ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ്

ജനാധിപത്യത്തിന്റെ ബാല പാഠ ങ്ങൾ പകർന്ന സ്കൂൾ തിരഞ്ഞെടുപ്പ് കുട്ടികളിൽ വലിയ ആവേശമുണ്ടാക്കി. പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ട വട്ടങ്ങളും പാലിച്ചു നടത്തിയ സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് വലിയ ഒരു അനുഭവമായി. ഒരാഴ്‌ച മുമ്പ്‌തന്നെ നാമനിർദേശപത്രിക സമർപ്പിക്കലും ചിഹ്നങ്ങൾ നൽകലും ആവേശം പകർന്നു. ഇലക്ഷന്റെ തൊട്ട്‌മുമ്പ്‌ വരെ പ്രചരണം നടന്നത്‌ മത്സരബുദ്ധി വർദ്ധിപ്പിച്ചു. കമ്പ്യൂട്ടർ ചിഹ്നത്തിൽ മത്സരിച്ച 4എ ക്ലാസ്സിലെ ശ്രീലക്ഷ്മി യും കുട ചിഹ്നത്തിൽ മത്സരിച്ച 4സി ക്ലാസ്സിലെ ഫൈഹ എ പി യും തുല്യ വോട്ടുകൾ നേടി. നറുക്കെടുപ്പിലൂടെ ശ്രീലക്ഷ്മി സ്കൂൾ ലീഡർ ആയും ഫൈഹയെ സെക്കന്റ്‌ ലീഡർ ആയും തിരഞ്ഞെടുത്തു.സൈക്കിൾ ചിഹ്നത്തിൽ മത്സരിച്ച ദേവാഗിനെ വിദ്യാഭ്യാസ മന്ത്രി യായും കാർ ചിഹ്നത്തിൽ മത്സരിച്ച മുഹമ്മദ്‌ മിദ്‌ലാജിനെ ശുചി ത്വാരോഗ്യ മന്ത്രിയായും കണ്ണട ചിഹ്നത്തിൽ മത്സരിച്ച അബ്ദുൽ ഹാദിയെ ആഭ്യന്തര മന്ത്രിയായും ബൈക്ക് ചിഹ്നത്തിൽ മത്സരിച്ച ഷാദിൽ ഷാനെ പരിസ്ഥിതി കാർഷിക മന്ത്രിയായും മൊബൈൽ ചിഹ്നത്തിൽ മത്സരിച്ച അംന സി യെ കലാ കായിക മന്ത്രിയായും തിരഞ്ഞെടുത്തു.എല്ലാ കുട്ടികളും ഇവരെ പിന്തുണച്ച്‌ കൊണ്ട്‌ ആഹ്ലാദപ്രകടനങ്ങൾ നടത്തി.

ജനറൽ ബോഡി യോഗം

2023-24 അധ്യയന വർഷത്തെ ജനറൽ ബോഡി യോഗം ജൂലൈ 21 ന് നടന്നു.കഴിഞ്ഞ വർഷത്തെ റിപ്പോർട്ട്‌ സീനിയർ അസിസ്റ്റന്റ് ലത കെ. വി  അവതരിപ്പിച്ചു. ക്ലാസ്സ്‌ തലത്തിൽ നിന്നും 2 എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി രൂപീകരണം നടന്നു. പി. ടി. എ. പ്രസിഡന്റ്‌ ആയി കെ. പി ഷഫീഖ് നെയും വൈസ് പ്രസിഡന്റ്‌ സജീവ് മാഷ്, എസ്. എം. സി. ചെയർമാൻ മുസ്തഫ വെള്ളേരി, എസ്. എം. സി. വൈസ് ചെയർമാൻ ബാല സുബ്ര മണ്ണ്യൻ, എം. ടി. എ പ്രസിഡന്റ്‌ സോഫിയ എന്നിവരെയും തിരഞ്ഞെടുത്തു.

ചാന്ദ്ര ദിനം

ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ ജൂലൈ 21 ന് ചാന്ദ്ര ദിനം വൈവിദ്ധ്യമാർന്ന പരിപാടികൾ നടന്നു.4 ബി ക്ലാസ്സിലെ റംസാൻ ചാന്ദ്ര മനുഷ്യനായി കുട്ടികളുടെ മുൻപിലെത്തി. ചാന്ദ്ര മനുഷ്യനുമായി കുട്ടികൾ സംവദിച്ചു. ചാന്ദ്ര ദിനചാരണത്തിന്റെ ഭാഗമായി തപാൽ വകുപ്പിന്റെ പോസ്റ്റ്‌ കാർഡിൽ ചന്ദ്രന് വിദ്യാർഥികൾ കത്തെഴുതി. പുതിയ കാലത്ത് പോസ്റ്റ്‌ കാർഡിലുള്ള കത്തെഴുത്ത് കുട്ടികൾക്കു വേറിട്ട അനുഭവമായി മാറി. ക്ലാസ്സ്‌ തലത്തിൽ ചുമർ പത്രിക തയ്യാറാക്കൽ, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയവയും അനുബന്ധമായി നടന്നു.

