ഗവ. എൽ പി സ്കൂൾ പുതിയവിള/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ഭാഷോത്സവം





ഒന്നാം ക്ലാസ്സുകാരുടേ ഭാഷാവിഷ്കാരങ്ങളുടെ ഭാഗമായി നടത്തിയ ഭാഷോത്സവവുമായി ബന്ധപ്പെട്ടു കുട്ടികൾ നാട്ടു വിശേഷക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ മിന്നാമിന്നി എന്ന കുട്ടികളുടെ പത്രത്തിന്റെ പ്രകാശനം 11/12/2023 ൽ നടന്നു.നാട്ടുവിശേഷങ്ങളും ചെറുകഥകളും കുട്ടികവിതകളും കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തിയ വളരെ മനോഹരമായ രണ്ടു കുട്ടിപത്രങ്ങളാണ് പ്രകാശനം ചെയ്യപ്പെട്ടത്.
ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ വെച്ച് നടത്തി. ദിന വിവരണം ,ക്വിസ്,മാഗസിൻ നിർമാണം ,കൊളാഷ് പ്രദർശനം ,കുട്ടികൾ നിർമിച്ച റോക്കറ്റ് പ്രദര്ശനം എന്നിവ എടുത്തു പറയേണ്ടവയാണ് .ബഹിരാകാശ സഞ്ചാരികളുടെ വേഷത്തിൽ കുട്ടികൾ അസ്സെംബ്ലിയിൽ പങ്കെടുത്തത് വളരെ രരസകരമായ അനുഭവമായിരുന്നു .
ജലജീവൻ മിഷൻ

ജലജീവൻ മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. മാഗസിൻ നിർമാണത്തിന് മൂന്നാം സ്ഥാനവും പോസ്റ്റർ രചനയിൽ രണ്ടാം സ്ഥാനവും ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും കുട്ടികൾ നേടി.
നവകേരള സദസ്സുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ശന്തനു.എം
ക്രിസ്മസ് ആഘോഷം

വളരെ വിപുലമായ ക്രിസ്മസ് ആഘോഷം ആണ് ഇത്തവണ smc യുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ സ്കൂളിൽ നടത്തിയത് .കുട്ടികൾക്ക് കേക്ക് വിതരണവും ,ഉച്ചക്ക് വെജിറ്റൽ ബിരിയാണി ,കരോൾ സംഘം ,പുൽക്കൂട് ഒരുക്കൽ എന്നിവയും നടത്തി .