സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ/എന്റെ ഗ്രാമം

കോടന്നൂർ
ത്യശ്ശൂർ ജില്ലയിലാണ് കോടന്നൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. കോടന്നൂർ എന്ന ഗ്രാമത്തിന് പ്രധാനമായും മൂന്ന് ഭാഗങ്ങൾ ആണ് ഉള്ളത്.
1. ചാക്യാർ കടവ്
2. താണിക്ക്യ മുനയം
3. ശാസ്താംകാവ്
കായലോരങ്ങൾ അതിരിട്ട കാർഷിക ഗ്രാമം. ചെമ്മൺ പാതകൾക്കിരുവശവും തെങ്ങിൻ തോപ്പുകൾ, വാഴത്തോട്ടങ്ങൾ, വയലേലകൾ, കുറുനരികൾ കൂടുകൂട്ടുന്ന കുന്നിൻ പുറങ്ങൾ. കാർഷിക സംസ്ക്കാരം ഹൃദയത്തുടിപ്പാക്കിയ ഗ്രാമീണർ.