ഗവ. എൽ.പി.എസ്. പാഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28521 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ.പി.എസ്. പാഴൂർ
വിലാസം
പാഴൂർ

GOVT. L P S PAZHOOR
,
പാഴൂർ പി.ഒ.
,
686664
,
എറണാകുളം ജില്ല
സ്ഥാപിതം23 - 05 - 1912
വിവരങ്ങൾ
ഫോൺ0485 2244590
ഇമെയിൽglpspazhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്28521 (സമേതം)
യുഡൈസ് കോഡ്32081200201
വിക്കിഡാറ്റQ99510097
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോക് കുമാർ KM
പി.ടി.എ. പ്രസിഡണ്ട്ജോൺ K K
എം.പി.ടി.എ. പ്രസിഡണ്ട്അൽസ അനൂപ്
അവസാനം തിരുത്തിയത്
05-03-202428521


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്ര പ്രസിദ്ധമായ പിറവം പട്ടണത്തിൽ നിന്ന് ഏതാണ്ട് 3 കി. മീ. അകലെ പാഴൂർ എന്ന കൊച്ചു ഗ്രാമത്തിന് തിലകക്കുറിയായി 1912 ൽ സ്ഥാപിതമായ  ഒരു സരസ്വതി ക്ഷേത്രമാണ് ഗവ. എൽ. പി. എസ്. പാഴൂർ. ഈ അക്ഷരമുറ്റത്ത് പിച്ചവെച്ച അനേകം കുരുന്നുകൾ ഇന്ന് സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലെത്തി ച്ചേർന്നിരിക്കുന്നു.

   ഈ കൊച്ചു വിദ്യാലയത്തിന്റെ ഉത്ഭവം ചരിത്രവുമായി ഇഴ ചേർന്നിരിക്കുന്നു. പണ്ട് കൊച്ചി രാജ്യത്തുണ്ടായിരുന്ന വിദ്യാലയങ്ങളിൽ തദ്ദേശവാസികളെ മാത്രമേ വിദ്യ അഭ്യസിപ്പിച്ചിരുന്നുള്ളു. തിരുവിതാംകൂറുകാർക്ക് അവിടെ പോയി പഠിക്കുന്നതിനുള്ള അവകാശം ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ അന്നത്തെ M L C ആയിരുന്ന വടക്കില്ലത്ത് മനയിലെ ശ്രീ. ജാതവേദൻ നമ്പൂതിരിപ്പാട് നാട്ടുകാരുടെ ആവശ്യാർത്ഥം ഒരു സ്കൂൾ അനുവദിക്കണമെന്ന നിർദേശം ശ്രീമൂലം തിരുനാൾ മഹാരാജാവ് മുൻപാകെ സമർപ്പിച്ചു. അതിനുള്ള അംഗീകാരവും ലഭിച്ചു. നാട്ടുകാരുടെ ശ്രമഫലമായി കാക്കനാട്ടിൽ നൈത്തിയുടെ കൈപ്പനാൽ പറമ്പിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. പിന്നീടാണ് നാം ഇന്നു കാണുന്ന വിദ്യാലയം രൂപീകൃതമായത്.

     തുടക്കത്തിൽ ഈ വിദ്യാലയം ഓലമേഞ്ഞതായിരുന്നു. മരത്തിന്റെ ചട്ട കൂട്ടിൽ പനമ്പ് അടിച്ചാണ് ക്ലാസുകൾ തിരിച്ചിരുന്നത്. പിന്നീടാണ് ഇതിന് മാറ്റം വന്നത്. നാലാം  തരം വരെയുള്ള ക്ലാസുകളാണ് അന്നുണ്ടായിരുന്നത്. എല്ലാവർക്കും വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കിലും അയിത്തം നിലനിന്നിരുന്നു. സവർണ്ണ വിദ്യാർത്ഥികൾ പ്രത്യേകം ബെഞ്ചുകളിലിരുന്നാണ് പഠനം നടത്തിയിരുന്നത്. അധ്യാപകരും സവർണരായിരുന്നു. അമ്പലപ്പുഴക്കാരനായ ശിവരാമൻസാർ, ചേർത്തലക്കാരനായ ശേഷയ്യർ, മഞ്ഞാങ്കൽ കൃഷ്ണൻ നായർ, പെരിങ്ങാമല വർക്കി സാർ തുടങ്ങിയവർ ഇവിടെ ആദ്യകാലങ്ങളിൽ സേവനമനുഷ്ടിച്ച അധ്യാപകരിൽ ചിലരാണ്.

