ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/ബാല്യം എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ബാല്യം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാല്യം


ബാല്യം, ബാല്യമൊരസുലഭ കാലം
മോഹം, അതിലേക്കൊരു മടക്കയാത്ര....
ബാല്യം, ബാല്യമൊരസുലഭ കാലം
മോഹം, അതിലേക്കൊരു മടക്കയാത്ര....
സ്നേഹ ശകാരങ്ങൾ ആവോളമെങ്കിലും
അതിലേറെയായ് കിട്ടും മാതൃസ്‌നേഹം
പിച്ചവെക്കും മുതൽ കാലിടാറാതെന്നെ
നിഴൽ പോലെ കാക്കുന്നൊരച്ഛന്റെ പുണ്യം
കൊച്ചുപിണക്കങ്ങൾ ഏറെയാണെങ്കിലും
മഷിത്തണ്ടുമായ്ക്കും ആ പരിഭവങ്ങൾ
പൂക്കളടത്തിയും പൂക്കളം തീർത്തും
പൂതുമ്പിയായ് പറന്ന ബാല്യം
വെറുതേ കൊതിക്കുമെൻ
ഓർമകൾ ഇപ്പോളും
പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയുമായ്
ആ പാഠശാലയിൽ ഒന്നു പോകാൻ
ബാല്യം, ബാല്യമൊരസുലഭ കാലം
വേണം, അതിലേക്കൊരു മടക്കയാത്ര....


ജെസ്റ്റീന ജോർജ്
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത