കണിച്ചുകുളം എസ്എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണിച്ചുകുളം എസ്എ എൽ പി എസ്
വിലാസം
കണിച്ചുകുളം

മാമ്മൂട് പി.ഒ.
,
686536
,
കോട്ടയം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0481 2475953
ഇമെയിൽsalps1928@gmail.com
കോഡുകൾ
സ്കൂൾ കോഡ്33342 (സമേതം)
യുഡൈസ് കോഡ്32100100501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജീഷ .എം. ഇട്ടി
പി.ടി.എ. പ്രസിഡണ്ട്അനു മോൾ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത കെ.ആർ
അവസാനം തിരുത്തിയത്
06-02-2024Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി

ഉപജില്ലയിലെ കണിച്ചുകുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  കണിച്ചുകുളം എസ്എ എൽ പി എസ്

ചരിത്രം

ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ ചങ്ങാനാശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ , മാടപ്പള്ളി പഞ്ചായത്ത് ആറാം വാർഡിലാണ് . ഏകദേശം ആറ് വർഷങ്ങൾക്ക് മുൻപ് രക്ഷാസൈന്യം എന്ന സഭാവിഭാഗം സ്ഥാപിച്ച സ്‌കൂൾ ആണിത് . 1900-1910 നു ഇടയ്ക്കാണ് ഈ സ്‌കൂൾ നിലവിൽ വന്നത് 928 നു ഈ സ്ഥാപനത്തിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടായി .1900-1910 നു ഇടയ്ക്കാണ് ഈ സ്‌കൂൾ നിലവിൽ വന്നത് . 1928 നു ഈ സ്ഥാപനത്തിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടായി ഇപ്പോഴും ഈ കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത് . 2017-2018 കാലഘട്ടത്തിൽ കെട്ടിടം നവീകരിച്ചു . ക്ലാസ്റൂമുകൾ ടൈൽസ് ഇട്ടു ഭംഗിയാക്കി . ബെഞ്ച് , ഡെസ്ക് ,കൊച്ചുകുട്ടികൾക് കസേരകൾ എന്നിവയോടുകൂടിയ മനോഹാരമായ 3 ക്ലാസ്റൂമുകൾ , ഓഫീസ്‌റൂം ,കിച്ചൻ , എന്നിവ വിദ്യാലയത്തിലുണ്ട് . ക്ലാസ് ചുവരുകൾ ഓരോ വർഷവും പെയിന്റ് അടിച്ചു മനോഹരമാക്കുന്നു . മനോഹരമായ ചിത്രങ്ങളും ചുവരുകളിൽ ഉണ്ട്. ഇന്നും സ്‌കൂളിൽ നല്ല പ്രവർത്തനങ്ങൾ നടക്കുന്നു .

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ ക്ലാസ്സ്മുറികൾ , ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. അതുപോലെ കളിസ്ഥലങ്ങൾ,പൂന്തോട്ടം , കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യം, ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് മെച്ചമായ ഒരു പാചകപ്പുരയുമുണ്ട്. തുടർന്നുവായിക്കുക .

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ കായിക മാനസിക , സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഒട്ടേറെ പാഠ്യേതര പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കുളിലുണ്ട് . അസ്സെംബ്ലി , വിദ്യാരംഗം കലാസാഹിത്യവേദി , ക്ലബ് പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ, പ്രവർത്തിപരിചയം, കായികവിദ്യാഭ്യാസം , ലൈബ്രറി പ്രവർത്തനങ്ങൾ .തുടങ്ങിയവയാണ് അവ . കോവിഡിന് മുൻപ് വരെ അസ്സെംബ്ലി കൃത്യമായി നടന്നിരുന്നു . കുട്ടികൾ നേതൃത്വം നൽകുന്ന അസ്സെംബ്ലി അവരുടെ അച്ചടക്കം , ചിട്ട , നല്ല ശീലങ്ങൾ എന്നിവ വളർത്തുന്നു . വിദ്യാരംഗം പ്രവർത്തനത്തിലൂടെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തുന്നതിനും മറ്റുകുട്ടികളുടെ കഴിവുകളെ കണ്ടെത്തി വളർത്തുന്നതിനും സഹായിക്കുന്നു .ക്ലബ് പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങൾ സങ്കടിപ്പിച്ചു പ്രസംഗ മത്സരം, ക്വിസ് എന്നിവ നടത്തുന്നു . പ്രവർത്തി പരിചയത്തിലൂടെ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വസ്തുക്കൾ നിർമ്മിക്കുന്നതിനും സാധ്യമാകുന്നു.

തനതുപ്രവർത്തനങ്ങൾ

സ്‌കൂളിൽ തനതു പ്രവർത്തനത്തിന്റെ ഭാഗമായി കൃഷിത്തോട്ട നിർമ്മാണം ,പൂന്തോട്ട നിർമ്മാണം , ശലഭോദ്യാനം എന്നിവ നടത്തുന്നു . 2019 അധ്യനവർഷത്തിൽ ഒരുപാട് കാര്ഷികബലങ്ങൾ ലഭിച്ചു . ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും കുട്ടികളും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ സജീവമായി പോകുന്നത് . 2021-2022 അധ്യനവര്ഷത്തില് ശലഭോദ്യാന നിർമ്മാണത്തിന്റെ ഭാഗമായി ശലഭം വന്നിരിക്കുന്നതും തേൻകുടിക്കുന്നതും മുട്ടയിടുന്നതുമായ ചെത്തി , ചെമ്പരത്തി, കിലുക്കാംപെട്ടി തുടങ്ങിയ ചെടികൾ ശേഖരിച്ചു സ്‌കൂളിന്റെ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു.  വളരെ സജീവമായി സ്‌കൂളിന്റെ തനതു പ്രവർത്തനങ്ങങ്ങൾ മുപോട്ടു പോകുന്നു.

വഴികാട്ടി

  • ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)

{{#multimaps:9.490551890475984, 76.61051545448149| width=800px | zoom=16 }}