വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 17 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) (→‎ബയോമെട്രിക് ഓതെന്റിക്കേഷൻ ക്യാമ്പുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

23 - 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടിയീൽ കുട്ടികൾ ഈശ്വര പ്രാർത്ഥന ചൊല്ലി. സ്കൂൾ മാനേജർ തോമസ് മാർ യൗസേബിയസ് തിരുമേനി അധ്യക്ഷനായി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ വട്ടപ്പറമ്പിൽ, പി ടി എ പ്രസിഡന്റ് ജയകുമാർ എന്നിവർ ആശംസ നേർന്നു. വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ് എന്നിവർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

മധുരവനം പദ്ധതി

പരിസ്ഥിതി ദിനത്തിന് പരിസ്ഥിതി ക്ലബ് കൺവീനറായ ഷെർലി ടീച്ചർ നേതൃത്വത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തു പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ ചൊല്ലി പരിസ്ഥിതിദിന ഗാനം അവതരിപ്പിച്ചുഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു വ്യത്യസ്തങ്ങളായ ധാരാളം പരിപാടികൾ അവതരിപ്പിച്ചു ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എസ് പി സി കേഡറ്റുകൾ മധുരവനം എന്ന പദ്ധതിയുടെ ഭാഗമായി മരത്തേക്കാൾ നട്ടുപിടിപ്പിക്കുന്നു ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ, വീര്യം സ്റ്റേഷനിലെ എസ് ഐ ജോൺപോൾ സർ, DI എന്നിവർ ഇതിൽ പങ്കാളികളാവുകയും പരിസ്ഥിതി ദിനത്തെ പറ്റി അവയർനസ് ക്ലാസുകൾ കേഡറ്റുകൾക്ക് നൽകുകയും ചെയ്തു.

വായനാദിനം

വായനാദിനത്തിന് വ്യത്യസ്തങ്ങളായ ധാരാളം പരിപാടികൾ അവതരിപ്പിച്ചു വസുദേവ് വായനയുടെ മഹത്വത്തെ ഉദ്ഘോഷിക്കുന്ന പ്രതിജ്ഞയെടുത്തു വായനാമരം ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു വായനയുടെ മഹത്വത്തെക്കുറിച്ച് ഒരു നിർത്താഖ്യാനം നടത്തി വായനാദിനത്തോടനുബന്ധിച്ച് എസ് പി സി കേഡറ്റുകൾ കണ്ടക്ട് ചെയ്ത അസംബ്ലിയിൽ കേഡറ്റുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ലഹരിക്കെതിരെ

ലഹരി വിരുദ്ധ ദിനം ആചരിക്കുവാൻ വി പി എസിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഒത്തൊരുമയോടെ അണിനിരക്കുകയായിരുന്നു എസ് പി സി കേഡറ്റുകൾ എൻസിസി സേന എന്നിവരോടൊപ്പം തന്നെ ആത്മാർത്ഥമായി ലഹരി വിരുദ്ധ ദിനം ആചരിച്ചു ബോധവൽക്കരണം നൽകുന്ന ധാരാളം പരിപാടികൾ നടത്തി വ്യത്യസ്തമായ ആഖ്യാനം സ്വീകരിച്ചു കൊണ്ടുള്ള നൃത്തം ലഹരി ദിനത്തിൻറെ മറ്റൊരു പ്രത്യേകതയായിരുന്നു എല്ലാവർഷത്തെയും പോലെ തന്നെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും വ്യത്യസ്തങ്ങളായ മികവുറ്റ ധാരാളം പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

യൂത്ത് എംപവർമെൻറ് പ്രോഗ്രാം

ലയൺസ് ക്ലബ് ഓഫ് കോവളം റയമണ്ടിന്റെ 2023 -24 വർഷത്തിലെ യൂത്ത് എംപവർമെന്റ് പ്രോഗ്രാം ജൂലൈ 25 വൈകുന്നേരം 3 മണിക്ക് വി പി എസ് മലങ്കര ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ വച്ച് നടന്നു.

ടാലന്റ് ഹണ്ട് 2023

ടാലൻറ് ഹണ്ടിൽ മികവ് തെളിയിച്ച് വിപിഎസിലെ ചുണക്കുട്ടികൾ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എംഎൽഎ എഡ്യൂക്കേർ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന ടാലൻറ് ഹണ്ട് ക്വിസ് കോമ്പറ്റീഷനിൽ ബിപിഎസ് ഹയർ സെക്കൻഡറി വി പി എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ അക്ഷയ് നായർ (9B) ഫസ്റ്റ് പ്രൈസും ശ്രീവർദ്ധൻ(10B) സെക്കൻഡ് പ്രൈസും നേടുകയുണ്ടായി സ്കൂളിൽനിന്ന് മികച്ച വിജയം നേടിയ കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച വിജയം നേടി തിരഞ്ഞെടുക്കപ്പെട്ട കോവളം മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ പങ്കെടുത്ത ക്വിസ് പരിപാടിയിലാണ് അക്ഷയും ശ്രീവർദ്ധനും ഈ അംഗീകാരം നേടിയത്.

