കെ.വി.യു.പി.എസ്. വളഞ്ഞവട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.വി.യു.പി.എസ്. വളഞ്ഞവട്ടം | |
---|---|
വിലാസം | |
വളഞ്ഞവട്ടം വളഞ്ഞവട്ടം പോസ്റ്റ് ഓഫീസ് പി.ഒ. , 689104 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0469 2610057 |
ഇമെയിൽ | kvupsvalanjavattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37269 (സമേതം) |
യുഡൈസ് കോഡ് | 32120900102 |
വിക്കിഡാറ്റ | Q87593255 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 7+2(daily wages) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Asha M |
പി.ടി.എ. പ്രസിഡണ്ട് | K C Abraham |
എം.പി.ടി.എ. പ്രസിഡണ്ട് | APARNA KRISHNAKUMAR |
അവസാനം തിരുത്തിയത് | |
13-03-2024 | 37269 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാലയ ചരിത്ര സംക്ഷിപ്തം സ്ഥാപിതം 1926
വളഞ്ഞവട്ടം കരയിൽ 1,2,3 വാർഡുകളിൽ സ്കൂളുകൾ ഒന്നും തന്നെ ഈ സ്കൂൾ സ്ഥാപിക്കുന്ന സമയത്ത് ഉണ്ടായിരുന്നില്ല.സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവർക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികൾ മുന്നിട്ടിറങ്ങി. അന്ന് സാമ്പത്തികമായി മുന്നോക്കം നിന്നിരുന്നവരും നാട്ടുകാരുടെ നന്മ ആഗ്രഹിച്ചിരുന്നവരുമായ "മുട്ടത്തില്ലം", "പുന്നക്കുടി" എന്നി കുടുംബക്കാർ സ്ക്കൂൾ നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകി. ഈ സ്ഥലത്ത് പുന്നക്കുടി കുടുംബക്കാർ സ്കൂളിനായി കെട്ടിടം നിർമിക്കുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ദീർഘകാലം പുന്നക്കുടി കുടുംബത്തിൻറെ ഉടമസ്ഥതയിൽ തുടർന്ന് വരവേ പുന്നക്കുടിയിൽ കാക്കനാട് ശ്രീമാൻ ശിവശങ്കരപിള്ള മാനേജരായി ഇരുന്ന സമയത്ത് 1959 ൽ സ്കൂളും സ്ഥലവും 1532 ആം നമ്പർ എൻ എസ് എസ് കരയോഗം വിലയ്ക്ക് വാങ്ങി.അന്ന് സ്കൂളിനു ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1963 ൽ 8600 രൂപ ചെലവു ചെയ്ത് ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1964 ൽ ലോവർ പ്രൈമറി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അപേക്ഷ കൊടുത്തു. 1968 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഏഴാം ക്ലാസ്സ് വരെയുള്ള ഈ സ്കൂളിൽ 1976 ൽ ഓരോ ക്ലാസ്സിലും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചിരുന്നത് 1976-77 ലായിരുന്നു. പട്ടികജാതി കുട്ടികൾ ധാരാളം ഈ സ്കൂളിൽ പഠിച്ചിരുന്നു. ഒരേ സമയം 18 അധ്യാപകർ ഈ സ്കൂളിൽ ജോലി ചെയ്തിരുന്നു. കുട്ടികൾ വർദ്ധിച്ചതോടു കൂടി 1974 ൽ ഒരു കെട്ടിടം കൂടി പണിതു. അതോടു കൂടി 8400 Sq.ft സ്ഥലസൗകര്യം ഉണ്ടായി. ഈ സ്കൂളിൽ നിന്നും പഠിച്ചു പോയിട്ടുള്ള കുട്ടികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്. കലാ കായിക മത്സരങ്ങൾ, സ്ക്കോളർഷിപ്പുകൾ എന്നിവ നിരവധി കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. വിവാഹങ്ങൾ, പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ് എന്നിങ്ങനെ ഈ വിദ്യാലയം സമൂഹത്തിനുതകും വിധം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്. മൂന്നു ഡിവിഷനുകൾ വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവ് മൂലം ഓരോ ഡിവിഷനുകളായി മാറി. ഓരോ ഡിവിഷനുകളിലും ആവശ്യമായ കുട്ടികൾ ഇല്ലാതാകുകയും അധ്യാപകരുടെ ശ്രമഫലമായി ഓരോ ഡിവിഷനുകളിലും ആവശ്യമായ കുട്ടികൾ എത്തുകയും അങ്ങനെ സ്കൂൾ പുരോഗതിയുടെ പാതയിലേക്ക് എത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഏഴ് സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് കെട്ടിടങ്ങളിലായി 9 ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ റൂം, സയൻസ് ലാബ്, ടീച്ചേർസ് റൂം, ഓഫീസ് റൂം എന്നിവ സ്ഥിതി ചെയ്യുന്നു. അതി വിശാലയമായ കളിസ്ഥലവും വിദ്യാലയത്തിന് ഉണ്ട്. വിദ്യാലയത്തിന്റെ പൂർവ വിദ്യാർത്ഥിയായ ശ്രീ സ്റ്റീഫൻ തോമസ്, പുത്തൻപുരക്കൽ (പടിയറ), വളഞ്ഞവട്ടം തന്റെ മകളുടെ സ്മരണാർത്ഥം നിർമ്മിച്ചു നൽകിയ ലൈബ്രറി കെട്ടിടത്തിന്റെ പണി പൂർത്തിയായി. ഉടൻ തന്നെ ഉദ്ഘടാനം നടത്തി പ്രവർത്തന സജ്ജമാക്കും.
മികവുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ - ഗണിത ക്ലബ്ബ് , ശാസ്ത്ര ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , സംസ്‌കൃത ക്ലബ്ബ് , ഹിന്ദി ക്ലബ്ബ് , മലയാളം ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്
-
സ്വാതന്ത്ര്യ ദിനാഘോഷം
-
സ്വച്ഛഭാരതം
-
സ്വച്ഛഭാരതം
-
ഇംഗ്ലീഷ് പ്രൊജക്റ്റ്
-
ഓണാഘോഷം
-
ഓണാഘോഷം
-
ഓണാഘോഷം
മുൻസാരഥികൾ
ക്രമ നമ്പർ |
പ്രധാന അധ്യാപകർ |
---|---|
1 |
ശ്രീ ഗോപാല പിള്ള |
2 |
ശ്രീ വേലുപ്പിള്ള |
3 |
ശ്രീമതി മേരി കുഞ്ഞുമ്മൻ |
4 |
ശ്രീമതി പി പി ശോശാമ്മ |
5 |
ശ്രീമതി സി ശോശാമ്മ |
6 |
ശ്രീമതി കെ എൻ അമ്മിണിയമ്മ |
7 |
ശ്രീമതി ബി സരോജിനിയമ്മ |
8 |
ശ്രീമതി ബി കമലമ്മ |
9 |
ശ്രീമതി ടി ആർ ഗോമതിയമ്മ |
10 |
ശ്രീമതി എം എം വത്സലകുമാരി |
11 |
ശ്രീമതി കെ ജി ശ്രീദേവി ' |
മുൻ അദ്ധ്യാപകർ
ക്രമ നമ്പർ |
മുൻ അധ്യാപകർ |
---|---|
1 |
ശ്രീമതി എൻ ഇ അന്നമ്മ |
2 |
ശ്രീമതി ജാനകിയമ്മ ' |
3 |
ശ്രീമതി എ ഐ ഏലിയാമ്മ ' |
4 |
ശ്രീമതി എൻ കെ സരോജിനിയമ്മ |
5 |
ശ്രീമതി എം സി ലക്ഷ്മികുട്ടിയമ്മ |
6 |
ശ്രീമതി സി കെ വിജയമ്മ |
7 |
ശ്രീ എം വി എബ്രഹാം |
8 |
ശ്രീമതി അന്നമ്മ സക്കറിയ |
9 |
ശ്രീമതി വി കെ പദ്മാവതിയമ്മ |
10 |
ശ്രീമതി ഗൗരിക്കുട്ടിയമ്മ |
11 |
ശ്രീമതി കെ സരോജിനി ' |
'12 |
ശ്രീമതി സരസ്വതി കുഞ്ഞമ്മ |
'13 |
ശ്രീമതി ടി കെ ഇന്ദിരാകുമാരിയമ്മ ' |
14 |
ശ്രീമതി എൻ ലളിതമ്മ ' |
15 |
ശ്രീമതി എസ് പ്രകാശിനിയമ്മ ' |
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ പുളിക്കീഴ് പാലം കഴിഞ്ഞ് പുളിക്കീഴ് പള്ളിപ്പടിയ്ക്ക് സമീപമായി ഉള്ള കുരിശടിയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിൽ 150 മീറ്റർ അകലത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. {{#multimaps:9.357751, 76.539811|zoom=12}} |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37269
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