സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/എന്റെ ഗ്രാമം
തോപ്പ്,തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു മത്സ്യബന്ധന ഗ്രാമമാണ് തോപ്പ്.അറബിക്കടലും,വിമാനത്താവളവും ഈ പ്രദേശത്തിന്റെ അലങ്കാരമാണ്.തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽപ്പെട്ട ഒരു തീരദേശ ഗ്രാമമാണിത്.കടലിനടുത്ത് സ്ഥിതി ചെയ്യുന്ന,മത്സ്യബന്ധനം പ്രധാന ജീവനോപാധിയായി സ്വീകരിച്ചിട്ടുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശം കൂടിയാണിത്. വിശുദ്ധ അന്നയുടെ ചരിത്രപ്രധാനമായ ഒരു ദേവാലയവും അതിപുരാതനമായ നൽമരണമാതാവിന്റെ കുരിശടിയും ഇവിടത്തെ സംസ്കാര സമ്പന്നതയാണ്. പല കായികതാരങ്ങളെയും വാർത്തെടുക്കാൻ ഈ പ്രദേശത്തിന്റെ കടൽത്തീരം വഴിതെളിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിൽ അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമായ ശംഖുമുഖത്തിനടുത്താണ് തോപ്പ് എന്ന് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്.തെങ്ങിൻ തോപ്പുകൾ തിങ്ങി നിറഞ്ഞിരുന്നതിനാൽ പിൽക്കാലത്ത് ഈ പ്രദേശത്തിന് തോപ്പ് എന്ന പേര് ലഭിച്ചു.