സെന്റ് മാത്യൂസ് എൽ പി എസ് കടനാട്

15:04, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31220 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കടനാട് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മാത്യൂസ് എൽ പി എസ് കടനാട്.

സെന്റ് മാത്യൂസ് എൽ പി എസ് കടനാട്
വിലാസം
കടനാട്

കടനാട് പി.ഒ പി.ഒ.
,
686653
,
കോട്ടയം ജില്ല
സ്ഥാപിതം06 - 06 - 1925
വിവരങ്ങൾ
ഇമെയിൽsmlpskadanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്31220 (സമേതം)
യുഡൈസ് കോഡ്32101200104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ196
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ലിസ്സി സിറിയക്ക്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ജോജോ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ലിൻ്റാമോൾ സ്റ്റാൻസൺ
അവസാനം തിരുത്തിയത്
13-02-202431220


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925 ൽ ബഹു.പാറെമ്മാക്കൽ മത്തായി അച്ഛൻ സ്വന്തം ചെലവിൽ പെൺകുട്ടികൾക്കായി ഈ വിദ്യാലയം സ്ഥാപിച്ചു. 1916 ൽ കടനാട് പള്ളിയുടെ കുരിശിന്തൊട്ടിയുടെ തെക്ക് വശത്ത് സെന്റ്‌ .അഗസ്റ്റിൻ എൽ.പി. സ്കൂൾ എന്നാ പേരിൽ ഒരു ല്പ് സ്കൂൾ പ്രവർത്തിച്ചിരുന്നു. 1933 ൽ കടനാട് തോടിനു മറുകരയിൽ പാലതുംതലക്കൽ പറമ്പിൽ ഈ സ്കൂൾ മാറ്റി പ്രവർത്തനം തുടർന്നു. പിന്നീട് 1953 ൽ കടനാട്ടിൽ ഹൈസ്കൂൾ അനുവദിച്ചപ്പോൾ സെന്റ്. അഗസ്റ്റിൻ എൽ.പി.സ്കൂൾ - സെന്റ്. മാത്യൂസ്‌ എൽ.പി സ്കൂളിൽ ലയിപ്പിച്ചു. സെന്റ്. അഗസ്റ്റിൻഫൊറോന ചർച്ച് കടനാട്, പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. 2020-21 ൽ പുതുക്കി പണിയാൻ ആരംഭിച്ച സ്കൂൾകെട്ടിടം 2021 സെപ്‌റ്റംബർ 21 നു അഭിവന്ദ്യ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിച്ചു.

ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ.ഫാ.ബെർകുമാൻസ് കുന്നുംപുറം, കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ.ഫാ അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര, അസിസ്റ്റന്റ് മാനേജർ ഫാ. ജോബി തെരുവിക്കൽ, ഹെഡ്സ്ട്രെമിസ് ആയി സിസ്റ്റർ ഫാൻസി അഗസ്റിനും, സേവനം ചെയ്തു വരുന്നു. പഠന, കലാ, കായിക രംഗങ്ങളിൽ പുതിയ പൊൻതൂവലുകൾ കൂട്ടിച്ചേർക്കുന്ന സെൻറ് മാത്യൂസ് എൽ പി സ്കൂൾ തലയെടുപ്പോടെ 'തമസോമാ ജ്യോതിർഗമയാ' എന്ന ബ്രഹാദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് അറിവിൻറെറ വെളിച്ചം പകരുന്നു. കലാകായിക പഠന രംഗങ്ങളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തിൽ ഈ സ്കൂൾ എത്തിനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഓഫീസും പ്രവർത്തിച്ചു വരുന്നു. മുൻവശത്ത് വിശാലമായ മൈതാനവും ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട്. കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട്. പാചകപ്പുരയുണ്ട്. അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട്. കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്.

ലൈബ്രറി


5൦൦ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

മികച്ച ഒരു കളിസ്ഥലം നമ്മുടെ സ്കൂളിനുണ്ട്.

സയൻസ് ലാബ്

ഐടി ലാബ്

ഓഫീസിനോട് അനുബന്ധിച്ച് ഒരു മികച്ച കമ്പ്യൂട്ടർ ലാബ് സജ്ജമാക്കിയിട്ടുണ്ട്.

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കൊല്ലപ്പള്ളി കൃഷിഭവന്റെ സഹകരണത്തോടെ പി ടി എ യുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഉച്ച ഭക്ഷണത്തിന് കരികൾക്കായി പച്ചക്കറികൃഷി ചെയ്തു വരുന്നു.

