ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ്. കേരളത്തിലെ ശബരിമല ക്ഷേത്രവുമായി മുണ്ടക്കയത്തെ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് , പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോരുത്തോടിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് കുഴിമാവ് . അഴുത നദി ( പമ്പയുടെ പോഷകനദി ) ഈ ഗ്രാമത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്നു. കണമല , വണ്ടൻപാതൽ , മുണ്ടക്കയം, പനക്കച്ചിറ എന്നിവയാണ് സമീപ സ്ഥലങ്ങൾ .

ഏകദേശം 68 വർഷങ്ങൾ മാത്രം പഴക്കമുള്ള ആദിവാസികളും കുടിയേറിവന്ന ദളിതരും, കർഷകരും, കർഷക തൊഴിലാളികളും കാടിനെ നാടാക്കിയ ഗ്രാമമാണ് ഇന്നത്തെ കുഴിമാവ്..

ഭൂമിശാസ്ത്രം

പ്രകൃതി രമണീയമായ കാനനങ്ങളും, മലകളും, മലകളുടെ നെറുകയിൽ നിന്നും കാനനഛായയിലൂടെ ഒഴുകിയെത്തുന്ന അരുവികളും, തോടുകളും, കിളികളുടെ കളകള സംഗീതവും, വന്യ മൃഗങ്ങളുടെ ശബ്ദ കോലാഹലങ്ങളും, ഔഷധ സസ്യങ്ങളുടെ സുഗന്ധവും വഹിച്ചുകൊണ്ട് ദല മർമ്മരങ്ങളുടെ താളമേളത്തോടെയെത്തുന്ന മന്ദമാരുതനും, പച്ചപ്പട്ടു വിരിച്ച പുൽമേടുകളും താണ്ടി വനങ്ങളുടെ നടുവിലൂടെ അനേകം മാലിന്യങ്ങളും പാപങ്ങളും കഴുകി അഴകിലൊഴുകുന്ന പുണ്യപു ഴയായ അഴുതയാർ ഒഴുകിയെത്തുന്നു.

ജനകോടികളുടെ ശരണ മന്ത്രങ്ങളാൽ മുഖ രിതമായ അഴുതയാറിന്റെ തീരത്ത് കോട്ടയം ജില്ല യിൽ, കാഞ്ഞിരപ്പള്ളി താലൂക്കിൽ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ, കോരുത്തോട് വില്ലേജിൽ കോരുത്തോട് പഞ്ചായത്തിന്റെ 7-ാം വാർഡിൽ കുഴി മാവ് എന്ന സ്ഥലത്ത് ഉദയസൂര്യന്റെ ചെങ്കതിരേറ്റ് ഉദിച്ചുയർന്ന് നാടിനും നാട്ടാർക്കും അക്ഷരവെട്ടം പകർന്ന് കുഴിമാവ്, മൂഴിക്കൽ, മുക്കു ഴി, ആനക്കല്ല്, തടിത്തോട്, കുറ്റിക്കയം, കോരുത്തോട് പ്രദേശങ്ങളുടെ അണയാത്ത വിളക്കായി മാറിയ ഹരി ജൻ വെൽഫെയർ സ്കൂൾ എന്ന വിദ്യാലയം ജന്മ മെടുത്തു.

അഴുതയാർ,കുഴിമാവ്

ഏകദേശം 68 വർഷങ്ങൾ മാത്രം പഴക്കമുള്ള ആദിവാസികളും കുടിയേറിവന്ന ദളിതരും, കർഷകരും, കർഷക തൊഴിലാളികളും കാടിനെ നാടാക്കിയ ഗ്രാമമാണ് ഇന്നത്തെ കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ്..

പ്രസിദ്ധം

ധോണാചാര്യ കെ.പി.തോമസിന്റെ നേതൃത്വത്തിൽ കോരുത്തോട് സി.കെ.എം സ്‌കൂൾ 15 വർഷമായി അത്‌ലറ്റിക്‌സിൽ ദേശീയ ചാമ്പ്യന്മാരായിരുന്നു എന്നതിനാൽ കോരുത്തോട് ഇന്ത്യൻ അത്‌ലറ്റിക് ചരിത്രത്തിൽ പൈതൃകമായി അഭിമാനിക്കുന്നു.