സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/എന്റെ ഗ്രാമം
ചിങ്ങപുരം
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ മൂടാടി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട്--കണ്ണൂർ ദേശീയ പാതയിൽ നന്തിബസാർ പള്ളിക്കരറോഡിൽ രണ്ടു കിലോമീറ്റർ അകലെയാണ് ചിങ്ങപുരം സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- സി.കെ.ജി.എം.എച്ച്.എസ്സ്,ചിങ്ങപുരം.
ആരാധനാലയങ്ങൾ
ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും ആചാരാനുഷ്ടാനങ്ങളുടെ ചിട്ടയായ നടത്തിപ്പുകൊണ്ടും വടക്കേമലബാറിൽ ഏറെ പ്രശ്തമായ പൗരാണിക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിങ്ങപുരം. പണ്ട് ഇവിടെ ഏറെ സിംഹങ്ങൾ ഉണ്ടായിരുന്നു എന്നതിനാൽ ഈ ഒരു പ്രദേശം സിംഹപുരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ചിങ്ങപുരം എന്നായി തീർന്നു .
ഏറെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്ന് സ്കൂൾ മുറ്റത്തു മൂന്ന് തറകൾ കാണപ്പെടുന്നു എന്നുള്ളതാണ് . ഇത് കൊങ്ങന്നൂർ ക്ഷേത്രത്തിന്റെയും ,കിഴുർ ശിവക്ഷേത്രത്തിന്റെയും ,ലോകനാർകാവ് ക്ഷേത്രത്തിന്റെയുമാകുന്നു.ആറാട്ട് ദിവസം അവിടെയുള്ള ദൈവസാന്നിധ്യം ഇവിടേയ്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസും. അന്ന് ഭക്തജനങ്ങൾ സ്കൂൾ മുറ്റത്തു നിരന്നുനിന്നുകൊണ്ട് ആ ഉത്സവദിനത്തിൽ ആറാടുന്ന കാഴ്ചയും വെടിക്കെട്ട് പൂരവും കാണാൻ സാധിക്കുന്നു .