ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. കട്ടേല

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43025 (സംവാദം | സംഭാവനകൾ) (infrastructure)
ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. കട്ടേല
വിലാസം
കട്ടേല

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201743025





ചരിത്രം

ആരംഭം

      മലങ്കര ഓ൪ത്തഡോക്സ് സഭയുടെ കീഴില്‍ 1980 ല്‍  രൂപീകരിക്കപ്പെട്ട  തിരുവനന്തപുരം  ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ഗീവര്‍ഗീസ് മാര്‍ ദീയ സ്കോറസ് മെത്രാപ്പോലീത്തയുടെ അശ്രാന്ത പരിശ്രമഫലമായി ഭദ്രാസനം രൂപീകരിക്കപ്പെട്ട വര്‍ഷം തന്നെ വികലാംഗ ബാല ഭവനത്തിനു വേണ്ടി ആരംഭിച്ചതാണ് ഈ വിദ്യാലയം.

വളര്‍ച്ചയും പുരോഗതിയും

      എളിയ സംരംഭമായി ആരംഭിച്ച ഈ സ്ഥാപനത്തിന്‍റെ ആദ്യത്തെ (1980) പ്രാധനാദ്ധ്യാപകനായി സേവനം ആരംഭിച്ചത് വെരി റെവ .തോമസ്‌ റ്റി.വര്‍ഗീസ്‌ കോര്‍ എപ്പിസ്ക്കോപ്പാ ആണ്. 1983ല്‍ എല്‍ . പി . സ്കൂള്‍ ആയി അംഗീകാരം കിട്ടി. 1993 ല്‍ യു .പി . സ്കൂള്‍ ആയും 1994 ല്‍ ഹൈസ്കൂള്‍ ആയും 2002ല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ ആയും ഇതിനെ ഉയര്‍ത്തി.

ലക്ഷ്യം

      വിദ്യാര്‍ത്ഥികളുടെ  വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്നു. മാനസികവും ശാരീരികവും ബൗദ്ധികവുമായ പുരോഗതി ലക്ഷ്യമിടുന്നു. ഈ സ്ഥാപനം തദ്ദേശിയരായ ആത്മീകവുമായി വളര്‍ച്ച ലക്ഷ്യമിടുന്ന ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്.വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി അവരുടെ ആരോഗ്യപരമായ ചലനത്തിന് ആവശ്യമായ റാമ്പ് സൗകര്യമുള്ള ചുരുക്കം ചില സ്കൂളുകളില്‍ ഒന്നാണ് ഈ വിദ്യാലയം.ഭദ്രാസനത്തിലെ ജീവകാരുണ്യ സംരംഭങ്ങളായ  ബാലികാ ബാല ഭവനങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഇവിടെ ലഭ്യമാക്കുന്നു.

ചുറ്റുവട്ടം

      ശ്രീകാര്യം ഗവണ്മെന്‍റ് എഞ്ചിനീയറിംഗ് കോളേജിന് 1.5 കി.മീ. സമീപത്തു അലത്തറയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയുന്നത്. പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കുട്ടികളില്‍ ബൗദ്ധിക വളര്‍ച്ചക്കും ചിന്തക്കും സാദ്ധ്യതകള്‍ ഒരുക്കുന്നു.
     
       വിദ്യര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ പ്രതിജ്ഞാബദ്ധമാണ് ഇവിടെയുള്ള അദ്ധ്യാപകര്‍. സാമ്പത്തിക ബാദ്ധ്യതകള്‍ക്ക് ഇടം നല്‍കാതെയും എന്നാല്‍ കുറഞ്ഞ ചിലവില്‍ വിദ്യാഭ്യാസം നല്‍കിയും ഉന്നത വിജയം കരസ്ഥമാക്കുവാന്‍ വേണ്ടി പ്രയത്നിക്കുന്ന ഒരു ശുശ്രൂഷാമുഖവും ഈ സ്കൂളിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു.സ്കൂള്‍ സമുച്ചയത്തില്‍ കെ .ജി  ക്കാര്‍ക്ക് വേണ്ടി പ്രത്യേക വിഭാഗവും എല്‍ . പി . വിഭാഗക്കാര്‍ക്കായി പ്രത്യേകവും ഹൈസ്കൂള്‍ വിഭാഗക്കാര്‍ക്കായി പ്രത്യേകം ബ്ലോക്ക്‌ ക്രമീകരിക്കുകയും എല്ലാ ഭാഗത്തും അദ്ധ്യാപകരുടെ സാന്നിധ്യം ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.
       ഇതര ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കൊപ്പം കുട്ടികളിലെ വായനാശീലം വളര്‍ത്തുന്നതിന് ലൈബ്രറി , കമ്പ്യൂട്ടര്‍ ലാബ്‌ , പ്ലസ്‌ടു ലാബ്‌ , ദൃശ്യാവിഷ്കാരങ്ങള്‍ക്കായി സ്മാര്‍ട്ട്‌ ക്ലാസ്സ്‌ , ഓഡിയോ വിഷ്വല്‍ റൂം , പവിലിയന്‍ , പ്ലേ ഗ്രൗണ്ട് , എന്നീ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു. 21 അദ്ധ്യാപകരും 12  അനദ്ധ്യാപകരും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും പത്താം ക്ലാസ്സില്‍ 100% വിജയം കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങള്‍

1) ലൈബ്രറി 
2)കമ്പ്യൂട്ടര്‍ ലാബ്‌ 
3)പ്ലസ്‌ടു ലാബ്‌ 
4)സ്മാര്‍ട്ട്‌ ക്ലാസ്സ്‌ 
5)ഓഡിയോ വിഷ്വല്‍ റൂം 
6)പവിലിയന്‍ 
7) പ്ലേ ഗ്രൗണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.5358586,76.8982801 | zoom=12 }}