ജി യു പി എസ് കൊടൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊടൽ നടക്കാവ്‌

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവിനടുത്തുള്ള ഒരു ഗ്രാമമാണ് കൊടൽ നടക്കാവ്

കോഴിക്കോട് സിറ്റിയിൽ നിന്നും 10 km അകലെയാണ് കൊടൽ നടക്കാവ് സ്ഥിതി ചെയ്യുന്നത് . കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാന റോഡ് ആയ എയർപോർട്ട് റോഡ് കടന്നു പോകുന്നത് ഈ ഗ്രാമം വഴിയാണ്. കൊടൽ നടക്കാവിൽ നിന്ന് എയർപോർട്ട് റോഡ് വഴി തെക്കു 5km അപ്പുറം രാമനാട്ടുകരയും 8km വടക്കു സഞ്ചരിച്ചാൽ തൊണ്ടയാട് ബൈപാസ്സിലും എത്തി ചേരാം.


പൊതുസ്ഥാപനങ്ങൾ

1.വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി യു പി എസ് കൊടൽ നടക്കാവ്

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ എൽപി യുപി തല വിദ്യാലയമാണ് ജി യു പി എസ് കൊടൽ . 1930 ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. LKG, മുതൽ 7 വരെയുള്ള ഈ സ്കൂൾ എ ഇ ഓ റൂറലിലാണ് ഉൾപ്പെടുന്നത് . GUPS KODAL

3300 ഓളം ബുക്കുകളുള്ള ലൈബ്രറി സ്കൂളിന്റെ സ്വകാര്യ അഹങ്കാരമാണ് . ആയിരത്തിനു മുകളിൽ കുട്ടികളുള്ള ഈ സ്കൂളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളും കെട്ടിടങ്ങളുമുണ്ട് .

2.പോലീസ് സ്റ്റേഷൻ POLICE STATION

    1990 യിലാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് . കൊടൽ നടക്കാവിലെ പരപ്പറക്കുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .

ഒളവണ്ണ

കോഴിക്കോട് ജില്ലയിലെ ജനസംഖ്യയിൽ മുന്നിലാണ് ഒളവണ്ണ പഞ്ചായത്ത്.ഹൈലൈറ്റ് മാള് ഉൾപ്പെടെ കൂടുതൽ വാണിജ്യ സംരംഭങ്ങൾ ഈ പഞ്ചായത്തിൽ ഉള്ളതിനാൽ വരുമാനവും കൂടുതലുള്ള പഞ്ചായത്ത് തന്നെയാണ് ഒളവണ്ണ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊടൽ നടക്കാവ് ജിയുപി സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വളരെ മുന്നിലാണ്.നാഷണൽ ഹൈവേ ബൈപാസ് റോഡ് പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഈ സ്കൂൾ ഇനിയും കൂടുതൽ ശ്രദ്ധി ക്കപെടും എന്നത് ഒരു വസ്തുതയാണ്.കോഴിക്കോട് ജില്ലയിലെ തന്നെ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞ ഗാർഹിക വാണിജ്യ സമുച്ചയം ലാൻഡ്‌മാർക് ട്രേഡ് സെന്റർ ഒളവണ്ണ പഞ്ചായത്തിലാണ് നിർമാണം പൂർത്തീകരിച്ചുവരുന്നത്.


ജനകീയ ആരോഗ്യ കേന്ദ്രം

ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ആളുകൾക്ക് ഏറ്റവും നല്ല ചികിത്സ ഇവിടെ ലഭ്യമാകുന്നു .


ആരാധനാലയം

പന്തീരാങ്കാവിലെ വളരെ പുരാതനവും പ്രശസ്തവും ആയ ക്ഷേത്രമാണിത് .