ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

വിദ്യാരംഗം കലാസാഹിത്യ ക്ലബ്

കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, ന്യൂസ് പേപ്പർ ക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു.

മലയാളം ക്ലബ്

മലയാളത്തിളക്കം, വായനാ വാരത്തോടനുബന്ധിച്ചുളള പ്രവർത്തനങ്ങൾ, ബാലസാഹിത്യ പ്രവർത്തകരുടെ ക്ലാസ്സുകൾ, സെമിനാറുകൾ, വിവിധ സാഹിത്യ മത്സരങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം.

ഇംഗ്ലീഷ് ക്ലബ്

വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, വായനാക്കാർഡ് നിർമ്മാണം, ഇംഗ്ലീഷ് അസംബ്ളി, ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം.

ഹിന്ദി ക്ലബ്

ദിനാചരണ പ്രവർത്തനങ്ങൾ, ഹിന്ദി ദിവസ് ആഘോഷ പരിപാടികൾ, വായനാ കാർഡ് നിർമാണ പ്രവർത്തനങ്ങൾ, വായനാപ്രവർത്തനങ്ങൾ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ, ഹിന്ദി ഫെസ്റ്റ്, കലോത്സവങ്ങളിൽ സജീവ സാന്നദ്ധ്യം, ആഴ്ചയിൽ ഒരിക്കൽ ഹിന്ദി അസംബ്ളി.

ഹിന്ദി ഫെസ്റ്റ് പോലുളള പരിപാടികളിൽ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഗണിത ക്ലബ്

ന്യൂമാത്സ് സ്കോളർഷിപ്പ് പരീശീലനം, ഉല്ലാസ ഗണിതം, വീട്ടിൽ ഒരു ഗണിത ലാബ്, ഗണിതകിറ്റ് നിർമാണം, സെമിനാർ, ക്വിസ് മത്സരങ്ങൾ, പസിൽസ്, ഗെയിംസ്, പാറ്റേൺസ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിത ശാസ്ത്ര മേളകളിൽ സജീവ പങ്കാളിത്തം.

ശാസ്ത്ര ക്ലബ് ‍

ശാസ്ത്ര ക്ലബിന്റെ കീഴിൽ വിവിധ ശാസ്ത്ര മത്സരങ്ങൾക്കുളള പരീശീലനം നടക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ സ്റ്റിൽ മോഡലിന് നാലാം സ്ഥാനവും എക്സ്പിരിമെൻറ് , വർക്കിംഗ് മോഡൽ എന്നിവയിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. പരിസ്ഥിതിദിനം, ചാന്ദ്രദിനം, ശാസ്ത്രദിനം, ബഹിരാകാശ വാരം തുടങ്ങി എല്ലാ ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി സംഘടിപ്പിക്കുന്നു.

ക്ലബ്ബിന്റെ മറ്റു പ്രവർത്തനങ്ങൾ - ശാസ്ത്രമേളകളിൽ സജീവ സാന്നിദ്ധ്യം, പോസ്റ്റർ നിർമ്മാണം, റോക്കറ്റ് നിർമാണവും പ്രദർശനവും, ചുമർപത്രിക, പരീക്ഷണങ്ങൾ, പ്രോജക്ട്, ക്വിസ് മത്സരം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ നിർമാണം, ഫീൽഡ് ട്രിപ്പുകൾ, ഇൻസ്പെയർ അവാർ‍ഡ്

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ദിനാചരണം, വൃക്ഷതൈ നടൽ, ഔഷധതോട്ട നിർമ്മാണം, പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, ജൈവ വൈവിധ്യ ഉദ്യാന സംരക്ഷണം, പരിസ്ഥിതി ക്വിസ്, പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജനം.

കാർഷിക ക്ലബ്

കുട്ടികളിൽ കൃഷിയിൽ താത്പര്യം ജനിപ്പിക്കുന്നതിനായി കൃഷിഭവന്റെ സഹായത്തോടെ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കൂടാതെ കാർഷക ദിനാചരണം, പച്ചക്കറി വിത്ത് വിതരണം തുടങ്ങിയവയും നടന്നുവരുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്

വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം, ഫീൽഡ് ട്രിപ്പുകൾ, പഴയകാല വീട്ടുപകരണ ശേഖരണവും പ്രദർശനവും, പ്രാദേശിക ചരിത്രരചന, ക്വിസ്, സെമിനാറുകൾ.

പ്രവൃത്തി പരിചയ ക്ലബ്

മേളകളിൽ സജീവ പങ്കാളിത്തം, ബി.ആർ.സി അദ്ധ്യാപകരുടെ വിദഗ്ധ ക്ലാസ്സുകൾ, പേപ്പർ ബാഗ് നിർമ്മാണം.

ഗാന്ധിദർശൻ

ഗാന്ധിജയന്തി ദിനാചരണ പ്രവർത്തനങ്ങൾ, ഗാന്ധി ക്വിസ്, പ്രസംഗം, സ്വാതന്ത്ര്യ സമരസേനാനികളു‍ടെ ജീവചരിത്ര രചനയും ചിത്ര പ്രദർശനവും, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ഗാന്ധി സൂക്ത ആലാപനം.