ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുല്ലൂർപ്രദേശത്തെ ഏക സർക്കാർ യു.പി.വിദ്യാലയമാണ് ഗവ.യു.പി.എസ്.മുല്ലൂർ പനവിള. പനനിന്ന പുത്തൻവീട്ടിൽ ശ്രീ നാരായണൻ നാടാർ 1888 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ.

സമീപ പ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങളില്ലാതിരുന്ന അക്കാലത്ത് തന്റെ വികലാംഗയായ മകൾ കാർത്ത്യായനിക്ക് വിദ്യാഭ്യാസം ചെയ്യാനാണ് സ്കൂൾ ആംഭിച്ചത്. 18 സെന്റ്‍ ഭൂമിയിൽ വെട്ടുകല്ലുകൊണ്ടുളള ചുമരുകളും ഓലമേഞ്ഞതുമായ ഒരു ഷെഡ്ഡിലായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം. നാരായണൻ നാടാരുടെ കുടുംബപേരായ പനവിള എന്ന നാമം ചേർത്ത് പനവിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. പരമേശ്വരൻ നായർ ആയിരുന്നു സ്കൂളിലെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. വാഹന സൗകര്യം പരിമിതമായിരുന്ന അക്കാലത്ത് പരമേശ്വരൻ നായരേയും കുടുംബത്തേയും സ്കൂളിനടുത്തു തന്നെ താമസ സൗകര്യം നൽകി പാർപ്പിക്കുകയാണ് ഉണ്ടായത്. 1942-ൽ നാരായണൻ നാടാരുടെ മരണത്തെത്തുടർന്ന് ജ്യേഷ്ഠപുത്രനായ ശ്രീ.കേശവൻ നാടാർ 1947-48 അദ്ധ്യയന വർഷത്തിൽ തന്റെ പേരിലുണ്ടായിരുന്ന പനവിള സ്കൂൾ ഒരു രൂപ ഇഷ്ടദാന പ്രതിഫലമായി കൈപ്പറ്റി സർക്കാറിന് കൈമാറി. 1965-66 ൽ ഗവ.യു.പി.എസ് പനവിള എന്ന് പുനർനാമകരണം ചെയ്യുകയും യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. 1962-63 ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു. വിഴിഞ്ഞം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കൊച്ചുകൃഷ്ണൻ നാടാരുടെ സഹായത്തോടു കൂടി പരിസരത്തുളള വസ്തുക്കൾ വാങ്ങി സ്കൂളിനോട് ചേർക്കുകയും ചെയ്തു. 56 സെന്റ്‍ സ്ഥല വിസ്തീർണ്ണത്തിലുളള സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത് ശ്രീമാൻ ഗംഗാധരൻ നാടാർ പ്രധാന അദ്ധ്യാപകനായി വരുന്നതോടുകൂടിയാണ്.