ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര

14:19, 3 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ) (Rachana teacher (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2080211 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ ഉപജില്ലയിലെ പുറത്തൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ഗവ. അപ്പർ പ്രൈമറി സ്കൂൾ പുറത്തൂർ, പടിഞ്ഞാറേക്കര

ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര
വിലാസം
പടിഞ്ഞാറെക്കര

പടിഞ്ഞാറേക്കര പി.ഒ.
,
676562
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9846665996
ഇമെയിൽgupsppkara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19777 (സമേതം)
യുഡൈസ് കോഡ്32051000203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ‍‍‍‍ർ
ഉപജില്ല തിരുർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരുർ
ബ്ലോക്ക് പഞ്ചായത്ത്പുറത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുറത്തുർ
വാർഡ്പടിഞ്ഞാറേക്കര 18,19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംUP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ269
ആകെ വിദ്യാർത്ഥികൾ541
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുജീബ് റഹ്മാൻ വി എം
പി.ടി.എ. പ്രസിഡണ്ട്കമറുദ്ദീൻ വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സബ്ന
അവസാനം തിരുത്തിയത്
03-02-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

          മലപ്പുറം ജില്ലയിലെ തിരൂരിലെ പുറത്തൂർ ഗ്രാമത്തിലാണ് പുറത്തൂർ പടിഞ്ഞാറേക്കര സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം തൊണ്ണൂറ് വർഷത്തെ ചരിത്രമാണ് സ്കൂളിന് പറയാനുള്ളത്. തുടർ വായനയ്ക്ക് 
ഭൗതീകസാഹചര്യങ്ങൾ 
           ഏകദേശം ഒരു ഏക്കറോളം വരുന്ന സമചതുരകൃതിയിലുള്ള പുരയിടത്തിൽ വടക്കും തെക്കും ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടങ്ങളിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കുടുതൽ വായനയ്ക്ക് 

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി അക്ഷരക്കൂട്ടം എന്ന പേരിൽ  മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചു . വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നല്ല പിന്തുണയാണ് ഈ പരിപാടിക്ക് ലഭിച്ചത്. കുട്ടികളിൽ വളരെ നല്ല രീതിയിൽ ഒരു മുന്നേറ്റം നടത്താൻ കൂടി ഈ പരിപാടിയിലൂടെ സാധിച്ചു.2016 ലാണ് അക്ഷരകൂട്ടം സംഘടിപ്പിച്ചത്. കൂടുതൽ വായനയ്ക്ക്

പ്രധാന കാൽവെപ്പ്:

പുതിയ കാൽവെപ്പ്

1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു. ഇത് കുട്ടികൾക്ക് വലിയൊരു ആശ്വാസമായിരുന്നു.

2) സ്കൂളിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കണമെന്ന ഉത്തരവ് പ്രകാരം പിടിഎ യുമായി ചർച്ച ചെയ്തു സ്കൂൾ ഗ്രൗണ്ടിന്റെ വടക്ക് കിഴക്ക് മൂലയിൽ 5 സെന്റ് സ്ഥലത്ത് 2017- 18 അധ്യയനവർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആഘോഷമായിത്തന്നെ ജൈവവൈവിധ്യ ഉദ്യാനനിർമാണത്തിന് തുടക്കമിട്ടു. വിവിധതരം ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തി, ഉദ്യാനത്തിന് നടുവിൽ ആമ്പൽക്കുളം, ജൈവവേലി,എന്നിവ ചേർത്തു അതിമനോഹരമായ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു.

3) മലയാളത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികളെ ഓരോ ക്ലാസുകളിൽ നിന്നും കണ്ടെത്തി മലയാളഭാഷ പരിപോഷിപ്പി ക്കുന്ന തിനുവേണ്ടി മലയാളത്തിളക്കം എന്ന പദ്ധതി ആരംഭിച്ചു. രണ്ടുദിവസത്തെ ക്യാമ്പ് ചെയ്തായിരുന്നു ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നൽകി നടത്തിയ ഈ പദ്ധതി വളരെ വിജയകരമായി.

4) 2017 -2018 അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിൽ ഹൈ -ടെക് ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 45ഓളം കുട്ടികൾ ഈ ഹൈ -ടെക് ഇംഗ്ലീഷ് മീഡിയത്തിൽ ഉണ്ടായിരുന്നു.

5) ഹരിത കേരള മിഷൻ- ശുചിത്വ മാലിന്യ സംസ്കരണ ഉപ ദൗത്യത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനത്തിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകൾ ആക്കിമാറ്റുന്ന പ്രവർത്തനത്തിന്റെ ഫലമായി വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ജി.യു.പി.എസ്.പുറത്തൂർ പടിഞ്ഞാറേക്കര എന്ന നമ്മുടെ സ്കൂളിനെ ഹരിത ഓഫീസായി 2019- 2020 വർഷത്തിൽ പ്രഖ്യാപിച്ചു.

മൾട്ടിമീഡിയാ ക്ലാസ് റൂം

സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മുകളിലെ നിലയിലായി വിശാലമായ  ഹൈടെക് ലാബ്  ഒരുക്കിയിരിക്കുന്നു  .5 ഡസ്ക് ടോപ്പും ഡിജിറ്റൽ ബോർഡും പ്രൊജക്ടറും സജ്ജീകരിച്ചിരിക്കുന്നു. ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും ഉണ്ട്. ആവശ്യമെങ്കിൽ മറ്റു 10 ലാപ്ടോപ്പുകളും  ഉപയോഗിക്കാൻ വേണ്ട സ്ഥല സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരു ക്ലാസ് റൂമിൽ പ്രൊജക്ടർ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മറ്റ് എല്ലാ ക്ലാസ്സുകളിലും പ്രൊജക്ടറും ലാപ്ടോപ്പും ആവശ്യമായ സന്ദർഭങ്ങളിൽ സെറ്റ് ചെയ്യാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മാനേജ്മെന്റ്

ഗവണ്മെന്റ്

പ്രധാന അധ്യാപകർ

ക്രമനമ്പർ കാലഘട്ടം പ്രധാനാധ്യാപകന്റെ പേര്
1 2023- മുജീബ് റഹ്മാൻ എം വി
2 2022-2023 രാജേഷ് എം കെ
3 2021-2022 ഷീജ പി
4 2017-21 സുധാകരൻ ടി കെ
5 2015-17 ഗീത
6 2014-15 അബ്ദുൾറഷീദ്
7 2010-14 ശശികല
8 2009-10 ശ്രീനിവാസൻ 
9 2008-09 C.V.രത്നം
10 2006-07 M.V.രാജൻ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

           തിരൂര് ബസ്സ് സ്റ്റാന്റില് നിന്നും സ്കൂളിലേയ്ക്ക് വരാൻ മൂന്ന് പ്രധാന മാർഗ്ഗങ്ങളാണ്  ഉള്ളത്.
1) തുഞ്ചന് പറമ്പ് വഴി  
2) ഉണ്ണ്യാല് വഴി
3) ബി പി അങ്ങാടി വഴി. 

{{#multimaps:10.80989,75.90903 |zoom=18}}