ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/സൗകര്യങ്ങൾ

14:50, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsmulloorpanavila (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ലാബ്

പരീക്ഷണങ്ങൾ ക്ലാസ്സുകളിൽ സുഗമമായി നടത്തുന്നതിലേയ്ക്കായി വളരെ മികച്ച സയൻസ് ലാബും ക്ലാസ് ലാബും സജ്ജീകരിച്ചിട്ടുണ്ട്. ലാബിലെ എല്ലാ ഉപകരണങ്ങളും കുട്ടികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായ പരീക്ഷണങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്നു.

സയൻസ് പാർക്ക്

പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 51 ഉപകരണങ്ങളാണ് സയൻസ് പാർക്കിൽ സജ്ജീകരിച്ചിട്ടുളളത്. വിവിധതരം പ്രവർത്തനങ്ങൾക്കായി എല്ലാ കുട്ടികളും സയൻസ് പാർക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്.

ജൈവവൈവിധ്യ ഉദ്യാനം

ഫലവൃക്ഷങ്ങൾ ഉൾപ്പെടെ നിരവധി ഔഷധച്ചെടികൾ ജൈവവൈവിധ്യ ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയും പരിപാലിച്ചു പോവുകയും ചെയ്യുന്നു. ഓരോ ചെടിയുടെയും പൂർണവിവരങ്ങൾ അടങ്ങിയ ജൈവവൈവിധ്യ രജിസ്റ്റർ കുട്ടികൾ തയ്യാറാക്കി സ്കൂളിൽ പ്രകാശനം ചെയ്തിട്ടുണ്ട്.

ഗണിതലാബ്

ചതുഷ്ക്രിയകൾ കുട്ടികൾക്ക് പരിചയപ്പെടുത്താനായി എല്ലാ ഉപകരണങ്ങളും അടങ്ങിയ ഗണിതലാബ് സ്കൂളിൽസജ്ജീകരിച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഗണിത മൂലകൾ ക്ലാസ്സുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

മറ്റു സൗകര്യങ്ങൾ

  • സയൻസ് കോർണർ, മാത്സ് കോർണർ തുടങ്ങി എട്ട് കോർണറുകൾ ക്രമീകരിച്ച പ്രീ -പ്രൈമറി ക്ലാസ്സുകൾ
  • ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് - മലയാളം മീഡിയം
  • ശിശു സൗഹൃദ ക്ലാസ്സ്മുറികൾ
  • ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകൾക്കായി പുതിയ ഇരുനില മന്ദിരം
  • ഭിന്നശേഷി കുട്ടികൾക്കുളള റാമ്പ് ആന്റ് റെയിൽ സംവിധാനം
  • സ്കൂൾബസ്സ് സൗകര്യം
  • ഗേൾസ് ഫ്രണ്ട് ലി ടോയ് ലെറ്റ് സംവിധാനം
  • ഭിന്നശേഷി കുട്ടികൾക്കുളള പ്രത്യേക ടോയ് ലെറ്റ് സംവിധാനം
  • കളിസ്ഥലം ‍
  • ഡൈനിംഗ് ഹാൾ
  • കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായുളള ഹാൾ.
  • കുട്ടികളുടെ സർഗവാസന പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തി പരിചയ ക്ലാസുകൾ.
  • ടാലന്റ് ലാബ്
  • ലൈബ്രറി സൗകര്യം
  • ക്ലാസ് ലൈബ്രറികൾ
  • IT ലാബ്
  • പഠന നിലവാരം മെച്ചപ്പെടുത്താൻ ICT സൗകര്യം
  • വായനശീലം വളർത്തുന്നതിനായി മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങളുടെ പാരായണ സൗകര്യം