ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
26058 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 26058
യൂണിറ്റ് നമ്പർ LK/2019/26058
അധ്യയനവർഷം 2019 - 2021
അംഗങ്ങളുടെ എണ്ണം 31
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർ സനൂഷ സുമേഷ്
ഡെപ്യൂട്ടി ലീഡർ മനുരത്നം എം.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മേരീ സെറീൻ സി.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 മമത മാർഗ്രെറ്റ്‌ മാർട്ടിൻ
13/ 03/ 2024 ന് 26058
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉത്‌ഘാടനം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നമ്പർ : LK/2019/26058 ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രൂപികൃതം ആയത് 2019 - ൽ ആണ്. 2019 ജൂണിൽ പ്രവർത്തനം ആരംഭിച്ച ലിറ്റിൽ കൈറ്റ് lk/2019/26058 യൂണിറ്റിന്റെ ഔദ്യോഗിക ഉൽഘാടനം 2019 ജൂലൈ 2 തിയതി പ്രശസ്ത സിനിമ താരം ശ്രീ.ദിനേശ് പ്രഭാകർ നിർവഹിച്ചു.പ്രസ്തുത  യോഗത്തിൽ എറണാകുളം ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ പ്രകാശ് വി പ്രഭു  സർ സന്നിഹിതനായിരുന്നു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കലാപരിപാടികൾ   ഉണ്ടായിരുന്ന


പ്രവർത്തനങ്ങൾ

2019 -2021

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 33 വിദ്യാർത്ഥികൾക്കായി കൈറ്റ് മിസ്ട്രസ് ശ്രീമതി. മേരി സെറീനും ശ്രീമതി. മമത മാർഗ്രെറ്റിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലുമണി മുതൽ അഞ്ചുമണി വരെ ക്ലാസുകൾ നടത്തുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് കൺവീനറായും പി. ടി. എ. പ്രസിഡന്റ് ചെയർമാനായും സ്കൂൾ തല നിർവഹണ സമിതി രൂപികരിച്ചു.സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനയിലും സ്കൂളിൽ നടത്തിവരുന്ന ബോധവത്കരണ  പ്രവർത്തനങ്ങളിലും  ലിറ്റൽ കൈറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തം

ഉണ്ട് .

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019 -2021

ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 21113 സാന്റ മരിയ പി.ആർ
2 21125 ബെർസിനെ ഡി. ആരുജ
3 21157 സനൂഷ ഉമേഷ്
4 21164 സാനിയ ഫാത്തിമ പി.ആർ
5 21186 അൽവിന കെ.ജെ
6 21196 ലിഥിയ ജോസഫ്
7 21210 ഷെബീബ പി.ബി
8 21216 ഫാത്തിമ ഫിദ പി.എൻ
9 21223 സിൻഫാൻ എം.എസ്‌
10 21227 അനശ്വര റിഥ്യ
11 21265 ഷഹാന പി.എൻ
12 21272 ഇർഫാൻ ഇ.ഐ
13 21278 വിനീത സി.എസ്‌
14 21302 സഹല സലിം
15 21312 റിയ ജോസ്
16 21333 സഞ്ജന മരിയ പി.എസ്‌
17 21334 അസ്‌ന കെ.എസ്‌
18 21745 ഡെനിയ മരിയ
19 21760 അൻഷിയ സി.എ
20 21769 ലൂസിയ സ്നേഹ
21 21778 ഭാഗ്യലക്ഷ്മി സി.എം
22 21963 ആവലിൻ ഫില്ലിസ് സെലിൻ
23 22099 ഡോണ എലിയാസ്
24 22337 മെസ്‌മിൻ മരിയ കെ.എ
25 22362 പ്രീതി ജോസഫ്
26 22365 ആൻ മേരി
27 22383 അൻഷ ക്രിസ്റ്റോ
28 22444 ലിയാ ഡാമിയൻ
29 22446 മേരി അലീന കെഎ
30 22463 സാനിയ റോബി
31 22515 നസ്റിൻ നിസാർ

പ്രീലിമിനറി ക്യാമ്പ്


ജൂൺ 21ന് പ്രീലിമിനറി ക്യാമ്പ് നടന്നു. ക്യാമ്പ് ലീഡ് ചെയ്തത് മാസ്റ്റർ ട്രെയ്നർ പ്രകാശ് വി പ്രഭു സർ ആയിരുന്നു. ക്യാമ്പിൽ 33 അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസി ചക്കാലക്കൽ സ്വാഗതം ആശംസിച്ചു.



സ്കൂൾ തലക്യാമ്പ്

സ്കൂൾ തല ക്യാമ്പ് നയിച്ചത് ശ്രീ ഫാബിയൻ സർ ആയിരുന്നു . ഈ ക്യാമ്പിൽ  നിന്ന് ഏറ്റവും മികച്ച  അനിമേഷൻ തയ്യാറാക്കിയ നാലുപേരും പ്രോഗ്രാം ചെയ്ത  നാലുപേരെയും ഉപ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  ഈ ജില്ലാ ക്യാമ്പിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ അൽവീന കെ ജെ 2020 ഫെബ്രുവരിയിൽ ഇടപ്പള്ളി റീജണൽ റിസോഴ്സ് സെന്ററിൽ വച്ച് നടന്ന ദ്വിദിന ജില്ലാതല സഹവാസ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

എം.പി.ടി.എ പരിശീലനം

MPTA
MPTA

2019 ഒക്ടോബറിൽ 29, 30  തീയതികളിലായി   ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മദർ.പി. റ്റി. എ. യ്ക്ക് ട്രെയിനിംങ്ങ്  നടത്തുകയുണ്ടായി. ഈ പരിശീലനത്തിന്റെ ഉത്ഘാടനം ചെയ്തത് ബഹുമാനപെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി വി.ഡി ആയിരുന്നു.  172 അമ്മമാർ ഈ  ട്രെയിനിങ്ങിൽ പങ്കെടുത്തു.  ഈ പരിശീലനത്തിന്റെ ലക്‌ഷ്യം പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്ന QR കോഡ്,  അവ ഉപയോഗിക്കുന്ന രീതി, ഡിജിറ്റൽ ലേണിങ്ങ് റിസോഴ്സുകളുടെ പഠന സാധ്യത, സമഗ്ര ലേണിങ്ങ് പോർട്ടൽ  വിക്റ്റേഴ്സ് ചാനലും അതിന്റെ ആപ്പ്, പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട് ഫോണുകളുടെ സാധ്യത തുടങ്ങിയവ അമ്മമാരെ പരിചയപ്പെടുത്തുക കൂടാതെ സമേതം പോർട്ടൽ വഴി സ്കൂൾ വിവരങ്ങൾ സമൂഹത്തിലെ ഏതൊരാൾക്കും പ്രാപ്യമാണ് എന്ന് കാണിക്കുക,  ഈ ആവശ്യത്തിനായി ഉപയോഗിക്കേണ്ട ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അടിസ്ഥാനധാരണ നിർമിക്കുക, തുടങ്ങിയവയായിരുന്നു.

ഈ ട്രെയ്‌നിങ്ങിലൂടെ പുതു സാങ്കേതിക വിദ്യകൾ തങ്ങൾക്കും വഴങ്ങും എന്ന് അമ്മമാർ തെളിയിക്കുകയുണ്ടായി.

ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ  പ്രകാശന കർമ്മം സ്കൂൾ വാർഷീക ദിനത്തിൽ റവ ഫാദർ ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ നിർവഹിച്ചു

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ 2019 - Route

ഡിജിറ്റൽ മാഗസിൻ - പ്രകാശന കർമ്മം