ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2019-21
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉത്ഘാടനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നമ്പർ : LK/2019/26058 ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപികൃതം ആയത് 2019 - ൽ ആണ്. 2019 ജൂണിൽ പ്രവർത്തനം ആരംഭിച്ച ലിറ്റിൽ കൈറ്റ് lk/2019/26058 യൂണിറ്റിന്റെ ഔദ്യോഗിക ഉൽഘാടനം 2019 ജൂലൈ 2 തിയതി പ്രശസ്ത സിനിമ താരം ശ്രീ.ദിനേശ് പ്രഭാകർ നിർവഹിച്ചു.പ്രസ്തുത യോഗത്തിൽ എറണാകുളം ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ പ്രകാശ് വി പ്രഭു സർ സന്നിഹിതനായിരുന്നു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടായിരുന്ന
-
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
-
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം- സർട്ടിഫിക്കറ്റ് പ്രകാശനം
പ്രവർത്തനങ്ങൾ
2019 -2021
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 33 വിദ്യാർത്ഥികൾക്കായി കൈറ്റ് മിസ്ട്രസ് ശ്രീമതി. മേരി സെറീനും ശ്രീമതി. മമത മാർഗ്രെറ്റിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലുമണി മുതൽ അഞ്ചുമണി വരെ ക്ലാസുകൾ നടത്തുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് കൺവീനറായും പി. ടി. എ. പ്രസിഡന്റ് ചെയർമാനായും സ്കൂൾ തല നിർവഹണ സമിതി രൂപികരിച്ചു.സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനയിലും സ്കൂളിൽ നടത്തിവരുന്ന ബോധവത്കരണ പ്രവർത്തനങ്ങളിലും ലിറ്റൽ കൈറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തം
ഉണ്ട് .
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടിയുടെ പേര് |
---|---|---|
1 | 21113 | സാന്റ മരിയ പി.ആർ |
2 | 21125 | ബെർസിനെ ഡി. ആരുജ |
3 | 21157 | സനൂഷ ഉമേഷ് |
4 | 21164 | സാനിയ ഫാത്തിമ പി.ആർ |
5 | 21186 | അൽവിന കെ.ജെ |
6 | 21196 | ലിഥിയ ജോസഫ് |
7 | 21210 | ഷെബീബ പി.ബി |
8 | 21216 | ഫാത്തിമ ഫിദ പി.എൻ |
9 | 21223 | സിൻഫാൻ എം.എസ് |
10 | 21227 | അനശ്വര റിഥ്യ |
11 | 21265 | ഷഹാന പി.എൻ |
12 | 21272 | ഇർഫാൻ ഇ.ഐ |
13 | 21278 | വിനീത സി.എസ് |
14 | 21302 | സഹല സലിം |
15 | 21312 | റിയ ജോസ് |
16 | 21333 | സഞ്ജന മരിയ പി.എസ് |
17 | 21334 | അസ്ന കെ.എസ് |
18 | 21745 | ഡെനിയ മരിയ |
19 | 21760 | അൻഷിയ സി.എ |
20 | 21769 | ലൂസിയ സ്നേഹ |
21 | 21778 | ഭാഗ്യലക്ഷ്മി സി.എം |
22 | 21963 | ആവലിൻ ഫില്ലിസ് സെലിൻ |
23 | 22099 | ഡോണ എലിയാസ് |
24 | 22337 | മെസ്മിൻ മരിയ കെ.എ |
25 | 22362 | പ്രീതി ജോസഫ് |
26 | 22365 | ആൻ മേരി |
27 | 22383 | അൻഷ ക്രിസ്റ്റോ |
28 | 22444 | ലിയാ ഡാമിയൻ |
29 | 22446 | മേരി അലീന കെഎ |
30 | 22463 | സാനിയ റോബി |
31 | 22515 | നസ്റിൻ നിസാർ |
പ്രീലിമിനറി ക്യാമ്പ്
ജൂൺ 21ന് പ്രീലിമിനറി ക്യാമ്പ് നടന്നു. ക്യാമ്പ് ലീഡ് ചെയ്തത് മാസ്റ്റർ ട്രെയ്നർ പ്രകാശ് വി പ്രഭു സർ ആയിരുന്നു. ക്യാമ്പിൽ 33 അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ചക്കാലക്കൽ സ്വാഗതം ആശംസിച്ചു.
സ്കൂൾ തലക്യാമ്പ്
സ്കൂൾ തല ക്യാമ്പ് നയിച്ചത് ശ്രീ ഫാബിയൻ സർ ആയിരുന്നു . ഈ ക്യാമ്പിൽ നിന്ന് ഏറ്റവും മികച്ച അനിമേഷൻ തയ്യാറാക്കിയ നാലുപേരും പ്രോഗ്രാം ചെയ്ത നാലുപേരെയും ഉപ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ ജില്ലാ ക്യാമ്പിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ അൽവീന കെ ജെ 2020 ഫെബ്രുവരിയിൽ ഇടപ്പള്ളി റീജണൽ റിസോഴ്സ് സെന്ററിൽ വച്ച് നടന്ന ദ്വിദിന ജില്ലാതല സഹവാസ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എം.പി.ടി.എ പരിശീലനം
2019 ഒക്ടോബറിൽ 29, 30 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മദർ.പി. റ്റി. എ. യ്ക്ക് ട്രെയിനിംങ്ങ് നടത്തുകയുണ്ടായി. ഈ പരിശീലനത്തിന്റെ ഉത്ഘാടനം ചെയ്തത് ബഹുമാനപെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി.ഡി ആയിരുന്നു. 172 അമ്മമാർ ഈ ട്രെയിനിങ്ങിൽ പങ്കെടുത്തു. ഈ പരിശീലനത്തിന്റെ ലക്ഷ്യം പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്ന QR കോഡ്, അവ ഉപയോഗിക്കുന്ന രീതി, ഡിജിറ്റൽ ലേണിങ്ങ് റിസോഴ്സുകളുടെ പഠന സാധ്യത, സമഗ്ര ലേണിങ്ങ് പോർട്ടൽ വിക്റ്റേഴ്സ് ചാനലും അതിന്റെ ആപ്പ്, പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട് ഫോണുകളുടെ സാധ്യത തുടങ്ങിയവ അമ്മമാരെ പരിചയപ്പെടുത്തുക കൂടാതെ സമേതം പോർട്ടൽ വഴി സ്കൂൾ വിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും പ്രാപ്യമാണ് എന്ന് കാണിക്കുക, ഈ ആവശ്യത്തിനായി ഉപയോഗിക്കേണ്ട ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അടിസ്ഥാനധാരണ നിർമിക്കുക, തുടങ്ങിയവയായിരുന്നു.
ഈ ട്രെയ്നിങ്ങിലൂടെ പുതു സാങ്കേതിക വിദ്യകൾ തങ്ങൾക്കും വഴങ്ങും എന്ന് അമ്മമാർ തെളിയിക്കുകയുണ്ടായി.
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശന കർമ്മം സ്കൂൾ ആനുവൽ ദിനത്തിൽ ഫാദർ ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ നിർവഹിച്ചു