സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/എന്റെ ഗ്രാമം
തോപ്പ്,തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിലെ ഒരു കൊച്ചു മത്സ്യബന്ധന ഗ്രാമമാണ് തോപ്പ്.അറബിക്കടലും,വിമാനത്താവളവും ഈ കൊച്ചു പ്രദേശത്തിന്റെ
അലങ്കാരമാണ്.തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽപ്പെട്ട ഒരു തീരദേശ ഗ്രാമമാണ് തോപ്പ്.കടലിനടുത്ത് സ്ഥിതി ചെയ്യുന്ന,മത്സ്യബന്ധനം പ്രധാന ജീവനോപാധിയായി സ്വീകരിച്ചിട്ടുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണിത്.