ഉള്ളടക്കത്തിലേക്ക് പോവുക

ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ വിജയവീഥി

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ വിജയവീഥി എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ വിജയവീഥി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധത്തിന്റെ വിജയവീഥി


അധികാരമിട്ടു അമരുന്നൊരി
വ്യധയെ തളച്ചിടാം
വിജയവീഥി മുഴക്കിടാം
സമരമായി കരുതലായ്‌ കരുതിടാം

കൈകൾകൊണ്ട് അകന്ന്
കരളുകൊണ്ട് അടുത്തിടാം
ഉടലുകൊണ്ട് പ്രതികരിച്ച്
ഉയിരുകൊണ്ട് ഉയർന്നിടാം

സമരമാകും ഇൗ വഴിയിൽ
കൈകൾ കഴുകാൻ മറക്കരുതേ
സർക്കാർ വകുപ്പുകൾ നൽകും
നിയമങ്ങൾ പാലിച്ചിടാം.

പ്രളയമാം കിരാതനെയും
നിപ്പയെന്നൊരു കൈപ്പുനീരിനെയും
അതിജീവനം കൊണ്ടു തുരത്തിയ
കേരളം കൊറോണയെയും തകർത്തിടും

പ്രതിരോധിച്ചു ചെരുത്തിടാം
കരുതലായി നിറഞ്ഞിടാം
പ്രതിരോധമാണ് പ്രതിവിധി
ഒന്നാണ് നമ്മൾ, ഒറ്റക്കെട്ടാണ് നമ്മൾ


എയ്‌ഞ്ചൽ
9A ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത