ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
34013-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 34013 |
യൂണിറ്റ് നമ്പർ | LK/34013/2018 |
അംഗങ്ങളുടെ എണ്ണം | 38 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ലീഡർ | പ്രാൺജിത്ത് എ |
ഡെപ്യൂട്ടി ലീഡർ | അമ്യത എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ഷാജി പി ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ് |
അവസാനം തിരുത്തിയത് | |
12-03-2024 | 34013govtdvhsscharamangalam |
ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ-2022
ലിറ്റിൽ കൈറ്റ്സ് 2022 25 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 72 കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരിശീലനം നൽകി . 2022 ജൂലൈ 2 ന് നടന്ന അഭിരുചി പരീക്ഷയിൽ 60 പേർ പങ്കെടുത്തു. ഇതിൽ ആദ്യ 40 റാങ്കുകൾ നേടിയവർക്ക് 2022 - 25 ബാച്ചിൽ അംഗത്വം ലഭിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2022-25)
Sl No | Ad No | Name of students | Class | Photo |
---|---|---|---|---|
1 | 5799 | ഭവ്യ കൃഷ്ണ ടി എസ് | 8A | |
2 | 5802 | സൂര്യ വി | 8C | |
3 | 5803 | അഭിന പി ബി | 8A | |
4 | 5805 | ദേവികൃഷ്ണ | 8A | |
5 | 5806 | ആദിത്യൻ ടി എസ് | 8B | |
6 | 5808 | ഭാഗ്യ പി എസ് | 8C | |
7 | 5815 | അതുൽകൃഷ്ണ കെ എ | 8E | |
8 | 5819 | ആർദ്ര ടി ആർ | 8A | |
9 | 5823 | അതുല്യ കെ എ | 8A | |
10 | 5825 | ശ്രീഹരി വി എസ് | 8C | |
11 | 5827 | അമ്പാടി അഖിലേഷ് | 8B | |
12 | 5861 | ശ്രീലക്ഷമി ആർ | 8C | |
13 | 6390 | രേവതി സിബിരാജൻ | 8C | |
14 | 6783 | ഗോവിന്ദ് കെ എൽ | 8B | |
15 | 6815 | RAMSANKAR D S | 8B | |
16 | 6820 | AMAL DOMENIC | 8A | |
17 | 6835 | ADHARSH K P | 8A | |
18 | 6864 | AROMAL P S | 8A | |
19 | 6866 | ARJUN SHAJI | 8A | |
20 | 6881 | ABHISHEK ANIKKUTTAN | 8E | |
21 | 6894 | ATHULJITH K L | 8E | |
22 | 6905 | ABHINANDH SATHEESH | 8E | |
23 | 6909 | AMRUTHA REJEESH | 8A | |
24 | 7019 | U A ANANDAKRISHNAN | 8B | |
25 | 7143 | VAISHNAV B DANAV | 8C | |
26 | 7303 | VAISHNAV H | 8C | |
27 | 7304 | SOORAJ MOHANDAS | 8C | |
28 | 7369 | ARJUN V S | 8E | |
29 | 7373 | DHANUSH JAYAN | 8D | |
30 | 7376 | AMAL S KUMAR | 8D | |
31 | 7379 | ATHULKRISHNA C P | 8D | |
32 | 7380 | ADITHYAN P | 8D | |
33 | 7382 | AMBADY KV | 8B | |
34 | 7456 | KARTHIK V | 8B | |
35 | 7460 | DEVANANDAN K S | 8B | |
36 | 7463 | ABHINAV GOPAL | 8C |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 19 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി ആനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ. റിഷി നടരാജൻ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി പി.ജെ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ കുട്ടികളെ ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്കാനർ, പ്രിന്റർ, എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി സ്കോർ രേഖപ്പെടുത്തി. സ്ക്രാച്ച്, MIT ആപ്പ് ഇൻവെന്റർ,അനിമേഷൻ എന്നിവയും പ്രോജക്ടറിന്റെ പ്രവർത്തനവും ക്യാമ്പിൽ പരിചയപ്പെടുത്തി. സ്കൂൾ വികസന ഫണ്ടിൽ നിന്ന് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് നാരങ്ങാവെള്ളവും സ്നാക്സും നൽകി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ മുവുവൻ അംഗങ്ങളും പങ്കെടുത്ത ക്യാമ്പിൽ കൈറ്റ് മിസ് ട്രസ് ശ്രീമതി വിജുപ്രിയ സ്വാഗതവും,എസ് ഐ റ്റി സി ശ്രീ ഡോമിനിക്ക് സെബാസ്റ്റ്യൻ ആശംസകളും അർപ്പിച്ചു. 4 മണിയോടെ അവസാനിച്ച ക്യാമ്പിൽ പ്രാൺജിത്ത് (8A ), അമൃത ( 8D) എന്നിവർ ക്യാമ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു. ചിത്രങ്ങൾ കാണുവാൻ
ഡിജിറ്റൽ പൂക്കളമത്സരം
ഗവൺമെൻറ് ഡി വി എച്ച് എസ്സ് സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾക്ക് 25/08/23 ന് സ്ക്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയുണ്ടായി. ഇങ്ക്സ്കേപ് , ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് മനോഹരമായ പൂക്കുളം വിദ്യാർത്ഥികൾ തയ്യാറാക്കിയത്. പന്ത്രണ്ടോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിലെ ഏറ്റവും മികച്ച അഞ്ച് പൂക്കളം തിരഞ്ഞെടുത്തു വിദ്യാർഥികളെ ആദരിച്ചു
ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം-23
ഗവ.ഡി വി എച്ച് എസ്സ്, ചാരമംഗലംസ്കൂളിലെ ഏകദിന ക്യാമ്പിന് ശ്രീ ജോസ് നേതൃത്വം നല്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി വിജുപ്രീയ വി എസ് ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവംമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിന്നത്.ക്യാമ്പിൽ കുട്ടികൾക്ക് റിഫ്രഷ്‍മെന്റ്,ലഞ്ച് എന്നിവ നൽകുന്നതിന് സ്കൂളിലെ മറ്റ് ടീച്ചേഴ്സിന്റെ സഹകരണമുണ്ടായിരുന്നൂ.ഏകദിന ക്യാമ്പിന് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി വിജുപ്രീയ വി എസ് സ്വാഗതവും ഡെപ്യൂട്ടി ലീഡർ നന്ദിയും പറഞ്ഞു.
