ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം( ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നല്ല ആരോഗ്യം ദൈവത്തിന്റെ ഒരു സമ്മാനവും അനുഗ്രഹവുമാണ്‌.ഒരു ആരോഗ്യവാനായ മനുഷ്യനു മാത്രമേ അദേഹത്തിന്റെ ജീവിതം സന്തോഷകരമായും ,വിജയകരമായും നയിക്കാൻ കഴിയൂ.എത്ര വലിയ സമ്പന്നനാണെങ്കിലും അയാൾ ഒരു രോഗത്തിനടിമയാണെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിന് ഒരു അർത്ഥവുo ഇല്ല.

ആരോഗ്യവാനായ ഒരാൾ ശരീരം,മനസ്സ്,ആത്മാവ് എന്നിവയിൽ ഒരു രോഗവും അനുഭവിക്കുന്നില്ല.നല്ല ആരോഗ്യം നിലനിർത്താൻ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.നമുക്ക് അസുഖം ഉണ്ടായാൽ എത്രയും വേഗം സുഖം പ്രാപിക്കണം.രോഗശമനത്തേക്കാൾ പ്രതിരോധം ആണ് നല്ലത്.നാം എപ്പോഴും പറയാറുള്ളത് തന്നെ "prevention is better than cure".

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ ,പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളേയും ഒരു പരിധിവരെ ഒഴിവാക്കാൻ നമുക്കു കഴിയും.ഇടയ്ക്കിടെയും , ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഇട്ട് കഴുകുക.അതിലൂടെ കോവിഡ്,സാർസ് പോലുള്ള മഹാമാരിയെ നമുക്ക് ഒഴിവാക്കാൻ സാധിക്കും.പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പ് ഇട്ട് കഴുകേണ്ടതാണ്.ഏതെല്ലാം രീതിയിൽനമ്മുടെ കൈകൾ ശുചിയാക്കാമെന്നു നാം അറിഞ്ഞിരിക്കണം.അതിൽഏറ്റവും പ്രധാനമായ ഒന്ന് സോപ്പ് ഉം വെള്ളവും ഉപയോഗിച്ചോ അല്ലെങ്കിൽ ആൽക്കഹോൾഅടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ ഇരുപത് സെക്കന്റ് കൈകൾ ഉരച്ചു കഴുകുന്നതാണ്.ചുമക്കുമ്പോഴും,തുമ്മുമ്പോഴും മാസ്‌ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറക്കുക.നമ്മുടെ വസ്ത്രത്തിന്റെ കൈകളിലേക്ക് ചുമക്കുക.മറ്റുള്ളവർക്ക് രോഗം പകരത്തിരിക്കാനും നിശ്വാസ വായുവിലൂടെ പകരുന്ന രോഗാണുക്കളെ തടയുവാനും തൂവാല ഉപകരിക്കും.വായ്,കണ്ണ്,മൂക്ക് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും.രാവിലെ ഉണർന്നാലുടൻ പല്ല് തേക്കണം,രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും.പകർച്ച വ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക.രോഗ ബാധിതരിൽ നിന്നും സാമൂഹിക അകലം പാലിക്കുക.പ്രധാനപ്പെട്ട ഒന്ന് പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.മാസ്കുകൾ ഉപയോഗിക്കുന്നതും,ഹസ്തദാനം ഒഴിവാക്കുന്നതും പകർച്ചവ്യാധികളെ ചെറുക്കാൻ സഹായകരമാകും.വൃത്തിയുള്ള വസ്ത്രം ധരിക്കുക.കഴിയുന്നതും വസ്ത്രങ്ങൾ കഴുകി സൂര്യ പ്രകാശത്തിൽ ഉണക്കുക.ഏറ്റവും ഫലപ്രദമായ അണുനാശിനി യാണ് സൂര്യപ്രകാശം.ഭക്ഷണത്തിന്റെ നിയന്ത്രണവും ശരിയായ വ്യായാമവുംഒരു പരിധി വരെ നമുക്ക് രോഗ പ്രതിരോധ ശക്തി നൽകും.നാം ലോകരെല്ലാവരും ഇപ്പോൾകൊറോണ എന്ന ഒരു മഹമാരിയുടെ ബന്ധനത്തിലാണ്.ആ ബന്ധനത്തിന്റെ പിടിയിൽ നിന്നും നമുക്ക് മുക്തരാകുവാൻ ആ ചങ്ങലകണ്ണികളെ നാം തകർക്കേണ്ടി ഇരിക്കുന്നു.നമ്മെ സംരക്ഷിക്കുവാൻ ഉത്തരവാദിത്വപെട്ടവർ നമുക്കുചില നിർദേശങ്ങൾ നൽകും അത് നമ്മുടെ സുരക്ഷക്ക് വേണ്ടിയാണ്.കൊറോണ (കോവിഡ് 19)എന്ന മഹാമാരിയുടെ ബന്ധനത്തിൽ നിന്നും മോചിപ്പിക്കുവാൻ വേണ്ടി.അതിനാൽ നാം ആ നിർദേശങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്,തീർച്ചയായും നമ്മൾഅതിന് ബാധ്യസ്ഥരാണ്.

നമുക്കറിയാം രോഗംവന്നിട്ട് ചികില്സിക്കുന്നതിനെക്കാൾ നല്ലത് രോഗംവരാതെ പ്രതിരോധിക്കുന്നതാണെന്നു.ആയതിനാൽ നാം പ്രതിരോധിക്കും ഈ മഹാമാരിയുടെ ബന്ധനത്തിൽ നിന്നും മോചിതരാകും.......പ്രതിരോധമാണ് നമ്മുടെ ആയുധം.......!


       Break 
                The
                     Chain
ഗൗരിനന്ദന ആർ .എസ്
ഒന്നാം വർഷ എൽ .എസ് .എം ജി .വി .എച്ച് .എസ് .എസ് ,വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം