ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
17:03, 23 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്. എ. എം. ഗവൺമെന്റ് എം. ആർ. എസ്. എസ്. വെള്ളായണി/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്ന താൾ ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


മാനവന്റെ സുസ്ഥിതിയ്ക്കിന്നു വേണ്ടത്
പരിസ്ഥിതിയെന്ന സത്യമറിഞ്ഞു കൊള്ളുക
മാനവനുമാത്രമല്ല സർവ്വ ജീവനും
പാരിൽ പരിസ്ഥിതി സുഖം പകർന്നിടും
പുഴയിലേയ്ക്കും വഴിയിലേയ്ക്കു മിനിയൊരിക്കലും
വലിച്ചെറിഞ്ഞിടല്ലേയൊരു മാലിന്യവും
വനത്തിലേയ്ക്കും കടലിലേയ്ക്കു മിനിയൊരിക്കലും
വലിച്ചെറിഞ്ഞിടല്ലേയൊരു പാഴ് വസ്തുവും
കൃഷിയിടത്തിൽ വേണ്ടിനിരാസവളങ്ങൾ
ചെടികളിൽ തളിയ്ക്കരുതേ കീടനാശിനി
പാറകളെ പൊട്ടിച്ചും മണൽ വാരിയും
മലകളെയും പുഴകളെയും കൊന്നിടല്ലേ
പൗരബോധമുള്ളൊരു തലമുറയാകാൻ
രാഷ്ട്ര ബോധമോടെയീ മണ്ണിൽ വളരാം
നാളെയുടെ പുത്തൻ തലമുറയ്ക്ക്
പരിസ്ഥിതി സംരക്ഷണം ജീവിത ലക്ഷ്യമാക്കാം.

അഗിന.സി
9A ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂൾ വെള്ളായണി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത