അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
26009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26009
യൂണിറ്റ് നമ്പർ2018-19/26009
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർമുഹമ്മദ് അഫ്സൽ
ഡെപ്യൂട്ടി ലീഡർഹിബ ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദുമതി എ.വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സബിത മെയ്തീൻ
അവസാനം തിരുത്തിയത്
11-12-2023Razeenapz

വൃദ്ധസദനത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ

ചേരാനല്ലൂർ ജോസ് ആലയം ഓൾഡ് ഏജ് ഹോം എല്ലാ മാസവും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശിച്ചു വരുന്നു.ഓരോ സന്ദർശനത്തിലും ഒരു മണിക്കൂർ സമയം അവരോടൊപ്പം ചെലവഴിച്ചാണ് തിരിച്ചു വരുന്നത്. സന്ദർശനത്തിൽ കൈറ്റിന്റെ കീഴിൽ നിർമ്മിച്ചിട്ടുള്ള ഫ്ലാഗ് ,കുഞ്ഞുച്ചിറകൾ പോലെയുള്ള ഷോർട്ട് ഫിലിമുകൾ അവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു. കൈറ്റ് അംഗങ്ങളുടെ കലാപരിപാടികളും അവർക്ക് കൂടുതൽ ആനന്ദം നൽകുന്നതായി മാറി . കൈറ്റ് അംഗങ്ങൾ വീട്ടിൽ നിന്നും സംഘടിപ്പിച്ചു വരുന്ന ഫ്രൂട്ട്സ്, മറ്റു ഭക്ഷണപദാർത്ഥങ്ങൾ എന്നിവയുമായാണ് അവിടെ സന്ദർശിക്കാറ്. അവരോടൊത്ത് ഭക്ഷണം കഴിച്ച് അവർക്ക് വേണ്ട സേവനങ്ങൾ ഒക്കെ ചെയ്തു കൊടുത്ത് പാട്ടും ഡാൻസും എല്ലാം കൂട്ടിച്ചേർത്ത്  അവരെ സന്തോഷിപ്പിച്ചാണ് മടങ്ങി വരാറ് .ഞങ്ങളുടെ സന്ദർശനത്തിനു വേണ്ടി പലപ്പോഴും അവർ കാത്തിരിക്കുകയാണെന്ന് ഞങ്ങളോട് അവർ പങ്കുവെച്ചു .കുട്ടികളോടൊത്തുള്ള അവരുടെ ചിരിയും കളിയും മനസ്സിന് വല്ലാത്ത സന്തോഷം നൽകുന്ന ഒരു പ്രവർത്തനമായി ഞങ്ങൾ വിലയിരുത്തി