മെട്രോ മലയാളം പദ്ധതി വി പി എസിൽ

വിദ്യാർത്ഥികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോ വാർത്ത ദിനപത്രം സംഘടിപ്പിക്കുന്ന പദ്ധതി വി പി എസിൽ ആവിഷ്കരിച്ചു പുനർജനി പുനരധിവാസ കേന്ദ്രം ചെയർമാൻ സോമസുന്ദരവും കോഡിനേറ്റർ അൽഫോൻസും ചേർന്ന് ഈ പദ്ധതി സ്കൂളിൽ ഉദ്ഘാടനം ചെയ്തു മെട്രോ പദ്ധതിയുടെ ലേഖകൻ ചന്ദ്രൻ പറയറക്കുന്നിന്റെ അധ്യക്ഷതയിൽ ആണ് ഈ പരിപാടി നടന്നത്

സ്വാതന്ത്രദിന പരേഡ്

ഭാരതത്തിന്റെ 76 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്രദിന പരേഡിൽ നോൺ പോലീസ് വിഭാഗത്തിൽ മികച്ച കണ്ടീജന്റ് ആയി തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റുഡന്റ്  പോലീസ് കേഡറ്റ് ഗേൾസ് പ്ലട്ടൂൺ തിരഞ്ഞെടുത്തു. ഇതിൽ നമ്മുടെ സ്കൂളിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട കേഡറ്റുകൾക്ക് ട്രോഫിനൽകി.

ലഹരി വേണ്ട - ഫോർത്തുവേവ് ഫൗണ്ടേഷൻ, സറ്റുഡന്റ് എം എൽ എ പ്രോഗ്രാം

ഫോർത്തുവേവ് ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന സ്റ്റുഡന്റ് എം എൽ എ പ്രോഗ്രാം ഒക്ടോബർ 9ന് സ്കൂളിൽ നടന്നു വിദ്യാർത്ഥികളെ മയക്കുമരുന്നിനോടും മറ്റ് ലഹരിപദാർത്ഥങ്ങളോടും വേണ്ട എന്ന് പറയിക്കുവാൻ പ്രാപ്തരാക്കുന്ന പരിപാടിയാണിത് 9,10 ക്ലാസുകളിൽ ആണ് ഈ പരിപാടി ആസൂത്രണം ചെയ്തത്.

അധ്യാപകദിനത്തിൽ

അധ്യാപക ദിനത്തിൻറെ മഹത്വം അറിയുന്ന വിദ്യാർത്ഥികൾ മികച്ച അധ്യാപകരായി മാറുന്ന കാഴ്ച സെപ്റ്റംബർ അഞ്ചിന് എല്ലാ അധ്യാപകരുടെയും മനസ്സ് കുളിപ്പിക്കുന്നതായിരുന്നു

പത്ത് സി യിലെ വിദ്യാർത്ഥികൾ അധ്യാപകരാകുന്ന കാഴ്ച കാണാം

ബയോമെട്രിക് ഓതെന്റിക്കേഷൻ ക്യാമ്പുകൾ

2022 23 അധ്യായന വർഷത്തിലെ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച കുട്ടികൾക്കായുള്ള ബയോമെട്രിക് ഓതന്റിക്കേഷൻ സബ് ജില്ലാ ക്യാമ്പിനായി ഉദ്യോഗസ്ഥർ അണിനിരന്നു സെപ്റ്റംബർ 1 3 4 ദിവസങ്ങളിലാണ് ക്യാമ്പ് നടന്നത്. ബയോമെട്രിക് ചെയ്യാത്ത കുട്ടികൾ സ്കോളർഷിപ്പ് കിട്ടുവാൻ അർഹരല്ല എന്നാണ് അറിയിപ്പ്.

സുരക്ഷാ സ്കിറ്റ് മത്സരം

ഇലക്ട്രിക്കൽ സബ് ഡിവിഷന്റെ നേതൃത്വത്തിൽസ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച്കൊണ്ടുള്ള വൈദ്യുത സുരക്ഷാ സ്കിറ്റ്മത്സരം വിപിഎസ് മലങ്കര ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു 6 സ്കൂളുകളിൽ നിന്നായി 60 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു യോഗത്തിൽ ഇന്ദു വിജി അധ്യക്ഷത വഹിച്ചു എ എക്സ് ഇ മാരായ ബാജി പി സജിത്ത് എംപി സജി കുമാർ വിഴിഞ്ഞം സെക്ഷൻ എ ഇ മാരായ സുമ സുധീഷ് ഹരികുമാർ സ്കൂൾ ഹെഡ്മിസ്ട്രസ് എം ആർ ബിന്ദു എന്നിവർ സംസാരിച്ചു.

ചിത്രശാല