സി എം എസ് എൽ പി എസ് കങ്ങഴ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി എം എസ് എൽ പി എസ് കങ്ങഴ
വിലാസം
കങ്ങഴ

കങ്ങഴ പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1858
വിവരങ്ങൾ
ഫോൺ0481 495102
ഇമെയിൽcmslpskangazha2019@gmail.com
കോഡുകൾ
സ്കൂൾ കോഡ്32410 (സമേതം)
യുഡൈസ് കോഡ്32100500202
വിക്കിഡാറ്റQ87659734
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്സജിത സിജു
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി പ്രശാന്ത്‌
അവസാനം തിരുത്തിയത്
04-03-202432410HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കങ്ങഴ പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന്. നഴ്സറി മുതൽ നാലാം ക്ലാസ് വരെ പഠന സൗകര്യം. പഠനസൗഹാർദമായ അന്തരീക്ഷം. സ്നേഹ പൂർണ സമീപനം.

ചരിത്രം

1857-ൽ  വിദേശ മിഷനറി ആയിരുന്ന ഹെൻട്രി ബേക്കർ ക്രിസ്തു മത പ്രചരണാർത്ഥം കങ്ങഴ എന്ന പ്രദേശത്ത് എത്തിച്ചേർന്നു. മറ്റു പല ദേശങ്ങളിലും പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിച്ച് അവിടുത്തെ സാധാരണക്കാരും അതിലുപരി അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും വേദാഭ്യാസവും നൽകി അവരെ മുൻ നിരയിലേക്കെത്തിക്കാൻ മിഷനറി ശ്രമിച്ചു കൊണ്ടിരുന്നു. ഈ വിവരം അറിഞ്ഞ ഏതാനും മൂപ്പൻമാരുടെ (പ്രധാനികൾ ) ആവശ്യപ്രകാരമാവണം ഹെൻട്രി ബേക്കർ ജൂണിയർ ഈ പ്രദേശത്തും വിദ്യാ വെളിച്ചം പകരാൻ എത്തിച്ചേർന്നത് എന്നു വേണം കരുതാൻ. അക്ഷരവിദ്യ സ്വായത്തമാക്കുക എന്നതിലുപരി വേദാഭ്യാസത്തിനും വേദ പുസ്തക വായനയ്ക്കും അതിയായി ആഗ്രഹിച്ച ഒരു സമൂഹം അന്നിവിടെ ജീവിച്ചിരുന്നു. തങ്ങളേക്കാൾ ജാതിയിലും കുലത്തിലും ഉയർന്നവർ ദൂരെയുള്ള സ്ഥലങ്ങളിൽ പോയി വിദ്യാഭ്യാസം ചെയ്യുവാൻ ശ്രമിച്ചതും സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവർ ആശാൻമാരെ വീട്ടിൽ വരുത്തി കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകാൻ ശ്രമിച്ചതുമൊക്കെ സമൂഹത്തിനു താഴേക്കിടയിൽ ഉള്ള ജനവിഭാഗങ്ങളിൽ ചിലരെങ്കിലും മനസ്സിലാക്കുകയും തങ്ങളുടെ മക്കൾക്കും അക്ഷരാഭ്യാസം നൽകണമെന്നു ആഗ്രഹിക്കുകയും ചെയ്തതും അതിലുപരി വിദ്യയിലൂടെ ജാതി വർണ വ്യത്യാസങ്ങൾക്കും അടിമ ജീവിതത്തിനുമൊക്കെ അറുതി വരുമെന്നും അവർ വിശ്വസിച്ചിരുന്നു.           അധികം ദൂരത്തിലല്ലാത്ത പ്രദേശങ്ങളായ മല്ലപ്പള്ളിയിലും

