ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ/2023-24
സോഷ്യൽ സയൻസ് ക്ലബ്
കുട്ടികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുന്നതിനായി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, ആനുകാലിക സംഭവങ്ങളുടെ പത്രകട്ടിംഗുകൾ, ബുളളറ്റിൻ ബോർഡിൽ ദിനാപചരണ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും പ്ലക്കാർഡുകൾ സ്കൂളിൽ സ്ഥാപിക്കുകയും ചെയ്യുന്നു.
ഇംഗ്ലീഷ് ക്ലബ്
കുട്ടികളിൽ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിലേയ്ക്കായി കഥാരചന, കവിതാരചന, ഉപന്യാസ രചന, പ്രസംഗമത്സരം എന്നിവയും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിലേയ്ക്കായി ക്വിസ് മത്സരവും നടത്തിവരുന്നു. വായനാശീലം വർദ്ധിപ്പിക്കുന്നതിലേയ്ക്കായി ക്ലാസ് ലൈബ്രറിയിൽ പല വിഭാഗങ്ങളിലുളള ഇംഗ്ലീഷ് പുസ്തകങ്ങൾ ഉറപ്പാക്കുന്നു. കുട്ടികളുടെ ഇംഗ്ലീഷ് രചനകൾ അടങ്ങിയ ഇംഗ്ലീഷ് മാഗസീൻ സ്കൂളിൽ പ്രകാശനം ചെയ്യുന്നു.
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്ര ചിന്ത വളർത്താൻ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ, ദിനപ്രാധാന്യം അവതരിപ്പിക്കൽ, ദിനാചരണങ്ങൾ സംഘടിപ്പിക്കൽ, നിരീക്ഷണ പരീക്ഷണങ്ങൾ, ഫീൽഡ് ട്രിപ്പ് എന്നിവ നടത്തിവരുന്നു. ശാസ്ത്ര പാർക്കിലെയും ശാസ്ത്രലാബിലെയും ഉപകരണങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. നിരവധി പരീക്ഷണങ്ങളുടെ പരീക്ഷണക്കുറിപ്പ് ഉൾപ്പെടുത്തി ലഘുപരീക്ഷണങ്ങൾ എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക തയ്യാറാക്കിയിട്ടുണ്ട്.
ഹിന്ദി ക്ലബ്
യു.പി ക്ലാസുകളിലെ കുട്ടികളുടെ ഹിന്ദി ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും ഭാഷയിൽ താത്പര്യം വർദ്ധിപ്പിക്കുന്നതിനുമായി സുരീലി ക്ലബ് എന്ന പേരിൽ ഹിന്ദിക്ലബ് പ്രവർത്തിക്കുന്നു. ദിനാചരണങ്ങളിൽ ഹിന്ദിയുടെ പ്രാതിനിധ്യം ഉറപ്പാക്കുക, ഹിന്ദി ദിവസ്, ഹിന്ദി ഉത്സവ് തുടങ്ങിയവയ്ക്കായി കുട്ടികളെ പരിശീലിപ്പിക്കുക, ഹിന്ദി ഭാഷയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങിയവ ഹിന്ദി പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
വിദ്യാരംഗം ക്ലബ്
ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി, ലൈബ്രേറിയൻ, പുസ്തകപോലീസ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ അവസാന വെള്ളിയാഴ്ചകളിലും സർഗ്ഗ പീരീഡിൽ കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുകയും അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ അവസരം നൽകുകയും ചെയ്യുന്നു. കഥ, കവിത, ഉപന്യാസം തുടങ്ങിയ രചനാമത്സരങ്ങൾ മാസം തോറും സംഘടിപ്പിക്കുന്നു.
മലയാളം ക്ലബ്
വായനയെ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്കായി വായനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും ക്വിസ്, രചനാമത്സരങ്ങൾ തുടങ്ങിയവ നടത്തുകയും ചെയ്തുവരുന്നു. കൂടാതെ ദിനാചരണങ്ങളിൽ ക്ലബ്ബിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നു.
ഗാന്ധിദർശൻ ക്ലബ്
ഗാന്ധിജിയെ കുറിച്ചുളള പുസ്തകവായന പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകി അത്തരത്തിലുളള പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് ലഭ്യമാക്കുന്നു. ഗാന്ധി ക്വിസ്, ഗാന്ധി സൂക്തങ്ങൾ, ഗാന്ധി പതിപ്പ്, കാർട്ടൂൺ രചനാ മത്സരങ്ങൾ, ഗാന്ധി ഗീതങ്ങളുടെ ആലാപനം എന്നിവയ്ക്ക് ഗാന്ധിദർശൻ ക്ലബ് നേതൃത്വം കൊടുക്കുന്നു.
ഗണിത ക്ലബ്
ന്യൂമാത്സ് സ്കോളർഷിപ്പ് പരീശീലനം, ഉല്ലാസ ഗണിതം, വീട്ടിൽ ഒരു ഗണിത ലാബ്, ഗണിതകിറ്റ് നിർമാണം, സെമിനാർ, ക്വിസ് മത്സരങ്ങൾ, പസിൽസ്, ഗെയിംസ്, പാറ്റേൺസ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിത ശാസ്ത്ര മേളകളിൽ സജീവ പങ്കാളിത്തം.
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ദിനാചരണം, വൃക്ഷതൈ നടൽ, ഔഷധതോട്ട നിർമ്മാണം, പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, ജൈവ വൈവിധ്യ ഉദ്യാന സംരക്ഷണം, പരിസ്ഥിതി ക്വിസ്, പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജനം.
കാർഷിക ക്ലബ്
കുട്ടികളിൽ കൃഷിയിൽ താത്പര്യം ജനിപ്പിക്കുന്നതിനായി കൃഷിഭവന്റെ സഹായത്തോടെ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കൂടാതെ കാർഷക ദിനാചരണം, പച്ചക്കറി വിത്ത് വിതരണം തുടങ്ങിയവയും നടന്നുവരുന്നു.
പ്രവൃത്തി പരിചയ ക്ലബ്
മേളകളിൽ സജീവ പങ്കാളിത്തം, ബി.ആർ.സി അദ്ധ്യാപകരുടെ വിദഗ്ധ ക്ലാസ്സുകൾ, പേപ്പർ ബാഗ് നിർമ്മാണം.