കുമാരനല്ലൂർ ഡിവി എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയംജില്ലയിലെ .കോട്ടയംവിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമാരനല്ലൂർസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവീവിലാസം എൽ.പി.സ്കൂൾ.
കുമാരനല്ലൂർ ഡിവി എൽപിഎസ് | |
---|---|
വിലാസം | |
കുമാരനല്ലൂർ ഡി. വി .എൽ .പി .എസ് .കുമാരനല്ലൂർ , കുമാരനല്ലൂർ പി.ഒ. , 686016 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0481 2310217 |
ഇമെയിൽ | kumaranalloordvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33242 (സമേതം) |
യുഡൈസ് കോഡ് | 32100700402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 136 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 223 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലതാകുമാരി എൻ . |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമോൻ കെ .കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
05-03-2024 | 33242 |
ചരിത്രം
1905 ൽ സ്ഥാപിതമായ ദേവി വിലാസം വിദ്യാലയം , ഇന്ന് ദേവീ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർന്നു. ചെങ്ങഴിമറ്റത്തില്ലത്ത് ബ്രഹ്മശ്രീ.സി.എൻ. തുപ്പൻ നമ്പൂതിരിയാണ് ദേവി വിലാസം വിദ്യാലയത്തിന്റെ സ്ഥാപകൻ . 1905 ലെ വിജയദശമി നാളിലാണ് വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പിറന്നാൾദിനം വിജയദശമിനാൾ അക്ഷരപൂജയായി ദേവീ വിലാസം എൽ.പി.സ്‌കൂളിൽ ആഘോഷിക്കുന്നു. ജില്ലയിലെ പാരമ്പര്യമേറിയ വിദ്യാലയങ്ങളിൽ ഒന്ന്. ദേവീ വിലാസം ഹൈസ്‌കൂളിന്റെ ഫീഡർ സ്‌കൂൾ എന്ന നിലയിൽ 1968 ൽ ഈ സ്‌കൂൾ സ്ഥാപിതമായി. അതേവർഷം ജൂണിൽ തന്നെ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഐദ്യവർഷം തന്നെ ഒന്നാം ക്ലാസ്സിൽ 3 ഡിവിഷനുകൾ ആരംഭിക്കാനുള്ള വിദ്യാർത്ഥികളെ ലഭിച്ചു. ഹൈസ്‌കൂൾ കെട്ടടത്തോടുചേർന്ന് പ്രവർത്തനം ആരംഭിച്ച സ്‌കൂളിന് അടുത്തവർഷമായപ്പോഴേക്കും സ്വന്തമായി കെട്ടിടം പൂർത്തിയായി.കുമാരനല്ലൂർ ഡിവി എൽപിഎസ്/ചരിത്രം
ശ്രീ കേശവപിള്ള സാർ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. എല്ലാത്തരത്തിലുംമ ഒരു മാതൃകാദ്ധ്യാപകനും, മാർഗദർശിയും കഠിനാദ്ധ്വാനിയും എല്ലാമായിരുന്നു അദ്ദേഹം. തുടർന്നുവന്ന പ്രധാനാദ്ധ്യാപകരും അതേപാത പിൻതുടർന്നതിനാൽ സ്‌കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു വരുന്നു. സബ്ജില്ലയിലെ ഏറ്റവും നല്ല സ്‌കൂൾ എന്ന പദവി ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഏകദേശം 48 വർഷങ്ങളായി ഈ നാട്ടിലെ ബഹുഭൂരിപക്ഷം കുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസം നൽകാൻ സഹായിച്ച ഈ സ്‌കൂളിനെ ജനങ്ങൾ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കുമാരനല്ലൂരിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ പുരോഗതിയുടെ പാതയിൽ അനുദിനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കുമാരനല്ലൂർ ദേവീക്ഷേത്രത്തിനോട് ചേർന്നാണ് ഈ സരസ്വതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ്മുറികളുണ്ട്. ഓഫീസ്, സ്റ്റാഫ് റൂം, സുസജമായ , കംപ്യൂട്ടർ ലാബ്, പ്രൊജക്ടർ, വായനാമുറി, കളിയുപകരണങ്ങളോടുകൂടിയ മൈതാനം, പാചകപ്പുര, ശുദ്ധജലം ലഭിക്കുന്ന കിണർ, 2 പ്രീമൈറി ക്ലാസ്സുകൾ എന്നിവയോടുകൂടിയ വിദ്യാലയമാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
ഗണിതോത്സവം
മലയാളത്തിളക്കം
ഹലോ ഇംഗ്ലീഷ്
സയൻസ് ക്ലബ്ബ്
ഗണിത ക്ബ്ബ്
പരിസ്ഥിതി ക്ലബ്ബ്
സ്‌കൂൾ പ്രൊട്ടക്ഷൻ കമ്മറ്റി
ശുചിത്വസേന
അക്ഷരക്കളരി
കുട്ടികളിൽ അക്ഷരം, ചിഹ്നം എന്നിവ ഉറപ്പിച്ച്എ ഴുത്തിലേക്കും വായനയിലേക്കും നയിക്കുന്നതിനായി എല്ലാ ശനിയാഴ്ചകളിലും അക്ഷരക്കളരി നടന്നുവരുന്നു.
ആഴ്ചവട്ടം
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉച്ചസമയം ഫലപ്രദമായി വിനിയോഗിക്കാൻ ഇന്ത്യ, കേരളം, പത്രം, ഇംഗ്ലീഷ്, മലയാളഭാഷ എന്നിവയുടെ അടിസ്ഥാനമായി ക്ലാസ്സുകൾ എടുക്കുന്നു.
യോഗ
ശ്രീമതി ബീന സേവ്യറിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം മുഴുവൻ കുട്ടികൾക്കും യോഗാക്ലാസ്സ് നൽകുന്നു.
കലാപഠനം(പാട്ട്/ഡാൻസ്)
പാട്ട്, നൃത്തം എന്നിവയ്ക്കായി പ്രത്യേക ക്ലാസ്സുകൾ എല്ലാ ആഴ്ചയിലും കുട്ടികൾക്ക് നൽകുന്നു.
സഹവാസ ക്യാമ്പ്
ഉണർത്തുപാട്ട് എന്നപേരോടെ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി 2 ദിവസത്തെ സഹവാസക്യാമ്പ് കഴിഞ്ഞ വർഷം മുതൽ തുടർച്ചയായി നടത്തുന്നു.
കുഞ്ഞുകൈത്താങ്ങ്
നവജീവനിലെ അംഗങ്ങൾക്കായി കുഞ്ഞുകൈത്താങ്ങ് എന്നപേരിലൽ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്.
ദിനാചരണങ്ങൾ
പ്രധാന ദിനാചരണങ്ങൾ രക്ഷകർത്താക്കളുടെയും, നാട്ടുകാരുടെയും, പൂർവ്വാദ്ധ്യാപകരുടെയും, പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ വളരെ ഭംഗിയായി നടത്തിവരുന്നു.
അക്ഷരപൂജ
ദേവീ വിലാസം വിദ്യാലയത്തിന്റെ പിറന്നാൾ വിജയദശമി നാൾ അക്ഷരപൂജ ചെയ്ത് ആഘോഷിക്കുന്നു. വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൂർവ്വഅദ്ധ്യാപകർ, രക്ഷകർത്താക്കൾ, കലാകാരന്മാർ അങ്ങനെ അക്ഷരസ്‌നേഹികളായ എല്ലാവരും ,വിരിച്ച മണലിൽ ഹരിശ്രീ കുറിച്ചും മൺചിരാതിൽ ദീപം തെളിച്ചും അക്ഷരപൂജയിൽ പങ്കാളികളാകും. ദേവീ വിലാസം എൽ.പി.സ്‌കൂൾ പി.റ്റി.എ ആണ് അക്ഷരപൂജയുടെ സംഘാടകർ
മാനേജ്‌മെന്റ്
കുമാരനല്ലൂർ അമ്പലത്തിന്റെ ഭാഗമായ കുമാരനല്ലൂർ ഊരാണ്മദേവസ്വം ആണ്.ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ സി.എൻ. ശങ്കരൻ നമ്പൂതിരി മാനേജരായും ശ്രീ എം.എൻ. നീലകണ്ഠൻ നമ്പൂതിരി ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ 7 അംഗസ്റ്റാഫ് സേവനം ചെയ്യുന്നു.
മുൻസാരഥികൾ
സ്‌കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഇവരാണ്.
- ശ്രീ.കേശവപിള്ള
- ശ്രീമതി പൊന്നമ്മ
- ശ്രീമതി കെ.എം.രാജമ്മ
- ശ്രീമതി രാധക്കുട്ടിയമ്മ
- ശ്രീമതി ലീലക്കുട്ടിയമ്മ
- ശ്രീമതി ജി സരസമ്മ
- ശ്രീമതി എൽ.രാജമ്മ
- ശ്രീമതി ചന്ദ്രമതിയമ്മ
- ശ്രീമതി കെ.ജഗദമ്മ
- ശ്രീമതി എ.എൻ. രമണിയമ്മ
- ശ്രീമതി വി.എൻ. ശാന്തകുമാരിയമ്മ
- ശ്രീമതി സി.എസ്.ലതിക1
- M.N.നീലകണ്ഠൻ നമ്പൂതിരി
മുൻപ്രഥമാധ്യാപകർ | |||
---|---|---|---|
1 | 1967 | ശ്രീ.കേശവപിള്ള | |
2 | ശ്രീമതി പൊന്നമ്മ | ||
3 | ശ്രീമതി കെ.എം.രാജമ്മ | ||
4 | ശ്രീമതി രാധക്കുട്ടിയമ്മ | ||
5 | ശ്രീമതി രാധക്കുട്ടിയമ്മ | ||
6 | ശ്രീമതി ജി സരസമ്മ | ||
7 | ശ്രീമതി എൽ.രാജമ്മ | ||
8 | ശ്രീമതി ചന്ദ്രമതിയമ്മ | ||
9 | ശ്രീമതി കെ.ജഗദമ്മ | ||
10 | ശ്രീമതി എ.എൻ. രമണിയമ്മ | ||
11 | ശ്രീമതി വി.എൻ. ശാന്തകുമാരിയമ്മ | ||
12 | ശ്രീമതി സി.എസ്.ലതിക1 | ||
13 | M.N.നീലകണ്ഠൻ നമ്പൂതിരി | ||
14 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ഡോ. രാജലക്ഷ്മി
- കല പി നായർ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായുള്ള പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പരിപാടിയുടെ സ്‌കൂൾ തല പ്രവർത്തനങ്ങൾ ജനുവരി 27-ാം തീയതി 11 മണിക്ക് മുൻസിപ്പൽ കൗൺസിലർ ശ്രീമതി. രേണുകാശശി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ശ്രീ.സി.എൻ.ശങ്കരൻ നമ്പൂതിരി, പി.റ്റി.എ പ്രസിഡന്റ് ശ്രീ. സി.റ്റി.ഹരി, മാതൃസംഗമം പ്രസിഡന്റ് ശ്രീമതി മഞ്ചു സജീവ്, ഹെഡ്മാസ്റ്റർ ശ്രീ. എം.വി.നീലകണ്ഠൻ നമ്പൂതിരി എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുൻ പ്രധാനാദ്ധ്യാപകൻ ശ്രീ. കെ.എസ്.കൃഷ്ണൻ നമ്പൂതിരിപ്പാട് പദ്ധതിയുടെ വിജയത്തിനായുള്ള പ്രത്യേക നിർദ്ദേശങ്ങളുമായി ഒപ്പം ചേർന്നു. തുടർന്ന് പി.റ്റി.എ പൊതുയോഗം നടത്തി സ്‌കൂൾ ഡവലപ്‌മെന്റ് പ്ലാൻ ചർച്ചചെയ്തു.
അക്കാദമികമാസ്റ്റർപ്ലാൻ
പ്രവർത്തനങ്ങൾ |
---|
ഇംഗ്ലീഷ് അസംബ്ലി |
ദിവസവുംഇംഗ്ലീഷ് ഡയറി എഴുതുക |
ഇംഗ്ലീഷ് കത്തെഴുതൽ |
ഗ്രാമർ സ്കൂൾ |
പദപ്രശ്നനിർമാണം |
ഇംഗ്ലീഷ് കോർണർ |
കുട്ടികളുടെ റേഡിയോ |
ഭാഷാക്ലബ് |
ഗണിത പാർക്ക് |
പ്രതിഭാപോഷണം |
സാമൂഹ്യശാസ്ത്രലൈബ്രറി കോർണർ |
പി.ടി .എ ./എം .പി .ടി .എ .കലോത്സവം |
കോർണർ പി .ടി .എ . |
അംഗൻവാടി കലോത്സവം |
വഴികാട്ടി
{{#multimaps:9.624149,76.528073|zoom=15}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|