സമീപപ്രദേശങ്ങളിലുമൊക്കെ അതിനു മുമ്പു തന്നെ പള്ളിയും പള്ളിക്കൂടങ്ങളും ആരംഭിക്കുകയും എല്ലാവരേയും തുല്യരായി പരിഗണിച്ച് അവർക്ക് അക്ഷര ജ്ഞാനവും പകർന്നിരുന്നു. ഈ പ്രദേശവാസികളുടെ നിരന്തരമായ ആവശ്യപ്രകാരം ഹെൻട്രി ബേക്കർ ജൂണിയർ ഈ പ്രദേശത്ത് ഒരു ആരാധനാലയവും അതിൽ തന്നെ ഒരു വിദ്യാലയവും സ്ഥാപിച്ചു. പകൽ ജോലി ചെയ്യേണ്ടതിനാൽ വൈകുന്നേരങ്ങളിലും രാത്രി സമയത്തുമായിട്ടാണ് ആദ്യമൊക്കെ ക്ലാസുകൾ നടത്തിയത്. മണ്ണെണ്ണ വിളക്കിന് ചുറ്റുമിരുന്ന് വിദ്യ അഭ്യസിപ്പിച്ച മിഷനറിയേയും അന്നത്തെ ആശാൻമാരുടേയും ത്യാഗ പൂർണമായ ജീവിതത്തിന്റെ പൂർത്തികരണമാണ് ഇന്നത്തെ ഈ വിദ്യാലയം.

മറയില്ലാതെ, തൂണുകൾക്കു മുകളിൽ കമ്പു കെട്ടി ഓല മേഞ്ഞ , താൽക്കാലിക ഷെഡുകൾ 'കുടിപ്പള്ളിക്കൂടം' എന്ന പേരിൽ അറിയപ്പെട്ടു. മറ്റു പല ദേശങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടിയ ആശാൻമാർ ഇവിടെ താമസിച്ച് കുട്ടികൾക്ക് വിദ്യ പകർന്നു നൽകി. ആദ്യ കാലത്ത് പള്ളിയുടെ ചുമതലയുള്ള ആശാൻ തന്നെയായിരുന്നു സ്കൂളും നടത്തിയിരുന്നത്. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ടാവുകയും സ്കൂളുകളിൽ പഠിപ്പിക്കാൻ മാത്രമായി ആശാൻമാർ നിയോഗിക്കപ്പെടുകയും ചെയ്തത്. കുട്ടികൾ ചാണകം മെഴുകിയ തറയിലിരുന്ന് പഠിച്ച് അത്യാവശ്യം എഴുത്തും വായനയും കണക്കും സ്വായത്തമാക്കി. കൂടുതൽ മിടുക്കരായവരും ഉയർന്ന ക്ലാസുകളിൽ പഠിക്കാൻ സാഹചര്യം ലഭിച്ചവരും കൂടുതൽ വിദ്യാഭ്യാസം നേടി ചിലർ ആശാൻമാരും മറ്റു ചിലർ രാജാവിന്റെ സേവകരുമൊക്കെയായി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ചു. കാലത്തിന്റെ മാറ്റത്തിനുസരിച്ച് കെട്ടിടങ്ങൾക്കും മാറ്റം വന്നു.ശക്തമായ നാലു ചുവരുകൾക്കുള്ളിൽ മനോഹരമായ ഒരു കെട്ടിടം സഭയുടേയും സമൂഹത്തിന്റേയും ശ്രമഫലമായി ഉണ്ടായി. പണം നൽകി സഹായിക്കാൻ കഴിയാതിരുന്നവർ തങ്ങളുടെ ദൈനം ദിന ജോലിക്ക് ശേഷമുള്ള സമയം ശ്രമദാനമായി ചെയ്ത് കെട്ടിട നിർമ്മാണത്തിൽ ഭാഗഭാക്കായി. ഒരുപാട് കുട്ടികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു. കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ഒരു ക്ലാസ് മുറികൂടി കൂട്ടി ചേർത്തു. ഒരു കാലത്ത് ധാരാളം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം സമീപത്തു തന്നെ മറ്റു വിദ്യാലയങ്ങൾ വന്നെത്തിയതോടെ കുട്ടികളുടെ എണ്ണത്തിൽ കുറവു വന്നു ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ഭ്രമവും സ്കൂളിൽ കുട്ടികൾ കുറയാൻ കാരണമായി. സ്കൂളുകൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി എം.എൽ.എ സ്കീമിലൂടെ കമ്പ്യൂട്ടറുകളും ലാപ് ടോപ്കളും സ്കൂളിന് നൽകിയിട്ടുണ്ട്. പൂർവ വിദ്യാർത്ഥിയായ ശ്രീ കെ.എസ്. മണി ഐ.എ.എസിന്റെ സാമ്പത്തിക സഹായത്തോടെ  അക്കാലത്ത് ഒരു കമ്പ്യൂട്ടർ റൂമും ഒരുക്കുകയുണ്ടായി.സ്മാർട്ട് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഒരു ലാപ് ടോപ്പും ഒരു പ്രൊജക്ടറും പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന ലഭ്യമാക്കുകയുണ്ടായി.ഇടവകയുടെ നേതൃത്വത്തിൽ അഭ്യുദയ കാംക്ഷികളുടെ സഹകരണത്തോടെ സ്കൂളിലേക്കാവശ്യമായ പുതിയ ബഞ്ചുകളും ഡസ്കുകളും ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സ്കൂളിന്റെ മുൻ ഭിത്തികൾ ഇടവകയിലെ യുവജനപ്രസ്ഥാന അംഗങ്ങൾ മനോഹരമായ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുമുണ്ട്. പഴയ പ്രതാപം തിരികെ പിടിക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണ് ഇന്ന് വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

അര ഏക്കർ ഭൂമിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതെങ്കിലും മനോഹരമായ കുഞ്ഞു കളിസ്ഥലവും സ്കൂൾ മുറ്റത്തു തന്നെ ഒരു ചെറിയ പൂന്തോട്ടവും ചെറിയ വാഴത്തോട്ടവും സ്കൂളിനുണ്ട്. ഇപ്പോൾ പഠനാവശ്യത്തിനായി മൂന്ന് ലാപ് ടോപ്പും ഒരു പ്രോജക്ടറും ഉണ്ട്.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (CSI) മദ്ധ്യ കേരള ഡയോസിസിനാണ് വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം. ധാരാളം വിദ്യാലയങ്ങളുള്ള സി.എം എസ്. കോർപറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം. മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ, കോർപറേറ്റ് മാനേജർ റവ. സുമോദ് സി. ചെറിയാൻ, ഇടവക വികാരിയും ലോക്കൽ മാനേജരുമായ റവ.കെ ജി തോംസൺ എന്നിവരുടെ കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രീ കെ.എസ്. മണി ഐ.എ.എസ്.

ശ്രീ.കെ.എസ്.ശശി ഐ.എ.എസ്.

ശ്രീ.സി.ജെ. ബഞ്ചമിൻ ഐ.എ.എസ്.

പ്രൊഫ.ഷിബിൻ ഫിലിപ്പ്

ശ്രീമതി കൃപാ ലിജിൻ ബാംബിനോ

മുൻ പ്രധാനാദ്ധ്യാപകർ ശ്രീമതി റേച്ചൽ പി.എച്ച്    2015 - 2021

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. വിവിധ ദിനാചരണങ്ങളും ഭംഗിയായി നടത്തിവരുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രമാണം:ChristmasCMS1.jpg
  • 32410-CHRISTMAS_2.png
ചിത്രശാല

വഴികാട്ടി

കറുകച്ചാൽ - മണിമല റോഡിലെ പത്തനാട് നിന്നും കുളത്തൂർ മൂഴിക്കുള്ള വഴിയിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് ഇടയപ്പാറ ജംഗ്‌ഷനിലെത്തി അവിടെ നിന്നും ചൂരക്കുന്ന് റോഡിലൂടെ 150 മീറ്റർ സഞ്ചരിക്കുമ്പോൾ വലതു വശത്തായി കാണുന്ന സെന്റ് പീറ്റേർസ് സി.എസ്.ഐ പള്ളിയുടെ കമാനത്തിലൂടെ 50 മീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിന്റെ മുമ്പിലെത്തും.{{#multimaps:9.504824 ,76.698582| width=800px | zoom=16 }}

"https://schoolwiki.in/index.php?title=സി_എം_എസ്_എൽ_പി_എസ്_കങ്ങഴ&oldid=2137502" എന്ന താളിൽനിന്ന് ശേഖരിച്ചത്