   മലയാളം മാത്രമേ അന്ന് വിദ്യാലങ്ങളിൽ പഠിപ്പിച്ചിരുന്നുള്ളു. കലക്രമേണ വിദ്യാലയ രീതികളിൽ മാറ്റം വരുകയും മലയാളത്തിനു പുറമേ മറ്റു വിഷയങ്ങളും പഠന വിഷയങ്ങളായി മാറുകയും ചെയ്തു. ആശാൻ പള്ളിക്കൂടങ്ങളിൽ നിന്നാണ് ആദ്യ കാലങ്ങളിൽ കുട്ടികൾ ഇവിടെയ്ക്ക് എത്തിയിരുന്നത്. മണൽതരികൾ നിറച്ച തേങ്ങാകുടുക്കയും കരിമ്പന ഓലയിൽ നാരായ പിച്ചാത്തി കൊണ്ട് ചിരട്ടക്കരി തേച്ച ഓലയിലാണ് കുട്ടികളുടെ എഴുത്ത്. വള്ളി നിക്കറിട്ട ആൺകുട്ടികളും ചെറിയ പെറ്റിക്കോട്ടിട്ട പെൺകുട്ടികളും കൊങ്ങിണി വടിയും പിടിച്ചു തോളിൽ ഒരു തോർത്തു മുണ്ടും ഇട്ട് ഇരിക്കുന്ന ആശാനുമായിരുന്നു ഇവിടുത്തെ കാഴ്ച്ച.

     എല്ലാ മേഖലകളിലും മറ്റു വിദ്യാലയങ്ങളോട് കിടപിടിക്കത്തക്ക വിധത്തിൽ ഈ സ്കൂൾ ഉയർന്നു വന്നു. നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും പൂർവ്വ വിദ്യാർത്ഥികളും എന്നും ഈ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

      അക്ഷര വെളിച്ചം പകർന്നു 100 വർഷം പിന്നിട്ട ഈ മുതുമുത്തച്ഛൻ വിജയങ്ങൾ മാത്രം ഏറ്റു വാങ്ങി ഇന്നും അതിന്റ യാത്ര തുടരുന്നു.....

ഭൗതികസൗകര്യങ്ങൾ

  • അടച്ചുറപ്പുള്ള ക്ലാസ്സ്‌ മുറികൾ.
  • രണ്ടു സ്കൂൾ കെട്ടിടങ്ങളിൽ ഒരെണ്ണം പുതുതായി പണികഴിപ്പിച്ചത്.
  • പൂർണ്ണമായും വൈദ്യുദീകരിച്ച കെട്ടിടങ്ങൾ.
  • ക്ലാസ്സ്‌ മുറികൾ - 5
  • ഓഫീസ് മുറി - 1
  • കമ്പ്യൂട്ടർ ലാബ് - 1
  • കമ്പ്യൂട്ടറുകളുടെ എണ്ണം - 4
  • അടുക്കള - 1
  • ടോയ്ലറ്റ് (ആൺകുട്ടികൾ ) - 5
  • ടോയ്ലറ്റ് ( പെൺകുട്ടികൾ ) - 5
  • ടോയ്ലറ്റ് (ടീച്ചേർസ്) - 1
  • വിപുലമായ ലൈബ്രറി
  • വിശാലമായ കളിസ്ഥലം
  • കുടിവെള്ള സൗകര്യം
  • ക്ലാസ്സ്‌ മുറികളിലെ വൈറ്റ് ബോർഡുകളുടെ എണ്ണം - 5
  • പ്രൊജക്ടറുകളുടെ എണ്ണം - 1
  • ഉച്ചഭാഷിണി സൗകര്യം
  • വൃക്ഷങ്ങളാൽ ചുറ്റപ്പെട്ട പ്രകൃതി സൗഹൃദപരമായ അന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രധാന അദ്ധ്യാപകർ :

1 ടി. എസ്. ജംബുനാഥയ്യർ
2 ആർ. ശേഷയ്യർ
3 പി. കെ. കർത്യായനി അമ്മ
4 എ. വീരമണി അയ്യർ
5 ആർ. ദാമോദരൻ പിള്ള
6 ജോർജ്ജ് വർഗീസ്
7 എൻ. പി. ജോസഫ്
8 ടി. ജി. സരോജിനി
9 ഇ. സി. ചാക്കോ
10 കെ. എൻ. അപ്പു
11 എ. കെ. പ്രഭാകരൻ
12 കെ. എസ്. ശേഖരൻ
13 കെ. കെ. രാമൻ
14 എ. ജെ. ഏലിയാമ്മ
15 സി. കെ. കുര്യൻ
16 കെ. എം. ജാനകി
17 ടി. യു. മത്തായി
18 പി. കെ. രുഗ്മിണി
19 കെ. എം. കാർത്യായനി
20 ഏലിയാമ്മ ജോസഫ്
21 വിജയമ്മ
22 എം. പി. മേരി
23 ജോഷി ആൻഡ്രൂസ്
24 ഗ്രേസി
25 ജയശ്രീ എ. ബി
26 ജെയിംസ് പി. എ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. തമ്പി തോമസ്

ഡോ. ബേബി ജേക്കബ് മേലേടം

കെ. പി. സലിം (മുനിസിപ്പൽ വൈസ് ചെയർമാൻ, പിറവം  )

വത്സല വർഗീസ് ( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ, പിറവം )

വഴികാട്ടി

{{#multimaps:9.87545,76.47134|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പാഴൂർ&oldid=2155833" എന്ന താളിൽനിന്ന് ശേഖരിച്ചത്