കണ്ണൂർ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
Home | ക്യാമ്പ് അംഗങ്ങൾ | ചിത്രശാല | അനുഭവക്കുറിപ്പുകൾ |
![](/images/thumb/d/db/13000_LKCamp_1.jpg/300px-13000_LKCamp_1.jpg)
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.റ്റി. ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ കണ്ണൂർ ജില്ലാ ക്യാമ്പ് 2024 ഫെബ്രുവരി 24, 25 എന്നീ തീയതികളിലായി കണ്ണൂർ എഞ്ചിനീയറിങ് കോളേജിൽ (ധർമ്മശാല) വെച്ച് നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.സി.റ്റി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ കണ്ണൂർ ജില്ലയിലെ 2023-'2024 അധ്യയന വർഷത്തെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പാണ് നടന്നത്. ജില്ലയിലെ 148 സ്കൂൾ യൂണിറ്റ് ക്യാമ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ, വിദ്യാഭ്യാസ ഉപജില്ലാ ക്യാമ്പുകളിലെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് 92 കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. ആനിമേഷൻ, പ്രോഗ്രാമിംഗ് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് &ആനിമേഷനും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ പൈത്തൺ പ്രോഗ്രാമിങ്, റോബോട്ടിക്സ് ,IoT എന്നിവയുമാണ് പരിശീലിപ്പിച്ചത്. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് കണ്ണൂർ ജില്ലാ ക്യാമ്പ് നടന്ന കണ്ണൂർ എഞ്ചിനീയറിങ് കോളേജിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്. പരിശീലനത്തിന്റെ സമാപനം ഫെബ്രുവരി 25 ന് വൈകിട്ട് 3.30 ന് എഞ്ചിനീയറിങ് കോളേജിൽ ഓഡിറ്റോറിയത്തിൽ നടന്നു.പ്രോഗ്രാമിംഗ്, ആനിമേഷൻ വിഭാഗങ്ങളിലെ പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ മികച്ച ഉത്പന്നങ്ങൾ രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സദസ്സിനു മുന്നിൽ അവതരിപ്പിച്ചത് വളരെ ആകർഷകമായ ഒരു പരിപാടിയായി തീർന്നു. പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും പരിശീലനത്തെക്കുറിച്ച് അവരുടെ അഭിപ്രായങ്ങളും ഫീഡ്ബാക്കും പങ്കുവെച്ചു.