പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുറച്ചുനാൾ നിർജീവമായി കിടന്ന ഗൈഡിങ്ങിന് ഈ വർഷം ഒരു പുതു ജീവൻ ലഭിച്ചു.. അതിനുവേണ്ടി അഹോരാത്രം പരിശ്രമിച്ച രണ്ടു പേരാണ് ശ്രീമതി ബിജിത ടീച്ചറും ശ്രീമജതി ജസ്മി ‍ടീച്ചറും. ഗൈഡിങ്ങ്ന്റെ പുതിയ ബാച്ച് 7/12/2023 വ്യാഴാഴ്ച രാവിലെ ഗൈഡിങ്ങ് പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു. എച്ച് എം ശ്രീമതി ജെയിൻ ടീച്ചർ ഗൈഡ്സ് പതാക ഉയർത്തി ഉത്ഘാടനം നടത്തി. കുട്ടികൾ പതാക ഗാനം ആലപിച്ചു. തുടർന്ന് ഗൈഡ്സ് ക്യാപ്റ്റന്മാരായ ശ്രീമതി ബസ്സി ടീച്ചർ, ശ്രീമതി ബിജിത ടീച്ചർ ശ്രീമജതി ജസ്മി ‍ടീച്ചർ എന്നിവർ ചേർന്ന് 32 കുട്ടികൾക്ക് ചിഹ്ന ദാന ചടങ്ങ് നടത്തി. കുട്ടികൾ ഗൈഡ്സ് പ്രതിജ്ഞ ചൊല്ലി ഗൈഡ്സ് പ്രസ്ഥാനത്തിൽ പ്രവേശിച്ചു. ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് സന്ദേശം നൽകി. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരം നൽകി. ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിച്ചു.