ബഷീർ ദിനം

5-07-2023 ജൂലൈ 5 ന് ബഷീർ ദിനം വളരെ കെങ്കേമമായി തന്നെ ആചരിച്ചു. അദ്ദേഹത്തിന്റെ പ്രധാന കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം നടത്തിയത്  കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.ഡോക്യൂമെന്ററി പ്രദർശനവും ബഷീർ കൃതികൾ പരിചയപ്പെടുത്തലും അനുബന്ധമായി നടന്നു.

വായന ദിനം

കേരളത്തെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ പി. എൻ. പണിക്കരുടെ സ്മരണാർത്ഥം ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ 2023 ജൂൺ 19 ന് വായനദിനം വളരെ വിപുലമായി തന്നെ ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ അധ്യാപകരും വിദ്യാർത്ഥികളും തങ്ങൾ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി.ക്ലാസ്സ്‌ തലത്തിലും പിന്നീട് സ്കൂൾ തലത്തിലും വായനദിന ക്വിസ് മത്സരം നടത്തി.4 എ ക്ലാസ്സിലെ കൃഷ്ണ തീർത്ഥ ഒന്നാം സ്ഥാനവും 3 എ യിലെ ആത്മിക രണ്ടാം സ്ഥാനവും 4ബിയിലെ ലെൻഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വായന വാരാചരണത്തോടനുബന്ധിച്ച് 101 പുസ്തകങ്ങളുടെ വായനക്കുറിപ്പ് അടങ്ങിയ മാഗസിൻ പ്രകാശനം ചെയ്തു.

പഠനോപകരണ ശില്പ ശാല

06-05-2023 ജൂൺ 6 ചൊവ്വാഴ്ച പഠനോപകരണ ശില്പശാല നടത്തി. പഠനം രസകരവും ലളിതവും ആകർഷകവുമാക്കാൻ ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് സമഗ്ര ശിക്ഷ കേരളം വിഭാവനം ചെയ്ത പഠനോപകരണ നിർമ്മാണ ശില്പശാല യൊരുക്കി. കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കുകയാണ് ഈ പരിപാടി യുടെ ലക്ഷ്യം.

ലോക പരിസ്ഥിതി ദിനം

05-06-2023 ജൂൺ 5 ന് ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വി. കൃഷ്ണ പ്രകാശ് മാഷ് മാവിൻ തൈ നാട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ കൊണ്ടു വന്ന തൈകൾ കുട്ടികളും അധ്യാപകരും ചേർന്ന് നട്ടു. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു പ്രകൃതി നടത്തം. റിട്ടയർഡ് അദ്ധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ വി. കൃഷ്ണ പ്രകാശ് മാസ്റ്ററുടെ പുരയിടത്തിലെ മുപ്പതോളം വരുന്ന മാവിനങ്ങളെയും മറ്റു വൃക്ഷ സമ്പത്തിനെയും കുട്ടികൾ തൊട്ടറിഞ്ഞു. കുളവും കുളത്തിലെ ആവാസ വ്യവസ്ഥയും കുട്ടികൾക്ക് പുത്തൻ അനുഭവമാണ് നൽകിയത്.

2022-23 വരെ2023-242024-25


പ്രവേശനോത്സവം

ജി. എൽ. പി. സ്കൂൾ ചെമ്രക്കാട്ടൂർ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം അരീക്കോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷിർ കല്ലട ഉദ്ഘാടനം നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ ശ്രീ ഉമ്മർ വെള്ളേരി അധ്യക്ഷതയും പ്രധാനധ്യാപകൻ മുഹമ്മദ്‌ മാസ്റ്റർ സ്വാഗതവും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  ടി. കെ. ടി. അബ്ദുഹാജി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ. സാദിൽ, പി. ഷഫീഖ്, എം. പി. ടി. എ പ്രസിഡന്റ്‌ സോഫിയ എന്നിവർ ആശംസയർപ്പിച്ചു. കുട്ടികൾക്കുള്ള പാഠനോപകരണ കിറ്റ്  പി. ടി. എ. പ്രസിഡന്റ്‌ ഉമ്മർ വെള്ളേരിയും  യൂണിഫോം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ നൗഷിർ കല്ലടയും വിതരണം പാഠപുസ്തകം  വാർഡ് മെമ്പർ കെ. സാദിലും വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എസ്. ആർ. ജി. കൺവീനർ റഊഫ് റഹ്മാൻ മാസ്റ്ററുടെ നന്ദിയോട് കൂടി പരിപാടിക്ക് വിരാമം കുറിച്ചു.