ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണയുടെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 23 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗണപത്എ യു പി സ്ക്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണയുടെ സ്വപ്നം എന്ന താൾ ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണയുടെ സ്വപ്നം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ സ്വപ്നം

ഞാൻ കൊറോണ വൈറസാണ്. ചൈന എന്ന രാജ്യത്തിലൂടെ ജന്മമെടുത്തവൻ. മനുഷ്യരെ പിടികൂടി നശിപ്പിക്കാൻ വന്നവനാണ് ഞാൻ. എങ്ങനെയെന്നു നിങ്ങൾക്കറിയേണ്ടേ. എന്തെങ്കിലും ജീവിയുടെ ശരീരത്തിൽ കയറി ഒളിക്കും . ആ ജീവികളാണ് (പന്നി, ഈനബേച്ചി, എലി, വവ്വാൽ, പെരുച്ചാഴി )അങ്ങനെ ഒരു ദിവസം ചൈനയിലെ വേട്ടക്കാരൻ കാട്ടിലെത്തി. മൃഗങ്ങളെ ഓരോന്നായി വെടി വെച്ചു കൊന്നു. ഞാൻ പാർത്തിരുന്ന പന്നി ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞാൻ ആകെ പേടിച്ചു വിറച്ചു. ഞാൻ നശിക്കാൻ പോവുന്നു എന്ന് പറഞ്ഞു ആർത്തു കരഞ്ഞു. വേട്ടക്കാരന് എന്റെ കരച്ചിൽ കേൾക്കാൻ കഴില്ലല്ലോ !വേട്ടക്കാരൻ എല്ലാം മൃഗങ്ങളെയും സിറ്റിയിൽ കൊണ്ട് പോയി വിറ്റു ആ മാംസവില്പനക്കാരൻ എല്ലാം മൃഗങ്ങളെയും വെട്ടി മുറിച്ച കൂട്ടത്തിൽ ആ പന്നിയെയും വെട്ടി മുറിച്ചു. എന്നിട്ട് വയറുകീറി അവശിഷ്ട്ടങ്ങൾ എടുത്തു കളഞ്ഞു. ആ തക്കം നോക്കി മാംസവില്പനക്കാരന്റെ കയ്യിൽ കയറി പറ്റി. ആ കൈ കൊണ്ട് മൂക്ക് ചൊറിയുകയും ചെയ്തു. ഞങ്ങൾ അങ്ങനെയാണ് ഓരോരുത്തരുടെയും ശരീരത്തിൽ കയറി പറ്റുന്നത്. ഞങ്ങൾ ശരീരത്തുണ്ട് എന്ന് അറിയുന്നത് 14 ദിവസം കഴിഞ്ഞാണ്. അങ്ങനെ 14ദിവസം കഴിഞ്ഞപ്പോൾ മാംസവില്പനക്കാരന് സുഖമില്ലാതായി. അങ്ങനെ അയാളുടെ വീട്ടിലും അയല്പക്കത്തും പന്നിയിറച്ചി വാങ്ങിയ ആളുകളുടെ വീട്ടിലും പകർന്നു പിടിച്ചു. മാംസവില്പനക്കാരൻ ഹോസ്പിറ്റലിൽ അഡ്മിറ്റായി.അങ്ങനെ ഞാൻ ഡോക്ടറുടെ കൈകളിലേക് കയറി. അങ്ങനെ ഓരോരുത്തരുടെയും കൈകളിലേക്ക് പകർന്നു പിടിച്ചു. അങ്ങനെ നമ്മുടെ സ്വന്തം നാടായ കേരളത്തിലേക്ക് ഞാൻ പകർന്നു. ചൈനയിൽ ഞാൻ പകർന്നപ്പോൾ ഞാൻ ഉദ്ദേശിച്ചത് പോലെ അവിടെ മരണ കൂട്ടായ്മ തുടങ്ങി കൊണ്ടേയിരുന്നു. പക്ഷെ കേരളത്തിൽ ഞാൻ പകർന്നു അവിടെയുള്ളവർ എന്നോട് ശക്തമായി പ്രതിരോധിക്കാൻ തുടങ്ങി.കഷ്ടപ്പെട്ട് ഒരാളുടെ ശരീരത്തിൽ കയറിപെട്ടാലും അവർ അവിടെന്ന് രക്ഷപ്പെട്ടുവരും. കേരളത്തിലെ മലയാളികൾ കൈ കഴുകയും തൂവാലകൊണ്ട് മൂക്ക് കെട്ടുകയും ചെയ്തു.മലയാളികളോട് പൊരുതി ജയിക്കാൻ എനിക്ക് കഴിയില്ല. അങ്ങനെ മലയാളികളുടെ ഇടയിൽ കൊറോണ എന്ന ഞാൻ നശിച്ചു കൊണ്ടേയിരുന്നു. നിപയെ കൊന്നത് പോലെ അവർ എന്നെയും നശിപ്പിക്കും. എന്റെ വലിയ സ്വപ്നമായിരുന്നു മനുഷ്യരെ നശിപ്പിക്കുക എന്നുള്ളത്. ഞാൻ പല രാജ്യങ്ങളിലും വ്യാപിച്ചു. കേരളത്തിൽ ഞാൻ പരാജയപ്പെട്ടു. കേരളം ഒറ്റകെട്ടായി പ്രതിരോധിക്കാൻ തുടങ്ങി.

അംജദ് നഹാസ് ടി കെ
5 C ഗണപത് എ യു പി സ്ക്കൂൾ, രാമനാട്ടുകര
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കഥ