മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathahsmannampetta (സംവാദം | സംഭാവനകൾ) (→‎സംസ്കൃതം ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സംസ്കൃതം ക്ലബ്

മാത എച്ച് . എസ് മണ്ണംപേട്ടയുടെ സംസ്കൃതനാടക പെരുമ കന്നട മണ്ണിലും. കർണാടകയിലെ ഉടുപ്പി എസ് എം എസ് പി സംസ്‌കൃത കോളേജിൽ അനന്ത നാമം എന്ന പേരിൽ 2 ദിവസങ്ങളിലായി നടന്ന 'ജന്മശതാബ്ദി ആഘോഷത്തിൽ മാതാ ഹൈസ്കൂളിലെ സംസ്കൃത നാടക സംഘം 'കാലചക്രം' എന്ന സംസ്കൃതനാടകം അവതരിപ്പിച്ചു. മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ സംസ്കൃത അധ്യാപകൻ പ്രസാദ് മല്ലിശ്ശേരിയുടെ നേതൃത്വത്തിൽ, നമ്മുടെ മിടുക്കികളും മിടുക്കന്മാരുമായ കുട്ടികൾ അവതരിപ്പിച്ച, സംസ്കൃതനാടകം അവിടെ ഏറെ ജനശ്രദ്ധ ആകർഷിച്ചു. ജ്യോതിർ നിധി ബൈലൂർ ശ്രീ അനന്തപത്മനാഭ തന്ത്രിമാരുടെ സ്മരണാർത്ഥം ഉടുപ്പി എസ് എം എസ് പി സംസ്കൃത കോളേജിൽ നടന്ന *അനന്തനാമം* എന്ന് ത്രിദിന ജന്മ ശതാബ്ദി ആഘോഷ പരിപാടിയിൽ കാലചക്രം എന്ന സംസ്കൃതനാടകം അവതരിപ്പിക്കുവാനുള്ള ഭാഗ്യം അധ്യാപകനായ പ്രസാദ് മാഷിനും വിദ്യാർഥികൾക്കും ഉണ്ടായി. ഈശ്വരാനുഗ്രഹം കൊണ്ടും ഗുരുകാരുണ്യം കൊണ്ടും ആവും വിധം ചെയ്യുവാൻ സാധിച്ചു എന്ന കൃതാർത്ഥതയും സന്തോഷവും എല്ലാവരോടും പ്രസാദ്മാസ്റ്റർ പങ്കുവെച്ചു.

ചാരിറ്റി ക്ലബ്ബ്

വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദുദ്ദേശ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ക്ലബ്ബ് നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു. പണം ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും സഹായങ്ങൾ നല്കി വരുന്നുണ്ട്. കരുണയുടെ നല്ല പാഠം മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾ കല്ലൂരിലുള്ള ശാന്തി ഭവൻ വൃദ്ധ മന്ദിരം കാണാനെത്തി. അമ്മമാർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളുമായിട്ടായിരുന്നു സന്ദർശനം. പാട്ടും നൃത്തവും സ്കിറ്റുകളും ആയി കുട്ടികൾ സ്നേഹത്തിന്റെ മറ്റൊരു ലോകം തീർത്തു. കുട്ടികൾക്കൊപ്പം ആടിയും പാടിയും അന്തേവാസികളും പങ്കുചേർന്നു. കൂട്ടുകാരെയും കൂട്ടി ഇനിയും വരാമെന്ന് വാഗ്ദാനം നൽകിയാണ് മാതായിലെ കുട്ടികൾ പിരിഞ്ഞത്. നല്ല പാഠം കോഡിനേറ്റർ ജൂലി ജോസ്, ജെ ആർ സി കൺവീനർ ബെല്ലാ ജോൺ, ജിൻസി ഒ ജെ, ജോർജിൻ എന്നിവർ നേതൃത്വം നൽകി. ആശ്വാസ് പദ്ധതി ഒന്നു മുതൽ 10 വരെയുള്ള എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ആഴ്ചയുടെ അവസാനം 'പുവർ ഫണ്ട്' ശേഖരിച്ച് നൽകുകയും കുട്ടികളുടെ തന്നെ പഠനാവശ്യങ്ങൾക്കും മറ്റുചികിത്സ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുന്ന 'ആശ്വാസ് പദ്ധതി' വർഷങ്ങളായി സ്കൂളിൽ നിലവിലുണ്ട്. ഒരു ദിവസം ഒരു രൂപ നിരക്കിൽ ആഴ്ചവസാനം ചുരുങ്ങിയത് അഞ്ചു രൂപയെങ്കിലും നൽകി മിക്കവാറും എല്ലാ കുട്ടികളും തന്നെ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ഫുഡ് ഫെസ്റ്റ് നടത്തി നവംബർ 1 കേരളപ്പിറവിയുടെ ഭാഗമായി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി. വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന രീതിയിൽ സംഘടിപ്പിച്ച് അതിൽനിന്നും കിട്ടുന്ന തുക വൃദ്ധസദനം, അനാഥാലയം എന്നിവ സന്ദർശിച്ച് അവർക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും ഈ ഫുഡ് ഫെസ്റ്റ് കൊണ്ട് സാധിച്ചു.

ഇംഗ്ലീഷ് ക്ലബ് 2023-2024

ഇംഗ്ലീഷ് ക്ലബ്ബ് 2023 ന്റെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 2023 ഓഗസ്റ്റ് 10 ന് രാവിലെ 11.30 ന് ഞങ്ങളുടെ സ്കൂളിലെ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. ഇംഗ്ലീഷ് അധ്യാപകർ ഇംഗ്ലീഷ് ക്ലബ്ബിന്റെ പങ്കിനെക്കുറിച്ച് ഒരു ആശയം നൽകി. വിദ്യാർത്ഥികൾക്കിടയിൽ ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗത്തിലുള്ള പദാവലിയും ഒഴുക്കും മെച്ചപ്പെടുത്തുന്നതിനാണ് ഇത് ഉദ്ദേശിക്കുന്നത്. ഹെഡ് മാസ്റ്റർ ശ്രീ. ഇംഗ്ലീഷ് പദാവലി മെച്ചപ്പെടുത്താനുള്ള നല്ല സന്ദേശം നൽകി തോമസ് കെ ജെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ദിവസവും രണ്ട് ഇംഗ്ലീഷ് വാക്കുകളുടെയെങ്കിലും അർത്ഥം പഠിക്കാനായിരുന്നു അത്. ക്ലബ് അംഗങ്ങൾ ഇത് വളരെ രസകരമായി കണ്ടെത്തി അത് നടപ്പിലാക്കാൻ തീരുമാനിച്ചു. ക്ലബ്ബ് അംഗങ്ങളുടെ പ്രിയപ്പെട്ട വിഷയത്തിൽ തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കുകയായിരുന്നു ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം. ഞങ്ങൾ ഒരു പ്രസംഗം അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നുറുങ്ങുകൾ നൽകിക്കൊണ്ട് ക്ലബ്ബിന്റെ ആദ്യ മീറ്റിംഗ് ഫലപ്രദവും അർത്ഥപൂർണ്ണവുമായിരുന്നു. ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപികയായ ഷീജ വാറുണ്ണിയും മറ്റ് ഇംഗ്ലീഷ് അധ്യാപകരായ ജിൻസിയും ബെല്ലയും ചേർന്ന് ക്ലബ്ബിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു. 12.30 ഓടെ യോഗം അവസാനിച്ചു.

ബാന്റ് ട്രൂപ്പ്

2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ 10:30 ന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി നവാഗതരെ സ്വാഗതം ചെയ്തു.

ഗാലറി