ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
34013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34013
യൂണിറ്റ് നമ്പർLK/34013/2018
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർപ്രാൺജിത്ത് എ
ഡെപ്യൂട്ടി ലീഡർഅമ്യത എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ ഷാജി പി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ്
അവസാനം തിരുത്തിയത്
03-03-2024Shajipalliath
ഷാജി പി ജെകൈറ്റ് മാസ്റ്റർ
വിജു പ്രിയ. വി എസ് കൈറ്റ് മിസ്ട്രസ്
പ്രാൺജിത്ത് ലീഡർ
അമ്യത എസ്ഡെ.ലീ‍ഡർ

ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ-2022

ലിറ്റിൽ കൈറ്റ്സ് 2022 25 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 72 കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരിശീലനം നൽകി . 2022 ജൂലൈ 2 ന് നടന്ന അഭിരുചി പരീക്ഷയിൽ 60 പേർ പങ്കെടുത്തു. ഇതിൽ ആദ്യ 40 റാങ്കുകൾ നേടിയവർക്ക് 2022 - 25 ബാച്ചിൽ അംഗത്വം ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2022-25)

Sl No Ad No Name of students Class Photo
1 5799 BHAVYA KRISHNA T S 8A
2 5802 SURYA V 8C
3 5803 ABHINA P B 8A
4 5805 DEVI KRISHNA S 8A
5 5806 ADITHYAN T S 8B
6 5808 BHAGYA P S 8C
7 5815 ATHUL KRISHNA K A 8E
8 5819 ARDRA T R 8A
9 5823 ATHULYA K A 8A
10 5825 SREEHARI V S 8C
11 5827 AMBADI AKHILESH 8B
12 5861 SREELEKSHMI R 8C
13 6390 REVATHY SIBIRAJAN 8C
14 6783 GOVIND K L 8B
15 6815 RAMSANKAR D S 8B
16 6820 AMAL DOMENIC 8A
17 6835 ADHARSH K P 8A
18 6864 AROMAL P S 8A
19 6866 ARJUN SHAJI 8A
20 6881 ABHISHEK ANIKKUTTAN 8E
21 6894 ATHULJITH K L 8E
22 6905 ABHINANDH SATHEESH 8E
23 6909 AMRUTHA REJEESH 8A
24 7019 U A ANANDAKRISHNAN 8B
25 7143 VAISHNAV B DANAV 8C
26 7303 VAISHNAV H 8C
27 7304 SOORAJ MOHANDAS 8C
28 7369 ARJUN V S 8E
29 7373 DHANUSH JAYAN 8D
30 7376 AMAL S KUMAR 8D
31 7379 ATHULKRISHNA C P 8D
32 7380 ADITHYAN P 8D
33 7382 AMBADY KV 8B
34 7456 KARTHIK V 8B
35 7460 DEVANANDAN K S 8B
36 7463 ABHINAV GOPAL 8C

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022

2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 19 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി ആനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ. റിഷി നടരാജൻ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി പി.ജെ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിൽ കുട്ടികളെ ഡെസ്ക്ടോപ്പ്‌, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്കാനർ, പ്രിന്റർ, എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി സ്കോർ രേഖപ്പെടുത്തി. സ്ക്രാച്ച്, MIT ആപ്പ് ഇൻവെന്റർ,അനിമേഷൻ എന്നിവയും പ്രോജക്ടറിന്റെ പ്രവർത്തനവും ക്യാമ്പിൽ പരിചയപ്പെടുത്തി. സ്കൂൾ വികസന ഫണ്ടിൽ നിന്ന് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് നാരങ്ങാവെള്ളവും സ്നാക്സും നൽകി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ മുവുവൻ അംഗങ്ങളും പങ്കെടുത്ത ക്യാമ്പിൽ കൈറ്റ് മിസ് ട്രസ് ശ്രീമതി വിജുപ്രിയ സ്വാഗതവും,എസ് ഐ റ്റി സി ശ്രീ ഡോമിനിക്ക് സെബാസ്റ്റ്യൻ ആശംസകളും അർപ്പിച്ചു. 4 മണിയോടെ അവസാനിച്ച ക്യാമ്പിൽ പ്രാൺജിത്ത് (8A ), അമൃത ( 8D) എന്നിവർ ക്യാമ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു. ചിത്രങ്ങൾ കാണുവാൻ