ചന്ദ്രയാൻ-3
ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് വീക്ഷിക്കുന്നതിനായി ബുധനാഴ്ച(23/08/23 ) വൈകുന്നേരം 5.15 മുതൽ 6.30 വരെ ലൈവ് സ്ട്രീം ലിറ്റിൽ കൈറ്റ്സ്-സയൻസ് ക്ലബ്ബ് സംയുക്തമായി സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. 5.20 ന് ആരംഭിച്ച സ്പെഷ്യൽ അസംബ്ലിയിൽ ശ്രീമതി നിഷ ടീച്ചർ ( HM in charge), സയൻസ് കൺവീനർ ശ്രീ സന്തോഷ് സാർ ,കൈറ്റ് മാസ്റ്റർ ശ്രീ ഷാജി സാർ ചാന്ദ്രായാൻ 3 ന്റെ ഉദ്യേശ ലക്ഷ്യങ്ങളെ സംബന്ധിച്ചും ബഹിരാകാശ ദൗത്യങ്ങളിൽ ഐ എസ് ആറോയുടെ പങ്കിനെ പ്രകീർത്തിച്ചും സംസാരിച്ചു .തുടർന്ന് ഐ എസ് ആർ ഒ യുടെ ഒഫിഷ്യൽ സൈറ്റിൽ നിന്ന് ചാന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാന്റിങ്ങിന്റെ ലൈവ് സ്ട്രീമിങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ കമ്പ്യൂട്ടർ ലാബിൽ പ്രത്യേകം തയ്യാറാക്കിയ പ്രൊജക്ടിൽ കാണിച്ചു - എഴുപതോളോം ഹൈസ്ക്കൂൾ - യുപി വിദ്യാർഥികളും - ടീച്ചേഴ്സും ഇതിൽ പങ്കെടുത്തു.
എൽ കെ യൂണിറ്റ് സന്ദർശനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സന്ദർശനത്തിനായി മാസ്റ്റർ ട്രെയിനർ സജിത്ത് സാർ 2024 ജനുവരി 6 ന് രാവിലെ 10 മണിയ്ക്ക് സ്കൂളിലെത്തി. ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ പരിശോധിക്കുകയും സന്ദർശന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു .അന്നേദിവസം ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു .ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ച് സജിത്ത് സാർ വിശദീകരിക്കുകയും രക്ഷിതാക്കളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകുകയും ചെയ്തു. തുടർന്ന് യൂണിറ്റ് അംഗങ്ങളുടെ ഫിസിക്കൽ വേരിഫിക്കേഷൻ നടന്നു.
ഇ താൾ മാഗസീൻ പ്രകാശനം
ലിറ്റിൽ കൈറ്റ്സ് 2022-25 batch തയ്യാറാക്കിയ ഇ താൾ എന്ന മാഗസിൻ ചൊവ്വാഴ്ച ( 27/2/24 ) ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ മതി രശ്മി കെ പ്രകാശനം ചെയ്യ്തു - പി റ്റി എ പ്രസിഡന്റ് ശ്രീ അക്ബർ പി അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ് മിസ്ട്രസ് ശ്രീമതി . നിഖില ശശി, കൈറ്റ് മിസ്ട്രസ് ശ്രീ മതി. വിജു പ്രിയ വി. എസ് ആശംസകൾ അർപ്പിച്ചു. തുടർന്ന് എഡിറ്റോറിയൽ ബോർഡിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ആദരിച്ചു. 2023 - 26 ബാച്ചിലേയും എഡിറ്റോറിയൽ അംഗങ്ങളും സന്നിഹിതരായ ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി അമ്യതയുടെ ഈശ്വര പ്രാർത്ഥനയോടു തുടങ്ങിയ പരിപാടിയിൽ കൈറ്റ് മാസ്റ്റർ ശ്രീ. ഷാജി സാർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് അംഗം അമ്യത രജീഷ് നന്ദിയും പറഞ്ഞു .