എം. ടി. എസ്. എസ്. യു. പി. എസ്. പുനലൂർ ബഥേൽ നരിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. ടി. എസ്. എസ്. യു. പി. എസ്. പുനലൂർ ബഥേൽ നരിക്കൽ
വിലാസം
നരിക്കൽ

നരിക്കൽ പി.ഒ.
,
കൊല്ലം - 691322
,
കൊല്ലം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽmtssupsnarickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്39267 (സമേതം)
യുഡൈസ് കോഡ്32130700507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ132
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു ജോർജ്
പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഓമനക്കുട്ടൻ
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജന
അവസാനം തിരുത്തിയത്
07-02-2024Abhishekkoivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ പുനലുരിനടുത്ത് നരിക്കലിൽ സ്ഥിതിചെയ്യ്യുന്ന വിദ്യാലയം ആണ് പുനലൂർ ബഥേൽ എം റ്റി എസ്സ് എസ്സ് യു പി സ്കൂൾ നരിക്കൽ .കൊട്ടാരക്കര ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ മേഖലയിൽ 96 വർഷം പിന്നിടുന്നു. 1926 ൽ വൈദികൻ പി . ഐ . ഗീവർഗീസ്‌ കത്തനാരുടെയും (ഹരിപ്പാട്ടച്ചൻ ) ആവിയോട്ടച്ചന്റെയും നേതൃത്വത്തിൽ വിദ്യാലയം സ്ഥാപിതമായി. മാർത്തോമ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിലുള്ള ഈ വിദ്യാലയം 1986 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ കാഴ്ച്ച വെയ്ക്കുന്ന ഈ വിദ്യാലയം നരിക്കൽ പ്രദേശത്തിന്റെ സാമൂഹിക സാസ്കാരിക മേഖലയിൽ നിർണ്ണായക സ്വാധീനം ആണ് നൽകുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന്റെ കരുത്താണ് .പ്രശാന്ത സുന്ദരമായ സ്കൂൾ അന്തരീക്ഷം സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ഈ വിദ്യാലയത്തിന്റെ നവതി ആഘോഷങ്ങൾ 2015 -2016 വർഷത്തിൽ സമുചിതമായി ആഘോഷിച്ചു. അതിന്റെ ഭാഗമായി ചിത്രരചനാ മത്സരം , പൂർവ്വ വിദ്യാർത്ഥി സമ്മേളനം, പൂർവ്വാധ്യാപക സമ്മേളനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ നടത്തുകയുണ്ടായി. ഇതോടൊപ്പം ഒരു നവതി സ്മരണിക പ്രസിദ്ധീകരിക്കുകയുണ്ടായി.

പ്രീപ്രൈമറി തലം മുതൽ ഏഴാം സ്റ്റാൻഡേർഡ് വരെ ഇംഗ്ലീഷ് & മലയാളം മീ ഡിയം ക്ലാസ്സുകളിൽ ഈ വർഷം (2021 -2022 ) 162 കുട്ടികൾ പഠിക്കുന്നു. പ്രീപ്രൈമറി മുതൽ പ്രഥമാധ്യാപകനെ കൂടാതെ 11 പേർ അധ്യാപകരായും അനധ്യാപകരായും പ്രവർത്തിക്കുന്നു. ശ്രീ. ബാബു ജോർജ് 2019 മുതൽ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് .ഈ വിദ്യാലയവും പരിസരവും ഒന്നര ഏക്കർ വിസ്‌തൃതിയിലാണ് സ്ഥിതി ചെയ്യുന്നത് . പ്രധാന കവാടത്തോട് ചേർന്ന് സ്കൂൾ ഗ്രൗണ്ട് സ്ഥിതി ചെയ്യ്യുന്നു. കുട്ടികൾക്കായി മനോഹരമായ പാർക്ക് ക്രമീകരിച്ചിട്ടുണ്ട്. യു. പി. വിഭാഗം, ഓഫീസ് , സ്റ്റാഫ് റൂം , ഇവ ഉൾപ്പെടുന്ന ഒരു കെട്ടിടവും. പ്രീപ്രൈമറി, പ്രൈമറി എന്നിവ ഉൾപ്പെടുന്ന മറ്റൊരു കെട്ടിടവുമാണ് പ്രധാന ഭാഗം. പുതുതായി ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട്. 2020മാർച്ച് 13 ന് കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ റൈററ് . റവ . ഡോ . യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ശിലാസ്ഥാപന കർമ്മം നിർവഹിച്ച പുതിയ കമ്പ്യൂട്ടർ ലാബിന്റെ കൂദാശ, 2021 ഡിസംബർ 23 ന് അഭിവന്ദ്യ തിരുമേനിയാൽ തന്നെ നിർവഹിക്കപ്പെട്ടു . പത്തുലക്ഷം രൂപ ചെലവിലാണ് ഈ കെട്ടിടം നിർമ്മിച്ചത്. ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിന് സഹായിച്ച മാനേജ്മെന്റ്, ലോക്കൽ ഇടവക, പൂർവ്വാധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ , അധ്യാപകർ, അഭ്യുദയകാംക്ഷികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ കരുതൽ പ്രശംസനീയമാണ്.

