ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/അച്ചുവും ശുചിത്വവും
അച്ചുവും ശുചിത്വവും.
ഒരിക്കൽ അച്ചു ലോകസഞ്ചാരത്തിനിറങ്ങി. പല നാടുകളിലും ചുറ്റിസഞ്ചരിച്ചു, അവസാനം ഒരു ചേരിപ്രദേശത്തെത്തി. അവിടെയാകെ നിരീക്ഷിച്ചു. തീപെട്ടിക്കൂടുപോലുള്ള ഒറ്റമുറിയിൽ ആഹാരം പാകം ചെയ്യുന്നു, തൊട്ടടുത്തുകൂടി അഴുക്കുച്ചാൽ ഒഴുകുന്നു, അടുത്തുതന്നെ കുഞ്ഞുങ്ങൾ കളിക്കുന്നു, ഇതുകണ്ട് അച്ചുവിന് അറപ്പും വെറുപ്പും തോന്നി. അച്ചുവിന് അവരെ പറഞ്ഞു മനസിലാക്കിപ്പിക്കണം എന്നുണ്ട്. എന്തു ചെയ്യും? അവൻ ആലോചിച്ചു നിന്നു. അവൻ അടുത്ത വീട്ടിലേക്ക് നോക്കി. ഇതിനേക്കാൾ പരിതാപകരമായ അവസ്ഥ. വൃത്തിഹീനമായ ശരീരം, വ്രണങ്ങൾ നിറഞ്ഞിരിക്കുന്നു. അവൻ അമ്മയോടും പപ്പയോടും കാര്യം പറഞ്ഞു. അവന് അന്ന് ഉറക്കം വന്നില്ല. അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിറ്റേദിവസം പഞ്ചായത്തുപ്രസിഡന്റിനു ഒരു കത്തെഴുതി. അച്ഛന്റെ സഹായത്തോടെ പ്രസിഡന്റിനു നൽകി. വേണ്ട നടപടി സ്വീകരിക്കാം എന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നൽകി. അച്ചുവും വേണ്ട നിർദേശങ്ങൾ ചേരിനിവാസികൾക്കു നൽകി. ശുചിത്വമുള്ള നാട് സ്വപ്നം കണ്ടു അച്ചു ഉറങ്ങാൻ കിടന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