ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ
ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ | |
---|---|
വിലാസം | |
മടവൂര്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-01-2017 | 42408 |
തിരുവനതപുരം ജില്ലയിൽ മടവൂര്‍ ഗ്രാമപഞ്ചായത്തിൽ തുമ്പോട് ജെങ്ങ്ഷന് സമീപമായി സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്മെന്റ് റ്വിദ്യാലയമാണ് ഗവെണ്മെന്റ് സി.എന്‍.പി.എസ്.ജി.എല്‍.പി.എസ്., മടവൂര്‍ . തുമ്പോട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.കൊല്ലവര്‍ഷം 1107ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന മടവൂര്‍ ഗവണ്മെന്റ് സി.എന്‍.പി.എസ്. സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള 150 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
സംസ്കൃത പണ്ഡിതനും ഗുരുവരേന്യനുമായിരുന്ന മടവൂര്‍ ശ്രീ.സി.നാരായണപിള്ളയുടെ നാമധേയത്തിലുള്ള ഈ സ്കൂള്‍ കൊല്ലവര്‍ഷം 1107ലാണ് സ്ഥാപിതമായത്.1948-49 കാലഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൈമറി സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഈ സ്കൂളും സര്‍ക്കാര്‍ ഏറ്റെടുത്തു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്