ ഉപയോഗിച്ചുള്ള ഓണ പൂക്കളം, സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പതാക നിർമാണ മത്സരം എന്നിവ നടത്തി. കൂടാതെ ഗണിത പാഠഭാഗവുമായി ബന്ധപ്പെട്ട് ഗണിത working models, Still models, chart കൾ എന്നിവ തയ്യാറാക്കി സ്കൂൾ തലത്തിൽ ഗണിത എക്സിബിഷൻ സംഘടിപ്പിച്ചു. ഏറെ ശ്രദ്ധേയമായ ഒരു പരിപാടിയായി exhibition മാറി.