2019മുതൽ 2021 -2022 വരെ നിരവധി പുരോഗമന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. എൽപി വിഭാഗത്തിലെ ക്ലാസ് മുറികളുടെ തറ ടൈൽസ് പാകി വൃത്തിയാക്കി, ജനലുകൾ ഇരുമ്പുകമ്പിയും പട്ടയും ഉപയോഗിച്ച് ബലപ്പെടുത്തി, മെയിൻ ഹാളിലേക്ക് മെറ്റൽ സ്ക്രീൻ നിർമ്മിച്ചു , ഇളമ്പൽ ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ കമ്പ്യൂട്ടർ ലാബിലേക്കുള്ള ഫർണിച്ചറുകൾ വാങ്ങി, സൺഡേസ്കൂൾ സമാജത്തിന്റെ സഹായത്തോടെ സ്മാർട്ട് ക്ലാസ് മുറിയിലേക്കുള്ള ഫർണിച്ചറുകൾ ലഭിച്ചു, അതുകൂടാതെ ഇപ്പോൾ 25 ബഞ്ചും 25 ഡെസ്കും കൂടി പുതിയതായി നിർമ്മിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ പ്രഥമാധ്യാപകർ

ക്രമനമ്പർ മുൻ പ്രഥമാധ്യാപകർ കാലയളവ്
1 റ്റി .തോമസ് 1926-1930
2 പി .കെ. വർഗീസ് 1930-1934
3 ഐ .മത്തായി 1934-1974
4 എം.മറിയം ജോർജ് 1974-1986
5 എൽ.ശാമുവേൽ 1986-1988
6 പി .എം.തങ്കച്ചൻ 1988-1992
7 വൈ .ഏബ്രഹാം 1992-1994
8 സൂസമ്മ ഏബ്രഹാം 1994-1999
9 എം .ഡി. അലക്സാണ്ടർ 1999-2010
10 ഡി .ജോസ് 2010-2017
11 എം .ബാബു 2017-2019
12 ബാബു ജോർജ് 2019-



സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കലാ-കായിക രംഗങ്ങളിൽ ശ്രെദ്ധേയ മായനേട്ടങ്ങൾ കൈവരിക്കുവാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. എൽ .എസ്സ് . എസ്സ് . യു .എസ്സ് . എസ്സ് സ്കോളർഷിപ്പുകൾ നേടിയ കുട്ടികൾ ഈ സ്കൂളിനുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന്റെ കരുത്താണ് .

ഈ വിദ്യാലയത്തിൽ പഠിച്ച് പഠിയിറങ്ങിയവർ സ്വദേശത്തും വിദേശത്തും വിവിധ രംഗങ്ങളിൽ അഭിമാനകരമായ നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നതിൽ നമുക്ക് ഏറെ സന്തോഷിക്കാം.

  • പട്ടം സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോൺ കിഴക്കേക്കര
  • ഫാദർ ദാനിയേൽ കുരുവിള
  • കാഥികൻ രാജീവ് നരിക്കൽ
  • നാടൻപ്പാട്ട് കലാകാരൻ കലാഭവൻ തങ്കപ്പൻ കോട്ടവട്ടം
  • ഡെപ്യൂട്ടി കളക്ടർ Late.ജോർജ് ഈപ്പൻ
  • റിട്ട . ഡി .റ്റി . ഒ . രവീന്ദ്രൻ വട്ടക്കൈത
  • നിരവധി അധ്യാപകർ
  • കലാകാരന്മാർ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:9.0026686,76.7641956 |zoom=18}}