ഡിജിറ്റൽ പൂക്കളമത്സരം

ഗവൺമെൻറ് ഡി വി എച്ച് എസ്സ് സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിലെ  വിദ്യാർത്ഥികൾക്ക് 25/08/23 ന് സ്ക്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയുണ്ടായി. ഇങ്ക്സ്കേപ് , ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് മനോഹരമായ പൂക്കുളം വിദ്യാർത്ഥികൾ തയ്യാറാക്കിയത്. പന്ത്രണ്ടോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിലെ ഏറ്റവും മികച്ച അഞ്ച് പൂക്കളം തിരഞ്ഞെടുത്തു വിദ്യാർഥികളെ ആദരിച്ചു

ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം-23

ഗവ.ഡി വി എച്ച് എസ്സ്, ചാരമംഗലംസ്കൂളിലെ ഏകദിന ക്യാമ്പിന് ശ്രീ ജോസ് നേതൃത്വം നല്കി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി വിജുപ്രീയ വി എസ് ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവംമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിന്നത്.ക്യാമ്പിൽ കുട്ടികൾക്ക് റിഫ്രഷ്‍‍‍മെന്റ്,ല‍ഞ്ച് എന്നിവ നൽകുന്നതിന് സ്കൂളിലെ മറ്റ് ടീച്ചേഴ്സിന്റെ സഹകരണമുണ്ടായിരുന്നൂ.ഏകദിന ക്യാമ്പിന് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി വിജുപ്രീയ വി എസ് സ്വാഗതവും ഡെപ്യൂട്ടി ലീഡർ നന്ദിയും പറ‍‍ഞ്ഞു.

ചന്ദ്രയാൻ-3

ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് വീക്ഷിക്കുന്നതിനായി ബുധനാഴ്ച(23/08/23 ) വൈകുന്നേരം 5.15 മുതൽ 6.30 വരെ ലൈവ് സ്ട്രീം ലിറ്റിൽ കൈറ്റ്സ്-സയൻസ് ക്ലബ്ബ് സംയുക്തമായി സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. 5.20 ന് ആരംഭിച്ച സ്പെഷ്യൽ അസംബ്ലിയിൽ ശ്രീമതി നിഷ ടീച്ചർ ( HM in charge), സയൻസ് കൺവീനർ ശ്രീ സന്തോഷ് സാർ ,കൈറ്റ് മാസ്റ്റർ ശ്രീ ഷാജി സാർ ചാന്ദ്രായാൻ 3 ന്റെ ഉദ്യേശ ലക്ഷ്യങ്ങളെ സംബന്ധിച്ചും ബഹിരാകാശ ദൗത്യങ്ങളിൽ ഐ എസ് ആറോയുടെ പങ്കിനെ പ്രകീർത്തിച്ചും സംസാരിച്ചു .തുടർന്ന് ഐ എസ് ആർ ഒ യുടെ ഒഫിഷ്യൽ സൈറ്റിൽ നിന്ന് ചാന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാന്റിങ്ങിന്റെ ലൈവ് സ്ട്രീമിങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ കമ്പ്യൂട്ടർ ലാബിൽ പ്രത്യേകം തയ്യാറാക്കിയ പ്രൊജക്ടിൽ കാണിച്ചു - എഴുപതോളോം ഹൈസ്ക്കൂൾ - യുപി വിദ്യാർഥികളും - ടീച്ചേഴ്സും ഇതിൽ പങ്കെടുത്തു.

ഇ താൾ മാഗസീൻ പ്രകാശനം

ലിറ്റിൽ കൈറ്റ്സ് 2022-25 batch തയ്യാറാക്കിയ ഇ താൾ എന്ന മാഗസിൻ ചൊവ്വാഴ്ച ( 27/2/24 ) ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ മതി രശ്മി കെ പ്രകാശനം ചെയ്യ്തു - പി റ്റി എ പ്രസിഡന്റ് ശ്രീ അക്ബർ പി അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ് മിസ്ട്രസ് ശ്രീമതി . നിഖില ശശി, കൈറ്റ് മിസ്ട്രസ് ശ്രീ മതി. വിജു പ്രിയ വി. എസ് ആശംസകൾ അർപ്പിച്ചു. തുടർന്ന് എഡിറ്റോറിയൽ ബോർഡിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ആദരിച്ചു. 2023 - 26 ബാച്ചിലേയും എഡിറ്റോറിയൽ അംഗങ്ങളും സന്നിഹിതരായ ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി അമ്യതയുടെ ഈശ്വര പ്രാർത്ഥനയോടു തുടങ്ങിയ പരിപാടിയിൽ കൈറ്റ് മാസ്റ്റർ ശ്രീ. ഷാജി സാർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് അംഗം അമ്യത രജീഷ് നന്ദിയും പറഞ്ഞു .