സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

വിജ്ഞാനത്തിന്റെയും നൂതന ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം സമൂഹത്തിലെ എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. അതിലൂടെ ഒരു വിജ്ഞാന സമൂഹത്തെ നമുക്ക് സൃഷ്ടിക്കാൻ കഴിയും. നാം ആർജ്ജിച്ച അറിവ് മറ്റു പലരിൽ നിന്നും നമ്മിലേക്ക് എത്തിച്ചേർന്നതും പുതുക്കപ്പെട്ടതുമാണ്. അതു കൊണ്ടു തന്നെ നമ്മുടെ അറിവ് മറ്റുള്ളവർക്കായി പങ്കു വയ്ക്കുക എന്നത് നമ്മുടെ കടമയാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പല കാരണങ്ങൾ കൊണ്ട് അറിവിന്റെ സ്വതന്ത്രമായ വിനിമയം തടയപ്പെടുന്നുണ്ട്. ഇത് സമൂഹത്തിൽ വൈജ്ഞാനിക അന്തരമുണ്ടാക്കും. നൂതനാശയങ്ങളുടെയും നവീന സങ്കേതങ്ങളുടെയും പ്രയോജനം ഒരു വിഭാഗത്തിനു മാത്രമായി പരിമിതപ്പെട്ടേക്കാം. വിജ്ഞാനത്തിന്റെ പങ്കുവയ്ക്കലിന് മറ്റൊരു വശം കൂടിയുണ്ട്. ഒരാൾ ചെയ്ത കണ്ടുപിടുത്തം പങ്കുവയ്ക്കുകയാണെങ്കിൽ അതിനായി മറ്റൊരാൾ പരിശ്രമിച്ച് സമയം കളയേണ്ടതില്ല. നിലവിലുള്ള കണ്ടെത്തലുകളെ കൂടുതൽ മെച്ചപ്പെടുത്തുന്ന പ്രവത്തന ങ്ങളുമായി മറ്റുള്ളവർക്ക് മുന്നോട്ടു പോകാം. ഇത്തരം പങ്ക് വെക്കൽ സമൂഹത്തിന്റെ വികാസവും അതിലൂടെ സാമൂഹ്യമാറ്റവും വേഗത്തിലാക്കും. ഇതിനായുള്ള പല പ്രവർത്തനങ്ങളും നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നുണ്ട്. സ്കൂളുകളിൽ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ഉപയോഗം നിർബന്ധമാക്കിയത് ഇതിനുള്ള ഉദാഹരണമാണ്. ഇതിലൂടെ നാം ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ പേടികൂടാതെ ഉപയോഗിക്കുന്നതിനും ആവശ്യമെങ്കിൽ ഇഷ്ടാനുസരണം മാറ്റം വരുത്തി പുതിയവ നിർമിക്കാനും കഴിയുന്നു. ഇങ്ങനെയുള്ള മാറ്റം വരുത്തലുകൾ പ്രൊപ്രൈറ്ററി സോഫ്റ്റ് വെയറുകൾ അനുവദിക്കുന്നില്ല.

ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കുന്നതിനും എല്ലാവരേയും ഒരേപോലെ കാണുന്ന ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുന്നതിനുമായി സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫെസ്റ്റ് 2023 എന്ന പേരിൽ ആഗസ്റ്റ് 12 മുതൽ 15 വരെ കേരള സർക്കാറിന്റെ നേതൃത്വത്തിൽ നടത്തുകയാണ്. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതോടൊപ്പം ഇതിന്റെ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനും നമ്മളോരോരുത്തരും പങ്കാളികളാകേണ്ടതാണ്.

പ്രമാണം:Ff2023-alp-34030-1.png പ്രമാണം:Ff2023-alp-34030-2.png പ്രമാണം:Ff2023-alp-34030-3.png