സെൻറ്‍ റീത്താസ് എൽ പി എസ് മുടിക്കരായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ്‍ റീത്താസ് എൽ പി എസ് മുടിക്കരായി | |
---|---|
വിലാസം | |
മുടക്കിരായി കുറുപ്പംപടി പി.ഒ. , 683545 , എറണാകുളം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0484 2658315 |
ഇമെയിൽ | strithas27244@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27244 (സമേതം) |
യുഡൈസ് കോഡ് | 32081500202 |
വിക്കിഡാറ്റ | Q99509955 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 381 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എം എം |
പി.ടി.എ. പ്രസിഡണ്ട് | Biji |
എം.പി.ടി.എ. പ്രസിഡണ്ട് | Nisha |
അവസാനം തിരുത്തിയത് | |
04-02-2024 | SEBIN JOSEPH |
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ മുടക്കിരായി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ് സെന്റ്. റീത്താസ് എൽ പി സ്കൂൾ മുടക്കിരായി.
ചരിത്രം
അറിവിന്റെ അക്ഷര ഖനികളാണല്ലോ വിദ്യാലയങ്ങൾ. ഒരു ഭവനാന്തരീക്ഷം പോലെ സ്വാതന്ത്രമായും സ്വതസിദ്ധമായും വളരുവാൻ സാധിക്കുന്ന മാനസിക ഭാവമൊരുക്കുവാൻ വിദ്യാലയങ്ങൾക്ക് സാധിക്കുമ്പോൾ കുഞ്ഞുങ്ങൾ അവരുടെ സർഗ്ഗസിദ്ധികൾ അനായാസം പ്രകടമാക്കി വളർന്നുവരും. അറിവിന്റെ പാതയിലെ പ്രതിസന്ധികൾ എടുത്തു മാറ്റി വിദ്യാർഥിയുടെ യാത്ര സുഗമമാക്കുകയാണ് ഗുരു ധർമം.
75 സംവത്സരങ്ങൾക്കു മുൻപ് മലയാളവർഷം 1111 ഇടവം 14 ആം തീയതി സ്കൂൾ ആരഭിച്ചതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. അതായത് 1935 ജൂൺ 1 ന് ബഹുമാനപ്പെട്ട ലൂക്കാച്ചൻ ഞറളക്കാട്ടാണ് ഈ മഹത് സംരംഭത്തിനു തുടക്കമിട്ട വ്യക്തി. ശ്രീ. എ. ഔസേപ്പ് കളമ്പാടൻ, ശ്രീ. കെ. എം. മത്തായി കാടപ്പറമ്പിൽ ഇവർ ആദ്യ അധ്യാപകർ. 95 വിദ്യാർഥികൾ ആദ്യവർഷം സ്കൂളിലെത്തി. അവരിൽ 36 പെൺകുട്ടികൾ. ഒന്ന് രണ്ട് ക്ലാസുകൾ ഒരുമിച്ച് ആരംഭിച്ചു അന്നുവരെയുണ്ടായിരുന്ന കുടിപള്ളിക്കൂടത്തിലെ കുട്ടികൾ നേരിട്ട് രണ്ടാം ക്ലാസ്സിൽ പ്രവേശിച്ചു. തുടർന്ന് ശ്രീ. സി. പി. ഔസേപ്പ്,ശ്രീ.പി.എൻ. ഗോവിന്ദൻ നായർ എന്നിവരും അധ്യാപകരായി എത്തിച്ചേർന്നു.
1944 ൽ സ്ഥലം എം.ൽ. എ. ശ്രീ. കല്ലറക്കൽ കോരത്തരകന്റെ ശ്രമഫലമായി സ്കൂൾ ഗ്രാന്റ് ലഭിച്ചു തുടങ്ങി. 1946 ൽ പൂർണ പ്രൈമറിയായി അംഗീകരിക്കപ്പെട്ടു. 1953 ൽ സിസ്റ്റേഴ്സ് സ്കൂളിൽ പഠിപ്പിച്ചു തുടങ്ങി. സി. ജോവിറ്റ, സി. റെനി എന്നിവരായിരുന്നു ആദ്യ അധ്യാപികമാർ. 1954 ൽ സിസ്റ്റർ ജരാർദ് പ്രഥമാധ്യാപികയായി. തുടർന്ന് സി. ഹെലിയ, സി. പ്രാക്സിഡ, സി. വില്ലനോവ, സി. നിർമല, സി. എൽസ്സിജയിൻ, സി. ഡിവീന, സി. വിമല, എന്നിവർ പ്രധാനാധ്യാപകരായിരുന്നിട്ടുണ്ട്. 2009 ൽ സി. വിമല സ്ഥലം മാറിപ്പോവുകയും സി. റാണിജ ചുമതലയേൽക്കുകയും ചെയ്തു.(കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..)
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
വഴികാട്ടി
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27244
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