===വിദ്യാരംഗം കലാസാഹിത്യ വേദി===

ക്ലബ് പ്രവർത്തനങ്ങൾ

ലാംഗ്വേജ് അക്വിസഷൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഇംഗ്ളീഷ് സംസാരിക്കാൻ താല്പര്യമുള്ള കുട്ടികളുടെ ഗ്രൂപ്പുണ്ടാക്കി ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ഒരു വിഷയത്തിൽ തൽസമയം പ്രസംഗം പറയാൻ അവസരം അസംബ്ളിയിൽ നൽകുന്നു. ഭാഷാനൈപുണി വർദ്ധിപ്പിക്കാനായി ആനുകാലിക വിഷയങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കുന്നു. പത്രപാരായണം,പ്രസംഗപരിശീലനപരിപാടികൾ തുടങ്ങിയവയൊക്കെ സംഘടിപ്പിക്കുന്നു. ഇംഗ്ളീഷ് ഡെ' ആചരിക്കുകയും വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

ശാസ്ത്രക്ലബ്

അധ്യാപകരായ ബിബി തോമസ്, ജിജിമോൾ ജേക്കബ്എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ സി.ജിഷാമേരി തോമസ് , സീന സ്കറിയ

എന്നിവരുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

വായനകൂട്ടം, എഴുത്തുകൂട്ടം ഇവയുടെ പ്രവർത്തനഫലമായി ഉണ്ടായരചനകൾ കുട്ടികൾതന്നെഡി.റ്റി.പി. ചെയ്ത്പതിപ്പാക്കുന്നു. ക്ളാസ്റൂം പ്രവർത്തനഫലമായി ഉണ്ടായരചനകൾ മെച്ചപ്പെടുത്തി ആനുകാലികപ്രസിദ്ധീകരണത്തിന് അയയ്ക്കുന്നു. അഭിനയം, പത്രപ്രവർത്തനം തുടങ്ങിയതൊഴിൽ മേഖലയിലേക്ക് എത്തിപ്പെടുവാനുള്ളവഴി തുറന്നിട്ടുകൊണ്ട് അഭിനയകളരി,രചനാമത്സരങ്ങൾ, ക്ളാസ് മാഗസിനുകൾ ,ചുവർപത്രങ്ങൾ തുടങ്ങിയവതയ്യാറാക്കിവരുന്നു.

അധ്യാപകരായ മരിയ സെബാസ്റ്റ്യൻ, നീതു ചാക്കോ എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ സീന സ്കറിയ , ബിൻസ് കെ ബെന്നി എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


മരിയ സെബാസ്റ്റ്യൻ ന്റെ മേൽനേട്ടത്തിൽ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം[തിരുത്തുക]

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾ തല ഉദ്‌ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.മാതൃ സംഗമം പ്രസിഡന്റ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഉഷ രാജു സന്ദേശം നൽകി. പി.ടി.എ പ്രതിനിധികൾ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാത്ഥികൾ,നാട്ടുകാർ എല്ലാം ഈ യത്നത്തിൽ പങ്കാളികളായി.

നേട്ടങ്ങൾ

  • -----
  • -----

അദ്ധ്യാപകർ

Sr Lissy Cyriac (HM), Smt Zeena Scaria., Smt. Gigimol Jacob, Smt. Biby Thomas, Smt. Neethu Chako, Smt. Mariya Sebastian, Sr.Jisha Mary THOMAS, Sr.Dini Joy, Sri.Bins K Benny, Smt.Sofiamol Raju

അനധ്യാപകർ

==മുൻ പ്രധാനാധ്യാപകർ സിസ്റ്റർ അന്നക്കുട്ടി കെ.മത്തായി സിസ്റ്റർ ഏലിക്കുട്ടി എൻ എം സിസ്റ്റർ അച്ചാമ്മ മൈക്കിൾ സിസ്റ്റർ മേരി ജേക്കബ്‌ സിസ്റ്റർ ത്രേസ്യാമ്മ എൻ.ജെ. സിസ്റ്റർ അന്നമ്മ എ ടി സിസ്റ്റർ കൊച്ചുത്രേസ്യ കെ.വി. സിസ്റ്റർ അന്നമ്മ കെ സി സിസ്റ്റർ ഏലിയാമ്മ എബ്രഹാം സിസ്റ്റർ റോസമ്മ പോൾ സിസ്റ്റർ അന്നമ്മ ജോസഫ്‌ സിസ്റ്റർ ത്രേസ്യാമ്മ എം.സി സിസ്റ്റർ ഷേർലി മാനുവൽ സിസ്റ്റർ ത്രേസ്യാമ്മ കെ.എം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി